ഇ.എ.എൽ.പി.എസ്സ്. ഓതറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ.എ.എൽ.പി.എസ്സ്. ഓതറ | |
---|---|
വിലാസം | |
ഓതറ പടിഞ്ഞാറ്റോത്തറ പി.ഒ. , 689551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഇമെയിൽ | ealpsothera18@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37326 (സമേതം) |
യുഡൈസ് കോഡ് | 32120600413 |
വിക്കിഡാറ്റ | Q101144234 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 09 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | സുധീഷ് കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജയ്സിലി ജോസഫ് |
അവസാനം തിരുത്തിയത് | |
27-10-2022 | 37326 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ.എ.എൽ.പി സ്കൂൾ ഓതറ.1894 ൽ ഇത് ബ്രാഹ്മണത്ത് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്,എന്നാൽ ഇപ്പോൾ ഇത് ചൂളക്കുന്ന് സ്കൂൾ എന്ന് അറിയപ്പെടുന്നു.തിരുവല്ല MT & EA മാനേജ്മെൻെറിൻെറ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.128 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സമുദായത്തിൽ ജാതിയുടെയും മത്തിന്റെയും വേർതിരിവും, സവർണർ അവർണർ എന്നിങ്ങനെ നിലനിന്നിരുന്ന കാലഘട്ടത്തിൽ സവർണ്ണാരോടൊപ്പം അവർണ്ണർക്ക് പഠിക്കുവാൻ അനുവാദം ഇല്ലായിരുന്നു, എന്നാൽ ഈ ചിന്താഗതിയെ മട്ടിമറിച്ചു കൊണ്ട് എല്ലാവർക്കും അക്ഷരത്തിന്റെ ലോകത്തേക്ക് ഏത്തിക്കുവാൻ യൂറോപ്പിൻ മിഷനറിമാർക്ക് സാധിച്ചു .ഭാരതത്തിലും കേരളത്തിലുംഈ മാറ്റങ്ങൾക്ക് അവർ തുടക്കം കുറിച്ചു .
ഭൗതികസൗകര്യങ്ങൾ
വിശലമായ രണ്ടര ഏക്കർ സ്ഥലത്താണ് നമ്മുടെ വിദ്യാലയം. സ്ഥിതി ചെയ്യുന്നത് . ചുറ്റും മതിൽ കെട്ടി കമ്പി വലയിട്ട കിണറും, ശുചി മുറികളുമുണ്ട് സ്കൂൾ കൃഷിസ്ഥലത്ത് 400 മുട് കപ്പയും , വാഴ ,ചേനയും ,ചേമ്പയും അടങ്ങിയ പച്ചക്കറിത്തോട്ടമുണ്ട് .കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ആരോഗ്യ ക്ലബ്
- ശാസ്‌ത്ര ക്ലബ്
- ഗണിത ക്ലബ്
- ദിനാചരണങ്ങൾകൂടുതൽ അറിയാൻ
മികവുകൾ
- ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു.കൂടുതൽ അറിയാൻ
മുൻസാരഥികൾ
നമ്പർ | പ്രധമ അധ്യാപകർ | വർഷം |
---|---|---|
1 | കെ.ജെ.ജോസഫ് | 1968 - 1973 |
2 | എ.പി.ഫിലിപ് | 1973 - 1983 |
3 | പി.എം.തങ്കമ്മ | 1984 - 1988 |
4 | തോമസ് ഇട്ടി | 1988 - 1989 |
5 | അന്നമ്മ ജോൺ | 1989 - 1993 |
6 | സി. കെ ശോശാമ്മ | 1993 - 1998 |
7 | വിജി എലിസബത്ത് മാത്യു | 1998 - 2016 |
8 | ഗ്രേസി . എം . എം | 2017 - 2019 |
9 | റെയിച്ചൽ റീന മാത്രു | 2019 - |
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
- ചാൽസ് പോത്തൻ (late) ( നാഗലാൻ്റ് ലെ വൈസ് ചാൻസിലർ )
- റോബർട്ട് പോത്തൻ (കൃഷി വിജ്ഞാനാകേന്ദ്രം മേധാവി)
- വിൻസി ഓ .മാത്യുസ് (എം ജി യൂണിവേഴ്സിറ്റി മൈക്രോ ബയോളജി )
- ശാലു .ജോൺ (സി എ )
- പ്രൊ .ഡോ .കോശി .മത്തായി (ചെങ്ങന്നൂർ ക്രസ്ത് ത്യൻ കോളേജ് അധ്യാപകൻ)
- റവ. നെബു .വർഗ്ഗീസ് ( പുരോഹിതൻ)
- നിഷ ഓമനക്കുട്ടൻ (ഈ സ്കൂളിലെ തന്നെ അധ്യാപികയായി തുടരുന്നു)
അദ്ധ്യാപകർ
- റെയിച്ചൽ റീന മാത്രു
- അശ്വതി. റ്റി.കെ
- നിഷ ഓമനക്കുട്ടൻ
ദിനാചരണങ്ങൾ
ജൂൺ 1 - പ്രവേശനോത്സവം
2021 ജൂൺ 1 തീയതി ഓൺലൈനായി പ്രവേശത്സവം നടത്തി .ലോക്കൽ മാനേജർ റവ. വർഗ്ഗീസ് ജോണിൻ്റെ പ്രാർത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു. കുട്ടികൾ പ്രാരംഭ ഗാനം ആലപിച്ചു .വന്നു കൂടിയവരെയും ഹെഡ്മിസസ്സ് ശ്രീമതി. റെയ്ച്ചൽ .റീനാ മാത്യു സ്വാഗതം ചെയ്തു .കുറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി .സാലി ജോൺ ഉദ്ഘാടനം നടത്തി .തൽ സമയം പി റ്റി എ പ്രസിഡൻറ് ശ്രീമതി .സുമിതാ അരവിന്ദ് ദീപം തെളിച്ചു തുടർന്ന് കുട്ടികളുടെ എല്ലാവരും വീട്ടിൽ അക്ഷരദീപം തെളിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടികളും പൂർവ്വ അധ്യാപകരുടെ ആശംസങ്ങളും നടന്നു സ്കൂൾ പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിൽ ആക്കി പ്രദർശിപ്പിച്ചു .ആനി ടീച്ചറിൻ്റെ നന്ദിയോടു കൂടി മീറ്റിംഗ് അവസാനിച്ചു കൂടുതൽ അറിയാൻ
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- ആരോഗ്യ ക്ലബ്
- ശാസ്‌ത്ര ക്ലബ്
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം,കല്ലിശ്ശേരി വഴി ആൽത്തറ ജംഷൻ തൊട്ട് മുൻപ് ഇടത്തോട്ട് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 6കിലോമീറ്റർ )
- തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും,കുറ്റൂർ വഴി ആൽത്തറ ജംഷൻനിന്നും പടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 11 കിലോമീറ്റർ)
- കുമ്പനാട് നിന്നും നെല്ലിമല വഴി ആൽത്തറ ജംഷൻപടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 5കിലോമീറ്റർ)
- റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നുംപടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് 6 കിലോമീറ്റർ
{{ #multimaps: 9.356103, 76.621489 | width=800px | zoom= 18}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37326
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ