നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
  • 26/6/2023 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂടിയ പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്‌‍ഞയെടുത്തു.
  • ഹൈസ്കൂൾ,യു.പി വിഭാഗങ്ങളിൽ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗം, ഉപന്യാസരചന ഇവ നടത്തി.
  • 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി 'റേഡിയോ സയൻഷ്യ' തയാറാക്കിയ 'ജ്വാല' എന്ന ലഘു ബോധവത്കരണ വീഡിയോ പ്രദർശനം നടത്തി.
  •  3/8/2023 ൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ 7,8 ക്ലാസുകളിലെ കുട്ടികൾക്ക് "സദ്ഗമയ ശരിയിലേക്കുള്ള വഴി" എന്ന ബോധവത്ക്കരണ ക്ലാസ് കായംകുളം എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ സി. സുനിൽകുമാർ സാർ നടത്തി.
  • ലഹരി വിരുദ്ധ ക്ലബ്ബിന്റെ 2022-23ലെ പ്രവർത്തന റിപ്പോർട്ട്
  • നടുവട്ടം വി.എച്ച്.എസ്സ്.എസ്സി ലെ ലഹരി വിരുദ്ധ ക്ലബ്ബ് 22/6/2022 ൽ പ്രവർത്തനം ആരംഭിച്ചു. 
  • 54 കുട്ടികൾ അംഗങ്ങളായി ഉണ്ടായിരുന്നു.
ജനമൈത്രി പോലീസ് അവതരിപ്പിച്ച നാടകം
ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ളാസ്സ്
ലഹരി വിരുദ്ധദിന പരിസര ശുചീകരണം
ലഹരി വിരുദ്ധ പോസ്ററർ നിർമ്മാണം
  • ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് പരിസര ശുചീകരണം, പോസ്റ്റർ നിർമ്മാണം, ബോധവത്കരണ ക്ലാസ്സ്,  സ്റ്റിക്കർ പതിപ്പിക്കൽ, പോസ്റ്റർ പ്രദർശനം ,പ്രതിജ്ഞ എന്നിവ നടത്തി . ഹൈസ്കൂൾ യു.പി വിഭാഗങ്ങൾക്ക് പ്രസംഗ മത്സരവും നടത്തി.
  •     കാർത്തികപ്പളളി താലൂക്ക് ''വിമുക്തി'' കോർഡിനേറ്റർ ജി. ജയകൃഷ്ണൻ സാർ 27/6/ 22 ന് ബോധവത്ക്കരണ ക്ലാസ് നടത്തി.
  • 19/7/22 ൽ ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിച്ച നാടകം '''"തീക്കളി'''"സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. കുട്ടികളിൽ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ അഡിക്ഷനും സോഷ്യൽമീഡിയ ദുരുപയോഗത്തിനും എതിരെയുള്ള ബോധവത്ക്കരണമാണ് ഈ നാടകത്തിന്റെ ഉദ്ദേശം.
  • 30/9/22 ൽ ലഹരിക്കെതിരെ ബോധവത്ക്കരണത്തിനായി ജാഗ്രതാ സമിതി രൂപീകരിച്ചു. അദ്ധ്യാപകർ , രാഷ്ട്രീയ നേതാക്കൾ, കടയുടമകൾ, ഓട്ടോ റിക്ഷാ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു . എക്സൈസ് വകുപ്പിൽ നിന്നും ജയകൃഷ്ണൻ സാർ ഈ ഗ്രൂപ്പിന്റെ പ്രവർത്തനോദ്ദേശ്യങ്ങൾ വിവരിച്ചു.
  • ഈ സകൂളിലെ അദ്ധ്യാപകർ "വീടറിയാൻ" എന്ന പദ്ധതിയുമായി  ലഹരി വിരുദ്ധ സന്ദേശം നൽകാൻ കുട്ടികളുടെ വീടുകളിൽ ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സന്ദർശനം നടത്തിയിരുന്നു.
  • 6/10/22 ൽ ലഹരിക്കെതിരെ രക്ഷിതാക്കൾക്കും കുട്ടികൾക്കും മൊഡ്യൂൾ പ്രകാരം ബോധവത്ക്കരണം നടത്തി.
  •              26/10/22 , 27/10/22 എന്നീ തീയതികളിൽ ഹരിപ്പാട്  ഗവ.ബോയ്സ് സ്കുൂളിൽ  വച്ച് ഹൈസ്കൂൾ അദ്ധ്യാപകർക്കും ബി.ആർ.സി യിൽ വച്ച് യു.പി സ്കൂൾ അദ്ധ്യാപകർക്കും പരിശീലനം നൽകി.
  •               2022 ദീപാവലി ദിനത്തിൽ ലഹരിക്കെതിരായി കുട്ടികളുടെ ഭവനങ്ങളിലും സ്കൂളിലും ദീപം തെളിയിച്ചു . എൻ. എസ്.എസ് ന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെൽഫി ബൂത്ത് തയ്യാറാക്കി.
  •               ലഹരി ഉപയോഗത്തിനെതിരെ പരാതികൾ നൽകാനായി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്.
  • 2022 നവംബർ 1 ന് ലഹരി വിരുദ്ധ റാലി , ലഹരിവിരുദ്ധ ശൃംഖല ഇവ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചോല്ലി. എൻ.സി.സി കേഡറ്റുകൾ ലഹരിവിരുദ്ധ ശൃംഖലയിൽ പങ്കെടുത്തു.
  • സിൻസിയർ പേരന്റിംഗ് ആൻഡ് ചൈൽഡ്ഹുഡ് (SPACE) ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി അദ്ധ്യാപകരുടെ 'വീടറിയാൻ'

ഹരിപ്പാട് : ലഹരി വ്യാപനത്തിനെതിരെ കുട്ടികളുടെ വീടുകൾ കയറിയിറങ്ങി അദ്ധ്യാപകർ രക്ഷിതാക്കളേയും കുട്ടികളേയും ബോധവത്ക്കരിക്കുന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിലായിരുന്നു തുടക്കം. പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ് എസ്സിലെ ഒരു പറ്റം അദ്ധ്യാപകരാണ് ' വീടറിയാൻ' എന്ന പേരിലുള്ള കാമ്പയിനുമായി കുട്ടികളുടെ വീടുകൾ കയറി ഇറങ്ങുന്നത്. സ്കൂളിലെ ഓരോ ഭാഗത്തുമുള്ള കുട്ടികളുടെ വീടുകളുടെ ലിസ്റ്റ് തയ്യാറാക്കി അവധി ദിവസങ്ങളിൽ കുട്ടികളുടെ വീടുകളിൽ എത്തി രക്ഷിതാക്കളേയും കുട്ടികളേയും ബോധവത്ക്കരിക്കുo. ഒരു വീട്ടിൽ 15 മിനിറ്റിലധികം ചെലവഴിച്ചാണ് കാമ്പയി .മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങൾ, മയക്കുമരുന്ന് കുട്ടികളിൽ എത്തിച്ചേരുന്ന വഴികൾ, കുട്ടികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ബോധവത്ക്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും രക്ഷിതാക്കളുമായി നേരിട്ട് സംവദിക്കുകയെന്നതും ഈ പരിപാടിയുടെ ഭാഗമാണ്. അദ്ധ്യാപികയായ ടി.രാജശ്രീയാണ് ഈ പരിപാടിയുടെ കോ-ഓർഡിനേറ്റർ . മറ്റ് അദ്ധ്യാപകരും ഒപ്പമുണ്ട്. പള്ളിപ്പാട് നാലുകെട്ടും കവല, പറയങ്കേരി . കോനു മഠം പ്രദേശങ്ങളിലുള്ള കുട്ടികളുടെ വീടുകളിൽ കാമ്പയി പൂർത്തീകരിച്ചു കഴിഞ്ഞു. നവംബർ 1 നകം 500 - ഓളം വീടുകൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. വീടുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങ മൊബൈൽ വഴി ഓൺലൈനായി ശേഖരിക്കുന്നുമുണ്ട്. ഈ വിവരങ്ങൾ വിശകലനം ചെയ്ത് കുട്ടിയ്ക്ക് വേണ്ട പിന്തുണാസംവിധാനങ്ങൾ നൽകുകയെന്നതും വീടറിയാൻ പരിപാടിയുടെ ലക്ഷ്യമാണ്. രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും നല്ല പിന്തുണ ഈ പരിപാടിയ്ക്ക് ലഭിക്കുന്നുണ്ട്.