ജെ.എം.എൽ.പി.എസ്.പരന്നേക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജെ.എം.എൽ.പി.എസ്.പരന്നേക്കാട് | |
---|---|
![]() | |
വിലാസം | |
പരന്നേക്കാട് JMLPS PARANNEKKAD , തിരൂർ പി.ഒ. , 676101 , മലപ്പുറം ജില്ല | |
സ്ഥാപിതം | 22 - 05 - 1984 |
വിവരങ്ങൾ | |
ഫോൺ | 0494 2427273 |
ഇമെയിൽ | jmlpstirur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19708 (സമേതം) |
യുഡൈസ് കോഡ് | 32051000626 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരൂർമുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 234 |
പെൺകുട്ടികൾ | 202 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുബൈദ. കെ. പി |
പി.ടി.എ. പ്രസിഡണ്ട് | സൽമാൻ. പി. വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹന. പി |
അവസാനം തിരുത്തിയത് | |
15-08-2022 | Vijayanrajapuram |
ചരിത്രം
ഏകദദേശം 40 വർഷങ്ങൾക്ക് മുമ്പ് എല്ലാവരാലും അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പരന്നേക്കാട് . ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസപരമായും സാമൂഹ്യമായും സാമ്പത്തികമായും തിരൂരിലെ ഏറ്റവും പിന്നോക്കം നിന്നിരുന്ന പ്രദേശം.
നൂറുശതമാനവും മുസ്ലീങ്ങളും ഹരിജനങ്ങളുമടങ്ങിയ പിന്നോക്കവിഭാകക്കാർ , നിത്യവൃത്തിക്ക് വകകണ്ടെത്തുന്നതിനുള്ള പരക്കം പാച്ചിലിനിടയിൽ വിദ്യാഭ്യാസത്തെക്കുറിച്ചോ, സാമൂഹ്യപരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചോ ചിന്തിക്കാൻ സമയം കിട്ടാത്ത ജനത . തൊട്ടടുത്ത പ്രദേശത്തെ ഒരു യൂ പി സ്കൂളിൽ നിന്നും നേടിയ ഏഴാം ക്ലാസ്സ് വരെയുള്ള പഠനമായിരുന്നു പലരുടെയും ഉന്നതവിദ്യാഭ്യാസയോഗ്യത.
എം.ഇ. എസ്സ് വനിതാവിഭാഗം തുടങ്ങിയ ഒരു നഴ്സറി സ്കൂളായിരുന്നു ഇവിടത്തെ ആദ്യത്തെ സംരംഭം. അന്നത്തെ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയാണ് ഉൽഘാടനകർമ്മം നിർവ്വഹിച്ചത്. 1982 ൽ ജെ. എം. നഴ്സറി ആരംഭിച്ചതോടെ പ്രസ്തുത നഴ്സറി നിർത്തലാക്കി
നഴ്സറി സ്കൂളിൽ അവസാനിച്ചിരുന്ന ഭൗതീകവിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനും ഉയർന്ന ക്ലാസുകൾ ആരംഭിച്ചു പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക് കൂടി പൊതുവിദ്യാഭ്യാസത്തിന്റെ ദൂഷ്യങ്ങളില്ലാത്ത മതമൂല്യങ്ങളിൽ അധിഷ്‌ഠിതമായി ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരുപ്രസ്ഥാനമാണ് ജംഇയ്യത്തുൽ മുസ്ലിമീൻ (ജെ. .എം) പരന്നേക്കാട്. മർഹും കൈനിക്കര മുഹമ്മദ് ഉണ്യേട്ടന്റെ നേതൃത്വത്തിൽ വി. പി . ഉമ്മർ, അബൂബക്കർ എന്ന ഹാജി , പി കുഞ്ഞു , എ. കെ ഹംസ ഹാജി , മർഹും കൈനിക്കര കാസിം ഹാജി, മർഹും വി. പി ഹംസ ഹാജി തുടങ്ങിയവർ ആലോചിച്ചു. ജംഇയ്യത്തുൽ മുസ്ലിമീൻ സംഘടനക്ക് രൂപം നൽകി. ആദ്യം സ്വന്തമായി സംഭാവന നൽകി 10 സെൻറ് സ്ഥലം വിലക്കുവാങ്ങി, ഉദാരമതികളുടെ സഹായത്തോടെ 2 ക്ലാസ്സ് മുറികൾ പണികഴിപ്പിച്ചു 1984 ൽ ജെ. എം. എൽ പി സ്ക്കൂൾ ആരംഭിച്ചു
വഴികാട്ടി
{{#multimaps: 10°55'28.7"N ,75°55'39.2"E | width=800px | zoom=18}}