സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂൾ പ്രവേശനോത്സവം

2022 -23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന് നടത്തി.ഈശ്വരപ്രാർഥനയോടെ ആരംഭിച്ച യോഗം ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട മെമ്പർ ശ്രീ ജോമോൻ ആയിരുന്നു.അധ്യക്ഷൻ സ്കൂൾ മാനേജർ റവ ഫാ.ടോജിൻ കല്ലറയ്ക്കൽ ആയിരുന്നു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ജോസഫ്,ആശാ വർക്കർ ശ്രീമതി പ്രസന്ന എന്നിവർ സംസാരിച്ചു.2022 -23 അധ്യയന വർഷത്തെ വരവേൽക്കുവാൻ വർണ്ണശബളമായ വരവേൽപ്പൊരുക്കി .മഴ മാറി തെളിഞ്ഞ അന്തരീക്ഷം നവാഗതരെ വരവേൽക്കുവാൻ സഹായകമായി .പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പഠനകിറ്റ് വിതരണം,പ്രവേശനോത്സവ ഗാനം,മധുര വിതരണം,ഉച്ചഭക്ഷണം തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഒരുക്കിയിരുന്നു .ജന പങ്കാളിത്തം കൊണ്ടും ജനപ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ പ്രവേശനോത്സവം മികച്ചതായി.


പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് തല ദിനാചരണം ചിറ്റൂർ ലിറ്റിൽ ഫ്ലവർ എൽ.പി. സ്കൂളിൽ നടന്നു .മണക്കാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് .ശ്രീമതി ടിസി ജോബ് തെങ്ങിൻ തൈ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു .കൃഷി ഓഫീസർ ശ്രീ ആനന്ദ്,മറ്റ് വാർഡ് മെമ്പർമാർ ,സ്.ആർ.സി.കോർഡിനേറ്റർ ,സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ജോസഫ് എന്നിവർ സംസാരിച്ചു. കുട്ടികൾക്കു വിവിധ തൈകൾ വിതരണം ചെയ്തു.കൂടാതെ ചിങ്ങം 1 ന് മികച്ച കുട്ടികർഷകനെ കണ്ടെത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വീട്ടിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുവാൻ ആവശ്യമായ വിത്തുകൾ വിതരണം ചെയ്‌തു പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ഒരേയൊരു ഭൂമി എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം