വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvhss thamarakulam (സംവാദം | സംഭാവനകൾ) ('==ആദ്യഘട്ട പരിശീലനം== ഇന്ത്യയിലെ ഏറ്റവും വലി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആദ്യഘട്ട പരിശീലനം

 ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ   താമരക്കുളം   വി .വി ഹയർ സെക്കൻഡറി   സ്കൂളിലെ     ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സുനിതാ ഡി പിള്ള  യുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട്എംഎസ് സലാമത്ത്  ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ   അബ്ദുൽസലാം,മാസ്റ്റർ ട്രെയിനർ കായംകുളം ഏകദിന പരിശീലനത്തിന് നേതൃത്വം നല്‌കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് IT പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റ്, ഉപജില്ല, ജില്ലാ, സംസ്ഥാന പരിശീലനം. പരിശീലത്തിൽ  കൈറ്റ് മാസ്റ്റർ ബിനു സി ആർ, കൈറ്റ്സ്,മിസ്ട്രസ് അശ്വതി രാജ് ആർ ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.