ഗവ. എച്ച് എസ് എസ് മീനങ്ങാടി/2022 -23 ലെ പ്രധാനപ്രവർത്തനങ്ങൾ
ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു
മീനങ്ങാടി: ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് തയ്യാറാക്കിയ ഫ്രീഡം വാളിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ നിർവ്വഹിച്ചു. സാമൂഹിക നീതി വകുപ്പുമായി സഹകരിച്ചു കൊണ്ട് എൻ.എസ്.എസ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനമായ 'വി കെയർ ' പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ചടങ്ങിൽ വച്ചു നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബേബി വർഗീസ്, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എസ്.എം.സി ചെയർമാൻ ടി.എം ഹൈറുദ്ദീൻ, ജോയ് വി.സ്കറിയ, ആശാരാജ്, ഡോ.ബാവ കെ.പാലുകുന്ന്, പി ടി.ജോസ്, ബോബി ജോൺസൻ എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സംഭവങ്ങളുടെയും, ദേശീയ നേതാക്കളുടെയും ചിത്രങ്ങളാണ് ഫ്രീഡം വാളിൻ്റെ ഭാഗമായി ചിത്രീകരിച്ചിരിക്കുന്നത്. ഒന്നാം സ്വാതന്ത്ര്യ സമരം,ജാലിയൻ വാലാബാഗ് കൂട്ടക്കൊല, ദണ്ഡിയാത്ര എന്നിവ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.
ഗാന്ധിശിൽപം അനാച്ഛാദനം ചെയ്തു
മീനങ്ങാടി: വിദ്യാഭ്യാസ രംഗത്ത് കേരളം സൃഷ്ടിച്ച വിപ്ലവം രാജ്യത്തിനു മാതൃകയാണെന്ന് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രസ്താവിച്ചു. അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും, ഗുണനിലവാരത്തിൻ്റെയും മേഖലകളിൽ നമ്മുടെ പൊതു വിദ്യാലയങ്ങൾ അഭിമാനകരമായ നേട്ടങ്ങങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മികച്ച പി.ടി.എ ക്ക് ലഭിച്ച പുരസ്കാരത്തുക വിനിയോഗിച്ച് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടി സ്കൂളിൽ സ്ഥാപിച്ച ഗാന്ധി ശിൽപത്തിൻ്റെ അനാച്ഛാദനവും,, ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വയനാട് എം.പി രാഹുൽ ഗാന്ധിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ, വൈസ് പ്രസിഡണ്ട് കെ.പി നുസ്റത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധുശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉഷാ രാജേന്ദ്രൻ, ടി.പി ഷിജു, പി.വി വേണുഗോപാൽ, എസ്.എം.സി ചെയർമാൻ ടി.എം ഹൈറുദ്ദീൻ, പി.കെ.ഫൈസൽ, എം.വി പ്രിമേഷ്, വി.എം വിശ്വനാഥൻ, സി.പി കുഞ്ഞുമുഹമ്മദ്, എം.രഘുനാഥ്, ഡോ.ബാവ കെ.പാലുകുന്ന് ,പി.ടി ജോസ്, ടി.ടി. രജനി, കെ. അനിൽ കുമാർ, കെ.സുനിൽ കുമാർ, നിരഞ്ജ് കെ. ഇന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഗാന്ധി ശിൽപം നിർമിച്ച ചേരാസ് രവിദാസിനെയും, കവാടം നിർമിച്ച കോൺട്രാക്ടർ എൻ.റിയാസിനെയും ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് പദ്ധതി വിശദീകരണം നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ സ്വാഗതവും, വൈസ് പ്രിൻസിപ്പാൾ ജോയ് വി.സ്കറിയ നന്ദിയും പറഞ്ഞു. പരിപാടി ഭാഗമായി നടന്ന 'ഗാന്ധി ദർശനത്തിൻ്റെ സമകാലിക പ്രസക്തി ' എന്ന ശീർഷകത്തിലുള്ള സെമിനാർ ഗ്രാമപഞ്ചായത്ത് പ്രവിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ കെ.വി മനോജ് വിഷയമവതരിപ്പിച്ചു. മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.
എസ്.പി.സി ക്ലാമ്പ് തുടങ്ങി
മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ, ചിരാത് - ത്രിദിന അവധിക്കാല ശിൽപശാല ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധുശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുൾ ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എൽ സി പരീക്ഷയിൽ എ.പ്ലസ് നേടിയ സീനിയർ കാഡറ്റുകളെ ചടങ്ങിൽ അനുമോദിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ജോയ് വി.സ്കറിയ, ടി.എം ഹൈറുദ്ദീൻ, പി.കെ ഫൈസൽ, എം അരവിന്ദൻ, രാം കുമാർ, ടി.മഹേഷ് കുമാർ, റജീന ബക്കർ, എ.ഡി മുരളിധരൻ, എ.ആർ ഷീജ, പവിത്ര സുരേഷ്, സാരംഗി ചന്ദ്ര എന്നിവർ പ്രസംഗിച്ചു.
വാസുദേവൻ പിള്ള അനുസ്‌മരണവും നാടക ശിൽപശാലയും
മലയാള നാടകവേദിയുടെ ആധുനികവത്ക്കരിക്കുന്നതിൽ വയലാ വാസുദേവൻ പിള്ള വഹിച്ച പങ്ക് നിസ്തുലമാണെന്ന് പ്രമുഖ നോവലിസ്റ്റും നാടകപ്രവർത്തകനുമായ കെ.ജെ ബേബി പ്രസ്താവിച്ചു. പാശ്ചാത്യ പൗരസ്ത്യ നാടക സങ്കൽപങ്ങൾ സ്വാംശീകരിച്ചു കൊണ്ട് മലയാള നാടകവേദിക്ക് ദിശാബോധവും ഊർജവും സമ്മാനിക്കാൻ അദ്ദേഹത്തിനു സാധിച്ചു.വയലാ വാസുദേവൻ പിള്ളയുടെ പതിനൊന്നാം ചരമദിനത്തോടനുബന്ധിച്ച് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിതി സാംസ്കാരിക വേദിയും, നാഷനൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും, നാടകശിൽപശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടക സംവിയാകനും, എഴുത്തുകാരനുമായ എമിൽ മാധവി നാടകശിൽപശാലയ്ക്കു നേതൃത്വം നൽകി. പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എഴുത്തുകാരായ പ്രീത ജെ പ്രിയദർശിനി, ഡോ.ബാവ കെ.പാലുകുന്ന് ,വയലാ വാസുദേവൻ പിള്ള ഫൗണ്ടേഷൻ നിർവ്വാഹക സമിതി അംഗം ആശാ രാജ്, ജോയ് വി. സ്കറിയ, ടി.എം. ഹൈറുദ്ദീൻ, കെ.സുനിൽ കുമാർ, പി.ടി ജോസ്, കെ വി.അരുന്ധതി, ഐറിൻ ജോർജ്, എ.അമേയ എന്നിവർ പ്രസംഗിച്ചു. തെരെഞ്ഞെടുക്കപ്പെട്ട 40 വിദ്യാർഥികൾക്ക് നാടകാഭിനയത്തിൽ പരിശീലനം നൽകി.