ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി അദ്ധ്യാപകരുടെ 'വീടറിയാൻ'
ഹരിപ്പാട് : ലഹരി വ്യാപനത്തിനെതിരെ കുട്ടികളുടെ വീടുകൾ കയറിയിറങ്ങി അദ്ധ്യാപകർ രക്ഷിതാക്കളേയും കുട്ടികളേയും ബോധവത്ക്കരിക്കുന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിലായിരുന്നു തുടക്കം. പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ് എസ്സിലെ ഒരു പറ്റം അദ്ധ്യാപകരാണ് ' വീടറിയാൻ' എന്ന പേരിലുള്ള കാമ്പയിനുമായി കുട്ടികളുടെ വീടുകൾ കയറി ഇറങ്ങുന്നത്. സ്കൂളിലെ ഓരോ ഭാഗത്തുമുള്ള കുട്ടികളുടെ വീടുകളുടെ ലിസ്റ്റ് തയ്യാറാക്കി അവധി ദിവസങ്ങളിൽ കുട്ടികളുടെ വീടുകളിൽ എത്തി രക്ഷിതാക്കളേയും കുട്ടികളേയും ബോധവത്ക്കരിക്കുo. ഒരു വീട്ടിൽ 15 മിനിറ്റിലധികം ചെലവഴിച്ചാണ് കാമ്പയിൽ .മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങൾ, മയക്കുമരുന്ന് കുട്ടികളിൽ എത്തിച്ചേരുന്ന വഴികൾ, കുട്ടികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ബോധവത്ക്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും രക്ഷിതാക്കളുമായി നേരിട്ട് സംവദിക്കുകയെന്നതും ഈ പരിപാടിയുടെ ഭാഗമാണ്. അദ്ധ്യാപികയായ ടി.രാജശ്രീയാണ് ഈ പരിപാടിയുടെ കോ-ഓർഡിനേറ്റർ . മറ്റ് അദ്ധ്യാപകരും ഒപ്പമുണ്ട്. പള്ളിപ്പാട് നാലുകെട്ടും കവല, പറയങ്കേരി . കോനു മഠം പ്രദേശങ്ങളിലുള്ള കുട്ടികളുടെ വീടുകളിൽ കാമ്പയിൽ പൂർത്തീകരിച്ചു കഴിഞ്ഞു. നവംബർ 1 നകം 500 - ഓളം വീടുകൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. വീടുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങ മൊബൈൽ വഴി ഓൺലൈനായി ശേഖരിക്കുന്നുമുണ്ട്. ഈ വിവരങ്ങൾ വിശകലനം ചെയ്ത് കുട്ടിയ്ക്ക് വേണ്ട പിന്തുണാസംവിധാനങ്ങൾ നൽകുകയെന്നതും വീടറിയാൻ പരിപാടിയുടെ ലക്ഷ്യമാണ്. രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും നല്ല പിന്തുണ ഈ പരിപാടിയ്ക്ക് ലഭിക്കുന്നുണ്ട്.
ലഹരി വിരുദ്ധദിന പരിസര ശുചീകരണംലഹരി വിരുദ്ധ പോസ്ററർ നിർമ്മാണം