ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മലയാള മനോരമ നല്ലപാഠത്തിന്റെ 2014ലെ അവാർഡ്.
2014-ൽ മലയാള മനോരമ നല്ലപാഠം സംസ്ഥാന ഫൈനലിസ്റ്റ്
സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച വിദ്യാലയത്തിനുള്ള 2015ലെ മാതൃഭൂമി നന്മയുടെ പ്രഥമ സംസ്ഥാന അവാർഡ്.
2016-ൽ കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന്റെ സംസ്ഥാന അവാർഡ്-ജി.കെ.എസ്.എഫ്
2017-ലെ മികച്ച നക്ഷത്രവനത്തിനുള്ള (ഔഷധ സസ്യങ്ങളുടെ അർബോറേറ്റം) മാതൃഭൂമി സീഡിന്റെ അവാർഡ്.
2018-ലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള എകെഎസ്ടിയുവിന്റെ ഹരിതം പുരസ്കാരം.സീഡ് ഹരിത വിദ്യാലയം മൂന്നാം സ്ഥാനം ആളൂർ ആർ. എം. എച്ച്. എസ്. എസ് നേടി.
തുടർച്ചയായ വർഷങ്ങളിൽ വ്യത്യസ്തതയുള്ള സീഡ് പ്രവർത്തന മാതൃകകൾ തീർത്തു കൊണ്ട്
ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വച്ച
വിദ്യാലയമാണ് ആളൂർ ആർ.എം.എച്ച്.എസ്.എസ്.
പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പേപ്പർ പേനകളും തുണി സഞ്ചികളും വിതരണം ചെയ്തു.വിദ്യാർത്ഥികൾ ശേഖരിച്ചു കൊണ്ടുവന്ന ഇലക്കറികൾ ഉപയോഗിച്ച് കർക്കിടകത്തിൽ പത്തിലക്കറികൾ തയ്യാറാക്കി വിതരണം ചെയ്തു. കർക്കിടകക്കഞ്ഞിയും വിദ്യാലയത്തിൽ തയ്യാറാക്കി വിതരണം ചെയ്തു. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. വിദ്യാലയ പരിസരത്തെ സീഡ് പച്ചക്കറിത്തോട്ടത്തിൽ വാഴ, ചേന, ചീര, കിഴങ്ങ്, പപ്പായ, വെണ്ട തുടങ്ങിയ വിളകൾ പരിപാലിച്ചു വരുന്നു. വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ ഉച്ചഭക്ഷണത്തോടൊപ്പം കറിയാക്കി നൽകി ആരോഗ്യകരമായ ഭക്ഷണ ശീലം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുവാനും പരിശ്രമം തുടരുന്നു. ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിനായി വിദ്യാലയ പരിസരത്ത് നക്ഷത്ര വനവും മറ്റ് വൃക്ഷങ്ങളും സംരക്ഷിച്ചു വരുന്നു. പക്ഷി നിരീക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, വായു മലിനീകരണം തടയൽ, ട്രാഫിക് നിയമങ്ങൾ, ലഹരിയുടെ ദോഷഫലങ്ങൾ എന്നീ വിഷയങ്ങളെപ്പറ്റി വിദഗ്ദർ ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. ലവ് പ്ലാസ്റ്റിക്കിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ 22 ചാക്കുകളിലായി ഏകദേശം 300 കിലോയോളമുണ്ടായിരുന്നു. ഇത് പുനസംസ്ക്കരണത്തിനായി മാതൃഭൂമിക്ക് നൽകി.
വിദ്യാർത്ഥികൾ ആളൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രീൻ ആളൂർ പ്രൊജക്ട് എന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കി പ്രവർത്തിച്ചു വരുന്നു. ഇതോടനുബന്ധിച്ച് ജലസംരക്ഷണ പ്രവർത്തങ്ങളുടെ ഭാഗമായി താഴെക്കാട് പറക്കാട്ടിക്കുളം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി.സീഡ് കോർഡിനേറ്റർമാരായ ജാക്സൺ സി.വാഴപ്പിള്ളി, പ്രശാന്ത് പി.രാജൻ എന്നിവരാണ് സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
നാടിന് അറിവിന്റെ വെളിച്ചത്തോടൊപ്പം സൗര വൈദ്യുതിയുടെ വെളിച്ചവും നൽകിക്കൊണ്ട് ആളൂർ ആർ എം എച്ച് എസ് സ്ക്കൂൾനേട്ടങ്ങൾ
- കായികം
1959ൽ ദേശീയ സ്കൂൾ കായികമേളയിൽ കേരള ടീമിനായി എം എ സതി മെഡൽ നേടി.
2007-08 വർഷങ്ങളിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഞങ്ങളുടെ സ്കൂൾ രണ്ട് തവണ ഓവറോൾ ചാമ്പ്യന്മാരായി.
2014,2015, 2016 വർഷങ്ങളിലെ സബ് ജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ ജേതാക്കൾ.
2015ൽ കേരള സ്‌കൂൾ കായികമേളയിൽ 200 മീറ്ററിൽ ലിബിൻ ഷിബു സ്വർണം നേടിയിരുന്നു.
2016ലെ ദേശീയ സ്‌കൂൾ കായികമേളയിലും ദേശീയ അമച്വർ അത്‌ലറ്റിക് മീറ്റിലും 200 മീറ്ററിൽ വെങ്കലം നേടിയ ലിബിൻ ഷിബു കേരള സ്‌കൂൾ കായികമേളയിൽ വെള്ളി നേടി.
- കല
2014ലെ മോണോ ആക്ട് കേരള സ്കൂൾ കലോൽസവത്തിൽ അനൂപ് കെ ജി എ ഗ്രേഡ് നേടിയിരുന്നു.
ജില്ലാതല കേരള സ്കൂൾ കലോൽസവത്തിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങളും ഗ്രേഡുകളും നേടിയിട്ടുണ്ട്.