ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
23001-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 23001 |
യൂണിറ്റ് നമ്പർ | LK/2018/23001 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ലീഡർ | ഇമ്മാനുവൽ എം ടി |
ഡെപ്യൂട്ടി ലീഡർ | അമൃത പി വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബെറ്റി ഐ വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിബി ഇ എം |
അവസാനം തിരുത്തിയത് | |
04-11-2022 | 23001 |
കേരള ഗവൺമെൻറ് നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും ലഭിക്കാൻ ക്ലബ് പ്രവർത്തിക്കുന്നുണ്ട് ആദ്യമായി ഹായ് കുട്ടിക്കൂട്ടം എന്ന പേരിലായിരുന്നു ക്ലബ്ബിൻറെ പ്രവർത്തനം നടന്നിരുന്നത്.
പിന്നീട് കേരള ഇൻട്രസ്റ്റ് ടെക്നോളജി ഫോർ എജുക്കേഷൻ ഈ പദ്ധതി ഏറ്റെടുത്തു ലിറ്റിൽ കൈറ്റ്സ് എന്ന പേരിലേക്ക് മാറ്റി .ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ ആണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ഐസിടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ഈ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് അത്തരം വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു.
ആനിമേഷൻ റോബോട്ടിക്സ് ഗ്രാഫിക്സ് ഇലക്ട്രോണിക്സ് പ്രോഗ്രാം മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയവ ഉദാഹരണമാണ്.
ഈ ഈ പദ്ധതി 2018 ലാണ് ആരംഭിച്ചത് ഈ പദ്ധതിയുടെ തുടക്കം മുതൽ തന്നെ ഞങ്ങൾക്ക് ഇതിൻറെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ഭാഗമായി തീരാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു ഞങ്ങളുടെ വിദ്യാലയത്തിലെ എസ് ഐ ടി സി മാരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രഗൽഭരായ അധ്യാപകരുടെയും എക്സ്പേർട്ട് കളുടെയും ക്ലാസുകൾ വിദ്യാർഥികൾക്ക് ലഭിക്കുന്നു എന്നത് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണം ആണ്.
സ്കൂളിലെ ഹൈടെക് ക്ലാസ് റൂമുകളുടെ പരിപാലനം നിർവഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് .കൂടാതെ അധ്യാപകർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും വേണ്ട പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു .
ഈ വർഷം കൈറ്റ്സ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സത്യമേവജയതേ എന്ന പേരിൽ വ്യാജ വാർത്തകൾ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ഒരു ക്ലാസ് നടത്തി.കൂടാതെ എല്ലാ വർഷവും ലഭിക്കാത്ത നേതൃത്വത്തിൽ ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിച്ചു വരുന്നു ,സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും കോഡിനേറ്റ് ചെയ്യുകയും എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോസും വീഡിയോസും ശേഖരിച്ച യൂട്യൂബ് ചാനലിലേക്ക് വീഡിയോ തയ്യാറാക്കുന്നതും മറ്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനമാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാ ആഴ്ചയിലും യൂട്യൂബ് ചാനലിൽ സ്കൂളിൽ ഒരാഴ്ച നടന്ന ഒരു വാർത്ത പരിപാടി രാജർഷി ലിറ്റിൽ ന്യൂസ് എന്ന പേരിൽ നടത്തുന്നുണ്ട്.ന്യൂസ് കാണാനായി എല്ലാവർഷവും ഐ ടി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങി മത്സരം നടത്തുന്നു . മത്സരത്തിൽ വിജയികളായ കുട്ടികൾ ഉപജില്ലാ , ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉപജില്ലാ തലത്തിൽ സ്കൂളിന് എല്ലാ വർഷവും സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും കുട്ടികൾക്കായി ഒരു ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിക്കുന്നു.