എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ പ്രവേശനോത്സവം
2022 -23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന് നടത്തി.ഈശ്വരപ്രാർഥനയോടെ ആരംഭിച്ച യോഗം ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട മെമ്പർ ശ്രീ ജോമോൻ ആയിരുന്നു.അധ്യക്ഷൻ സ്കൂൾ മാനേജർ റവ ഫാ.ടോജിൻ കല്ലറയ്ക്കൽ ആയിരുന്നു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ജോസഫ്,ആശാ വർക്കർ ശ്രീമതി പ്രസന്ന എന്നിവർ സംസാരിച്ചു.2022 -23 അധ്യയന വർഷത്തെ വരവേൽക്കുവാൻ വർണ്ണശബളമായ വരവേൽപ്പൊരുക്കി .മഴ മാറി തെളിഞ്ഞ അന്തരീക്ഷം നവാഗതരെ വരവേൽക്കുവാൻ സഹായകമായി .പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പഠനകിറ്റ് വിതരണം,പ്രവേശനോത്സവ ഗാനം,മധുര വിതരണം,ഉച്ചഭക്ഷണം തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഒരുക്കിയിരുന്നു .ജന പങ്കാളിത്തം കൊണ്ടും ജനപ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ പ്രവേശനോത്സവം മികച്ചതായി.