സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2021

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 18 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('==പ്രവർത്തനങ്ങൾ 2021-22== ===ഹൈടെക് ക്ലാസ്സ് മുറികളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവർത്തനങ്ങൾ 2021-22

ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം

കോവിഡ് മഹാമാരി മൂലം സ്‍കൂൾ പ്രവർത്തിക്കാത്തപ്പോൾ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തിന് വേണ്ട സജ്ജീകരണങ്ങൾ ചെയ്തു വരുന്നു. 2021 നവംബർ മാസത്തിൽ സ്കൂൾ തുറന്ന സാഹചര്യത്തിൽ ഹൈടെക് ക്ലാസ്സ് മുറികളിൽ ലാപ്‍ടോപ്പുകൾ ക്രമീകരിച്ചു. DSLR ക്യാമറയുടെ ബാറ്ററി ചാർജ്ജ് ചെയ്ത് ക്യാമറ പ്രവർത്തിപ്പിച്ചശേഷം ബാറ്ററി ഊരിമാറ്റി ബാഗിൽ ആക്കി അലമാരയിൽ സൂക്ഷിക്കുന്നു.സ്കൂൾ തല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് DSLR ക്യാമറ ഉപയോഗിക്കുന്നു. നവംമ്പർ മാസം മുതൽ ക്ലാസ് മുറികളിൽ ഹൈടെക് ക്ലാസ്സ് എടുക്കുന്നതിനു വേണ്ട സജ്ജീകരണങ്ങൾ ചെയ്തുവരുന്നു.ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനത്തിനു വേണ്ട സജ്ജീകരണങ്ങൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ചെയ്തുവരുന്നു.ഹൈടെക് ഉപകരണങ്ങൾക്കുണ്ടാകുുന്ന തകരാറുകൾ യഥാസമയം പരിഹരിക്കുന്നതിന് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ തകരാറികൾ രജിസ്റ്റർ ചെയ്തു വരുന്നു.

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ വ്യക്തിഗത അസൈൻമെന്റ് പൂർത്തീകരണം

2019-22 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അസൈൻമെന്റ് പൂർത്തീകരണത്തിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ നൽകുകയും ഗൂഗിൾ മീറ്റ് ക്ലാസ്സിലൂടെ വേണ്ട മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്തു. 2020-23വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി ജില്ലാ കൈറ്റ് ടീം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് കൈറ്റ്സ് മാസ്റ്റർമാരും മിസ്ട്രസ്സുമാരും മീറ്റിംങ്ങിൽ സംബന്ധിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് പ്രായോഗികപ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള സൗകര്യങ്ങളെക്കുറിച്ച് ചർച്ചചെയ്തു.

2019-22 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ ക‍ുട്ടികൾക്കുള്ള അസൈൻമെന്റ്

കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മാതാപിതാക്കൾക്കും കുട്ടികൾക്കും ഗൂഗിൾ മീറ്റിലൂടെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ ക‍ുട്ടികൾക്കുള്ള അസൈൻമെന്റ് സമർപ്പിക്കുന്നത് സംബന്ധിച്ച വ്യക്തമായ നിർദ്ദേശങ്ങൾ നല്കി.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പരിശീലനം 2019-22

കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മാതാപിതാക്കൾക്കും കുട്ടികൾക്കും ഗൂഗിൾ മീറ്റിലൂടെ പരിശീലനത്തെ സംബന്ധിച്ച വ്യക്തമായ നിർദ്ദേശങ്ങൾ നല്കുന്നു.2019-22 ബാച്ചിലെ ക‍ുട്ടികൾക്ക് ഗ്രാഫിക്സ് & ആനിമേഷൻ,മലയാളം കംമ്പ്യൂട്ടിംഗ് & ഇന്റെർനെറ്റ്,സ്ക്രാച്ച് ഇവയിൽ 10 ലെ ക‍ുട്ടികൾക്ക് പതിനാല് മണിക്കൂർ പരിശീലനം നൽകി.കുട്ടികളുടെ വർക്കുകൾ ഫോൾഡറിൽ സേവ് ചെയ്തത് പെൻഡ്രൈവിൽ സൂക്ഷിക്കുന്നു.സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ കുട്ടികൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയ ഓൺലൈൻക്ലാസ്സുകൾ സ്ക്രീൻ റെക്കോർഡ് ചെയ്തത് ഫോൾഡറിൽ സേവ് ചെയ്തത് പെൻഡ്രൈവിൽ സൂക്ഷിക്കുന്നു.വ്യക്തിഗത ക്ലാസ്സുകളും റെക്കോർഡ് ചെയ്തു.അസ്സെൻമെന്റ് എഴുതി ഫയൽ ചെയ്തു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 2020-23

2020-23 വർഷത്തിൽ പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞടുക്കപ്പെട്ടത്.39 കുട്ടികൾ സോഫ്റ്റ്‍വെയർ പരീക്ഷയിൽ പങ്കെടുത്തതിൽ 32കട്ടികൾ തെരഞ്ഞെടക്കപ്പെട്ടു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള സ്കൂൾ തല ക്യാമ്പ് 2020-23

2020-2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് ക‍ുട്ടികളുടെ സ്ക‍ൂൾതല ക്യാമ്പ് ജനുവരി 20-ാംതിയതി രാവിലെ 10.00 am ന് ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് നിർവ്വഹിച്ചു.31 ക‍ുട്ടികൾ പങ്കെടുത്തു.ക്ലാസ്സുകൾ നയിച്ചത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സായ ശ്രീ ജോഷി റ്റി സി ,ശ്രീമതി കുുഞ്ഞുമോൾ സെബാസ്റ്റൻ എന്നിവരാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമ്പിൽ വളരെ താൽപര്യപൂർവ്വം സംമ്പന്ധിച്ചു.ഗ്രൂപ്പിങ്,ബോൾ ഹിറ്റ് ഗെയിം എന്നിവയ്ക്കുശേഷം ഗ്രൂപ്പ് അടിസ്ഥാനത്തിൽ തിരിഞ്ഞ കുട്ടികൾ വളരെ ആവേശത്തോടെ ആനിമേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒരു മണിക്ക് ഉച്ചഭക്ഷണത്തിനായി ആയി ക്ലാസ് അവസാനിപ്പിച്ചു.സ്കൂളിൽ തന്നെ ക്രമീകരിച്ച ഉച്ചഭക്ഷണത്തിനുശേഷം കൃത്യം 1 .45 ന് അടുത്ത സെഷൻ ആരംഭിച്ചു. തുടർന്ന് ആപ്പ് ഇൻവെൻറ്റർ പരിചയപ്പെടുത്തി. 3.45 ന് ക്യാമ്പ് പ്രവർത്തനങ്ങൽക്ക് ശേഷം കൈറ്റ് കോട്ടയത്തിന്റെ നേതൃത്വത്തിൽ നടന്ന വീഡിയോ കോൺഫറൻസിൽ ജില്ലാ കോർഡിനേറ്റർ ആയ ജയശങ്കർ സാർ, എം.ടിമാരായ ബാലചന്ദ്രൻ സാർ,നിതിൻ സാർ എന്നിവർ കുട്ടികളുമായി ഇന്ററാക്ട് ചെയ്തു. തുടർപ്രവർത്തനങ്ങൾ വിശദീകരിച്ചു. കുട്ടികളുടെ ഡയറി ആക്ടിവിറ്റി ബുക്ക് അസൈൻമെന്റ് പൂർത്തീകരണം എന്നിവ കൈറ്റ് മാസ്റ്റേഴ്സ് കുട്ടികളെ ഓർമപ്പെടുത്തി. 4.30 pm ന് ക്യാമ്പ് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പരിശീലനം

2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പരിശീലനം എല്ലാ ബുധനാഴ്ചകളിലും വ്യാഴാഴ്ചകളിലും നടന്നു വരുന്നു.കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരുന്നു.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പരിശീലനത്തിൽ പങ്കെടുത്തു വരുന്നു.ഗ്രാഫിക്സ് &ആനിമേഷൻ,മലയാളം കംമ്പ്യൂട്ടിംഗ് & ഇന്റെർനെറ്റ്,സ്ക്രാച്ച് ഇവയിൽ 9 ലെ ക‍ുട്ടികൾക്ക് പരിശീലനം നൽകി,ഡിജിറ്റൽ മാഗസ്സിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.കുട്ടികൾക്ക് മാഗസ്സിൻ നിർമ്മാണത്തിന്റെ ചുമതലകൾ നൽകി.ക‍ുട്ടികളുടെ വിവിധങ്ങളായ സൃഷ്ടികൾ സമാഹരിച്ച് ഡിജിറ്റൽ ആക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

2021-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പ്

8A,8B,8C,8D,8E എന്നീ ഡിവിഷനുകളിൽ നിന്നായി 74 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ളബ്ബിൽ പങ്കെടുത്ത് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചു.അഭിരുചി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു.കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കുട്ടികൾ കാണുന്നതിനുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി വരുന്നു.വിക്ടേഴ്സ് ക്ലാസ്സിന്റെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.മാർച്ച് 19-ാം തിയതി നടക്കുന്ന അഭിരുചി പരീക്ഷയ്ക്ക് എല്ലാ ക‍ുട്ടികളും പങ്കെടുപ്പിക്കുന്നതിനുള്ള നിർദ്ദേശം മാതാപിതാക്കൾക്കു് ഗൂഗിൾ മീറ്റിലൂടെ നൽകി.അഭിരുചി പരീക്ഷയ്ക്ക് 28 ക‍ുട്ടികൾ വിജയിച്ചു.