ജി.യു.പി.എസ് ഉളിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 14 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soumyagovindanm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് ഉളിയിൽ
വിലാസം
ഉളിയിൽ

ഗവ.യു.പി.സ്കൂൾ ഉളിയിൽ
,
ഉളിയിൽ
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04902433095
ഇമെയിൽuliyilups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14858 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേബി മനോജ
അവസാനം തിരുത്തിയത്
14-07-2022Soumyagovindanm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

   ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന കാലത്ത് 1912 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഉളിയിൽ ബോർഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്.    >>കൂടുതൽ അറിയാൻ. തുടക്കത്തിൽ 25 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. പുതിയ പറമ്പൻ അവോക്കറാണ് ആദ്യ പഠിതാവ്. രണ്ട് അധ്യാപകരാണ് അക്കാലത്ത് ഉണ്ടായിരുന്നത്. 1914 ൽ ക്ലാസുകളുടെ എണ്ണം നാലായി അത്ര തന്നെ അധ്യാപകരും. വിദ്യാലയത്തിന്റെ പേര് ഉളിയിൽ ബോർഡ് ലോവർ എലിമെന്ററി സ്കൂൾ എന്നായി. കുട്ടികളുടെ എണ്ണം കൂടാനും തുടങ്ങി. സ്വാതന്ത്ര്യാനന്തര കാലയളവിൽ കേരള സംസ്ഥാന രൂപീകരണത്തെത്തുടർന്ന് വിദ്യാലയം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1956 ൽ ആറാം തരവും 1958 ൽ എട്ടാം തരം വരെയുള്ള പൂർണ എലിമെന്ററി സ്കൂളായ വിദ്യാലയത്തിൽ 40 ഓളം പെൺകുട്ടികളുൾപ്പെടെ 172 വിദ്യാർത്ഥികളും 7 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1958 മുതൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തതോടെ ഗവ.യു.പി.സ്കൂൾ എന്ന് അറിയപ്പെടാൻ തുടങ്ങി.1961 ൽ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി 8 ാം തരം നീക്കം ചെയ്യപ്പെട്ടു. വിദ്യാലയം അപ്പർ പ്രൈമറി വിദ്യാലയമായി സ്ഥിരപ്പെട്ടു.
  ആരംഭകാലത്ത് സ്വന്തമായി കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. വാടകക്കെട്ടിടം ജീർണാവസ്ഥയിലായതിനാൽ 1973 കാലഘട്ടത്തിൽ പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായി. നാട്ടുകാരുടെ സമ്മർദ്ദഫലമായി 100 അടി* 20 അടി വലുപ്പത്തിലുള്ള താല്ക്കാലിക ഷെഡ് സർക്കാർ നിർമ്മിച്ചു നൽകി. മൂന്നാം ക്ലാസു മുതൽ ഏഴാം ക്ലാസുവരെയുള്ള 10 ഡിവിഷനുകൾ ഷെഡ്ഡിലും ഒന്നും രണ്ടും ക്ലാസുകൾ മദ്രസ കെട്ടിടത്തിലുമായാണ് പ്രവർത്തിച്ചത്. സ്കൂൾ ഓഫീസ് പീടികമുറിയിലായിരുന്നു അപ്പോഴും. 1973-74 കാലഘട്ടത്തിൽ 182 പെൺകുട്ടികളും 216 ആൺകുട്ടികളും 15 അധ്യാപകരും വിദ്യായത്തിൽ ഉണ്ടായിരുന്നു. 
  സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്ററെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല. 1932ൽ ശ്രീ. വടുവൻ, 1935 ൽ ശ്രീ.അച്യുതൻ, 1960 കളിൽ ശ്രീ. നാണു, ശ്രീ.ഗോപി, ശ്രീ.കൃഷ്ണൻ നമ്പൂതിരി,ശ്രീ.കൃഷ്ണൻ എന്നിവർ ഹെഡ്മാസ്റ്റർ സ്ഥാനം അലങ്കരിച്ചതായി കാണുന്നു. 1970 കളിൽ ശ്രീ. മൂസ്സ, ശ്രീ.സി.നാരായണൻ നമ്പ്യാർ, ശ്രീ.കെ.നാരായണക്കുറുപ്പ്(1979-1989), ശ്രീ.സി.എം.ബാലകൃഷ്ണൻ നമ്പ്യാർ (1983-1985), പി.വി.പത്മനാഭൻ നമ്പ്യാർ 1985-1995), ശ്രീ.പി.നാണു (1995-1997), ശ്രീ.വി.വി.ചാത്തുക്കുട്ടി നമ്പ്യാർ (1997-2004), ശ്രീ.കെ.വി.രവീന്ദ്രൻ (2004-2016) തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയവരാണ്. 2016 മുതൽ ശ്രീ.പി.വി.ദിവാകരനാണ് ഈ സ്ഥാനം അലങ്കരിക്കുന്നത്.      

ഭൗതികസൗകര്യങ്ങൾ

 ആദ്യ കാലത്തി വാടക്ക്കെട്ടിടത്തലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1981 ൽ മാത്രമാണ് വിദ്യാലയത്തിന്  സ്ഥിരം കെട്ടിടമുണ്ടാക്കാൻ സാധിച്ചത്. ശ്രീ.സി.കെ.ഗോപാലൻ ക്രോൺട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവർത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവർത്തകരായ ശ്രീ.ഉളിയിൽ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിർമ്മാണം സാധ്യമായത്.1983 ൽ പി.ടി.എ നിർമ്മിച്ച ഷെഡ് 1987ൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ചു. 1993 ൽ നാലുക്ലാസ്സുമുറികൾ കൂടി കൂട്ടിച്ചേർക്കാനായി.1997 ൽ ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗപ്പെടുത്തി സ്റ്റേജ് കം ക്ലാസ്മുറി നിർമ്മിക്കാൻ സാധിച്ചു.2002 ൽ കണ്ണൂർ ജില്ലാ പ‍ഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കിച്ചൺ ബ്ലോക്ക് അനുവദിക്കുകയുണ്ടായി. 2003 ൽ പേരാവൂർ എം.എൽ.എ ശ്രീ.എ.ഡി.മുസ്തഫയുടെ പ്രാദേശിക വികസനഫണ്ട് പ്രയോജനപ്പെടുത്തി ഒരു ക്ലാസ് മുറിയും ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി എം.പി.യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് മൂന്ന് മുറികളുള്ള കെട്ടിടവും വിദ്യാലയത്തിന് നേടാനായി. നിരവധി നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും കൂട്ടായ്മയിലാണ് ഈ നേട്ടങ്ങൾ സാധിച്ചത്.

വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ഉയർത്തുന്നതിൽ സർവ്വശിക്ഷാ അഭിയാന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്ക് വലുതാണ്.


അക്കാദമിക് പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==11.953244442188165, 75.64027901181494

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ഉളിയിൽ&oldid=1821617" എന്ന താളിൽനിന്ന് ശേഖരിച്ചത്