അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ

school wiki

പ്രവേശനോത്സവം 2022

വീണ്ടും അക്ഷരച്ചന്തം വിടർത്തി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ

ചേരാനെല്ലൂർ :മഹാമാരിയെ അതിജീവിച്ച മണ്ണിൽ വീണ്ടും അക്ഷരച്ചന്തം വിടർത്തി അൽ ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടന്നു.ഗംഭീര വരവേൽപ്പൊരുക്കി നവാഗതരെ ആവേശപൂർവം സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബഹു ടി ജെ വിനോദ് MLA യെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ സല്യൂട്ട് ചെയ്ത് സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ടി.ജെ വിനോദ് MLA നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  കെ.ജി രാജേഷ് പ്രവേശനോത്സവത്തിന്റെ മുഖ്യാതിഥിയായി. അബ്ദുൽ ജബ്ബാർ സഖാഫി ആരിഫാ മുഹമ്മദ്, ഷീബ,മിനി വർഗീസ്, ഷാലു . കെ.എസ് , ജലിൽ .വിയു, മനോഹർ, തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പി.മുഹമ്മദ് ബഷീർ സ്വാഗതവും സ്റ്റാഫ് സെക്ക്രട്ടറി നിയാസ് യു എ നന്ദിയും രേഖപെടുത്തി. തുടർന്ന് ചടങ്ങിന് പുളകം ചാർത്തി വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

PRAVESANOLSAVAM 2







പരിസ്ഥിതി ദിനം ആചരിച്ചു

ചേരാനെല്ലൂർ :'ഒരേയൊരു ഭൂമി' എന്ന  പരിസ്ഥിതി ദിന സന്ദേശത്തെ മുൻ നിർത്തി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ  പരിസ്ഥിതി ദിനം ആചരിച്ചു.

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനും പ്രകൃതിയോട് ഇണങ്ങി കുറ്റമറ്റ രീതിയിൽ വരുംതലമുറയെ വാർത്തെടുക്കുന്നതിനും വേണ്ടി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്.

പരിപാടി സ്‌കൂൾ അങ്കണത്തിലെ ഉദ്യാനത്തിൽ ചെടികൾ നട്ടുകൊണ്ട് ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ സാർ അധ്യാപകരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ SPC വിദ്യാർത്ഥികളും തൈ നട്ടു കൊണ്ട് കൂടുതൽ ഉണർവ് നൽകി

വൈവിധ്യങ്ങളായ നിരവധി കാർട്ടൂണുകളും ചിത്രരചനയും മോഡലുകളും കൊണ്ട് വിദ്യാർഥികൾക്ക് ഈ പരിസ്ഥിതി ദിനത്തിൽ നവ്യാനുഭൂതി നൽകാൻ ദിനാചരണം കൊണ്ട് സാധിച്ചു.

ആധുനിക കാലഘട്ടത്തിൽ നാം അധിവസിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് ജീവിവർഗത്തിൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് കുട്ടികളോട് സംവദിച്ച ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ പറഞ്ഞു.

തുടർന്ന് നടന്ന റാലിയിൽ മുഴുവൻ SPC അംഗങ്ങളും, വിദ്യാർത്ഥികളും , അധ്യാപകരും പങ്കെടുത്തു.

പ്ലക്കാർഡ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 10.B ക്ലാസിലെ കൃഷ്ണ ഉദയൻ ഒന്നാം സ്ഥാനവും 8. B ക്ലാസിലെ ആനോൺ വർഗ്ഗീസ് രണ്ടാം സ്ഥാനവും UP വിഭാഗത്തിൽ 5- A ക്ലാസിലെ അനയ് ഒന്നാം സ്ഥാനവും 6. A യിലെഅസ്ന സബീർ രണ്ടാം സ്ഥാനവും നേടി.

ക്വിസ് മത്സരത്തിൽ UP വിഭാഗത്തിൽ 5. A ക്ലാസിലെ റഹ്മത് റഹീം ഒന്നാം സ്ഥാനവും ഹിബ ഫാത്തിമ രണ്ടാം സ്ഥാനവും 7.A ക്ലാസിലെ പൂജ അജിത്, സിനിയ ഫാതിമ എന്നിവർ 3-ാം സ്ഥാനവും പങ്കിട്ടു.

ഹൈസ്കൂൾ വന്ഭാഗത്തിൽ XB ക്ലാസിലെ രാഹുൽ, മുഹമ്മദ് സഹൽ, മുഹമ്മദ് ഇർഫാനുൽ ഹഖ് തുടങ്ങിയവർ പങ്കിട്ടു.

സ്കൂൾ വിക്കി പുരസ്‌കാരം

സ്കൂൾ വിക്കി(www.schoolwiki.in) യിൽ ഏറ്റവും നല്ല താളുകൾ ഏർപ്പെടുത്തിയതിന് എറണാകുളം ജില്ലക്ക് വേണ്ടി  സംസ്ഥാന സ്കൂൾ വിക്കി പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച മർകസ് മാനേജ്‌മെന്റിന് കീഴിലുള്ള ചേരാനെല്ലൂർ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിനുള്ള ട്രോഫിയും പ്രശംസ പത്രവും ക്യാഷ് അവാർഡും ഇന്ന് തിരുവനന്തപുരം നിയമ സഭ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി ബഹു :  വി ശിവൻകുട്ടിയിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീറും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്  ഏറ്റുവാങ്ങുന്നു .പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ജീവൻ ബാബു IAS കൈറ്റ് C E O അൻവർ  സാദത്ത്  SCERT ഡയറക്റ്റർ ജയപ്രകാശ് എന്നിവർ സമീപം

അവാർഡ് മീറ്റ് 2022

ചേരാനല്ലൂർ : ചേരാനല്ലൂർ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് SSLC,PLUS TWO,NMMS,USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീ.പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്കുള്ള അവാർഡ്ദാനം ശ്രീ ഹൈബീ ഈഡൻ എം.പി നിർവഹിച്ചു.USS,NMMS വിജയികൾക്കുള്ള പുരസ്കാരം ടി.ജെ വിനോദ് MLA വിതരണം ചെയ്തു.

സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ശ്രീമതി ട്രീസ മാനുവൽ, പഞ്ചായത് പ്രസിഡന്റ് കെ.ജി രാജേഷ്, പഞ്ചായത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, ബ്ലോക്ക് മെമ്പർ ശ്രീമതി ലിസിവാര്യത്ത്, വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സ്റ്റാൻസ് ലാവോസ്, AEO ശ്രീ.സതീഷ് കുമാർ, ചേരാനല്ലൂർ CI ശ്രീ. വിപിൻ കുമാർ , CEO മർകസ് RCFI ഉബൈദ് സഖാഫി,

മർകസ് വിദ്യഭ്യാസ വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പ്രതിഭാ രാജ്,ജൻ കല്യാൺ സൊസൈറ്റി പ്രതിനിധി ശ്രീ. എൻ.എൽ മിത്തൽ , സ്കൂൾ വികസന സമിതി കൺവീനർ അബ്ദുൽ  ജബ്ബാർ സഖാഫി, സെയ്ദ്

മുഹമ്മത് തുടങ്ങിയവർ പങ്കെടുത്തു. പി ടി എ പ്രസിഡന്റ് KS ഷാലുവിന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിന്ദുമതി നന്ദിയും രേഖപെടുത്തി

സ്വാതന്ത്ര്യദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യ ദിന  ആഘോഷം വളരെ വിപുലമായി ആഘോഷിച്ചു സ്കൂളിൽ നടന്ന ഫ്ലാഗ് ഹോസ്റ്റിങ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആരിഫ മുഹമ്മദ് നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും അധ്യാപകരുടെ  പി.ടി. എഭാരവാഹികളുടെ മറ്റും ആശംസ പ്രസംഗങ്ങളും നടന്നു. സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ പായസ വിതരണം കഴിഞ്ഞതിനുശേഷം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൗരപ്രമുഖരുടെയും വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ഘോഷയാത്രയും സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം ഓർമിപ്പിക്കുന്ന വിധത്തിൽ 75 സൈക്കിളുകൾ സംഘടിപ്പിച്ച് വിദ്യാർത്ഥികൾ ഓരോ സൈക്കിളിലും ഓരോ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ആലേഖനം ചെയ്ത് സൈക്കിൾ റാലിയും വിവിധ നിശ്ചലദൃശ്യങ്ങളും ഉൾക്കൊള്ളുന്ന റാലി സംഘടിപ്പിച്ചു .വിവിധ കേന്ദ്രങ്ങളിൽ ടാബ്ലോയും സ്വാതന്ത്ര്യദിന സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിൽ സ്കിറ്റുകളും സംഘടിപ്പിച്ചു .വിവിധ കേന്ദ്രങ്ങളിൽ ഹൃദ്യമായ സ്വീകരണമാണ് ഘോഷയാത്രയ്ക്ക് ലഭിച്ചത്

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ യജ്ഞത അനുബന്ധിച്ച് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ റഷീദ് സാർ മാതാപിതാക്കൾക്ക് ലഹരി യുടെ പിടിയിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ക്ലാസെടുത്തു. കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗരൂകരായിരിക്കണം എന്നും കുട്ടികളെ ഓരോ നിമിഷവും ശ്രദ്ധിക്കണമെന്നും അതിനായി മാതാപിതാക്കൾ എന്തെല്ലാം കരുതൽ നടപടികൾ സ്വീകരിക്കണം എന്നതിനെക്കുറിച്ചും അദ്ദേഹം  സംസാരിച്ചു. കേരളത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന അരഹരി എന്ന വിപത്ത് നമ്മുടെ സ്കൂളിൽ നിന്നും കുട്ടികളിൽ നിന്നും എങ്ങനെ അകറ്റി നിർത്താം എന്നതിനെക്കുറിച്ച് വളരെ ഫലപ്രദമായ ഒരു ക്ലാസ് ആണ് അദ്ദേഹം എടുത്തത് 8 9 10 ക്ലാസിലെ കുട്ടികളുടെ മാതാപിതാക്കൾ ക്ലാസിൽ പങ്കെടുത്തു. നമ്മുടെ ചുറ്റുപാടും ലഹരി ഉപയോഗിക്കുന്നവരെ കണ്ടാൽ നമ്മൾ സ്വീകരിക്കേണ്ട നടപടികൾ അധികൃതരെ എങ്ങനെ അറിയിക്കാം എന്നതിനെക്കുറിച്ച് രക്ഷകർത്താക്കൾക്ക് ഒരു  ബോധവൽക്കരണ ക്ലാസ് ആയിരുന്നു അതിലൂടെ ഉദ്ദേശിച്ചത്. ലഹരി ഉപയോഗിക്കുന്നവരിൽ ഉണ്ടാകുന്ന പ്രാഥമിക ലക്ഷണങ്ങൾ പെരുമാറ്റത്തിൽ വരുന്ന വ്യത്യാസം എന്നിവയെല്ലാം അദ്ദേഹം വിശദമാക്കി അൽഫറൂഖിയ സ്കൂളിലെ ഓരോ കുട്ടിയെയും നമ്മുടെ നാട്ടിലെ ഓരോ വ്യക്തികളെയും ലഹരിയിൽ നിന്ന് അകറ്റി നിർത്തുവാൻ വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടിയാണ് അദ്ദേഹം ചെയ്തത്

LV







മാതൃകയായി ആറാം ക്ലാസ് വിദ്യാർത്ഥി

ചേരാനല്ലൂർ അൽഫാറൂഖിയ് ഹയർ സെക്കൻഡറി സ്കൂൾ ശിശുദിനാഘോഷ റായിൽ റോട്ടിൽ നിന്നും വീണു കിട്ടിയ 1000 രൂപ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മാതൃകയായി എന്ന വിദ്യാർത്ഥി ആറാം ക്ലാസിൽ പഠിക്കുന്ന ആഷിക് കിട്ടിയ പൈസ എടുത്ത് കൂട്ടുകാരാ ആദ്യം കാണിക്കുകയും അത് ക്ലാസ് ടീച്ചറിലേക്ക് എത്തിക്കുകയും നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയാണ് ഉണ്ടായത് വിദ്യാർത്ഥിയെ വ്യാപാരി വ്യവസ്ഥ ഏകോപന സമിതിയും ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആദരിച്ചു

പാഠ്യപദ്ധതി സ്കൂൾ തലജനകീയ ചർച്ച

സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ നടന്ന സ്കൂൾ തല ജനകീയ ചർച്ച ശ്രദ്ധേയമായി.കഴിഞ്ഞ കാലത്ത് അറിവിൻറെ നാനാമേഖലകളിൽ ഉണ്ടായ വളർച്ചയും വികാസവും പരിഗണിച്ച് പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കണമെന്നും  സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിൻറെ ഭാഗമായി മുന്നോട്ട് വെച്ച 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാടുകളും ചർച്ച ചെയ്യുകയും ചെയ്തു. ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന്  വിപുലമായ ജനകീയ ചർച്ചകൾ ആണ് നടന്നത്.സ്‌കൂൾതല ജനകീയ ചർച്ചയിൽ രക്ഷകർത്താക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി-യുവജന സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചർച്ചകൾ ആണ് സംഘടിപ്പിച്ചത്.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3

         ചേരാനെല്ലൂർ  അൽഫാറൂഖിയ ഹയർ സെക്കന്ററി സ്കൂൾ വ്യത്യസ്തവും മികവാർന്ന പ്രവർത്തനങ്ങളും കാഴ്ചവെച്ചതിന്റെ ഫലമായി ഹരിത വിദ്യാലയം  റിയാലിറ്റി ഷോ സീസൺ 3 യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ,എറണാകുളം ജില്ലയിൽ നിന്ന് തിരെഞ്ഞെടുത്ത 10 സ്കൂളുകളിൽ ഒന്നാവാൻ സാധിച്ചത് സ്കൂളിന്റെ അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണ്

സ്കൂൾ മുറ്റത്തു നീന്തൽ പരിശീലനം

          എല്ലാ ദിവസത്തെയും വർത്തമാനപത്രങ്ങളിൽ നിറഞ്ഞു നിക്കുന്ന വാർത്തയാണ് മുങ്ങി മരണം .പണ്ട് നാട്ടിൻപുറങ്ങളിൽ കുട്ടികൾക്ക് കുളങ്ങളിലും തോടുകളിളിലും പുഴകളിലും നീന്തൽ പരിശീലിക്കുന്നതിനു അവസരം ലഭിച്ചിരുന്നു. എന്നാൽ ഇന്ന് കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനുള്ള അവസരം വളരെ കുറവാണ്.വലിയ തുക ഫീസ് നൽകിയുള്ള നീന്തൽ പരിശീലനങ്ങൾ സാധാരണക്കാരുടെ മക്കൾക്ക് താങ്ങാനാവുന്നതല്ല. ഈ സാഹചര്യത്തിലാണ് സമൂഹ പങ്കാളിത്തത്തോടെ സ്കൂൾ അങ്കണത്തിൽ നീന്തൽ പരിശീലനകേന്ദ്രം നിർമ്മിക്കുക എന്ന ആശയത്തിലേക്ക് എത്തിയത് .കുട്ടികളുടെയും ,രക്ഷകർത്താക്കളുടേയും ,നല്ലവരായ നാട്ടുകാരുടെയും,പൗര പ്രമുഖരുടേയും സഹകരണത്തോടെ നീന്തൽ  പരിശീലനകേന്ദ്രം  നിർമ്മിച്ചു .സ്കൂളിലെ 5 _ 10 ക്ലാസ്സിലെ കുട്ടികളും GLPS ചേരാനെല്ലൂരിലെ 1_ 4  ക്ലാസ്സിലെ കുട്ടികളും ഇവിടെ നിന്ന് പരിശീലനം നേടുന്നു .സേവന സന്നദ്ധരായ നീന്തൽ പരിശീലനം സിദ്ധിച്ച അദ്ധ്യാപകർ  കുട്ടികൾക്ക് രാവിലെ 8 മണി മുതൽ 9 .15 വരെയും വൈകിട്ട് 4 .15 മുതൽ 5 .30 വരെയും പരിശീലനം നൽകി വരുന്നു .ഈ പ്രവർത്തനത്തിലൂടെ എല്ലാ ക്ലാസിലെയും തൊണ്ണൂറു ശതമാനത്തോളം കുട്ടികൾക്ക് നീന്തൽ പരിശീലനം നേടാൻ സാധിച്ചു.കുട്ടികളിൽ  ആത്മവിശ്വാസം വളർത്തുവാൻ ഈ പരിശീലനങ്ങളിലൂടെ സാധിച്ചു .നീന്തൽ പരിശീലനത്തിലൂടെ സ്കൂളിന്റെ മുഖഛായ മാറ്റിയെടുക്കുവാനും സമൂഹമനസ്സിൽ ഇടം നേടാനും അൽഫാറൂഖിയ്ക്കു സാധിച്ചു