ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 6 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സയൻസ് ക്ലബ്ബ്

ജൂൺ 5 പരിസ്ഥിതി

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രശാന്ത് മാസ്റ്റർ, ഡീന ടീച്ചർ എന്നിവർ കുട്ടികൾക്ക് നൽകുകയുണ്ടായി കുട്ടികൾ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്ന ചെറിയ സന്ദേശം ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകി . അത് കൂടാതെ കുട്ടികൾ ചെടി നടുന്നതിന്റെ വീഡിയോ ക്ലാസ് ടീച്ചർമാർ എഡിറ്റ് ചെയ്ത് ഇടുകയും ചെയ്തു.

ജൂലൈ 21

ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട മത്സരങ്ങൾ സംഘടിപ്പിച്ചു . അനു ടീച്ചർ ,നിമ്മി ടീച്ചർ എന്നിവർക്കായിരുന്നു ചാർജ് .ക്വിസ്, പോസ്റ്റർ മത്സരം എന്നിവ നടത്തുകയും വീഡിയോകൾ ഷെയർ ചെയ്യുകയും ചെയ്തു.

സെപ്റ്റംബർ 16 ഓസോൺ

സെപ്റ്റംബർ 16 ഓസോൺദിനത്തോടനുബന്ധിച്ച ക്വിസ് , പോസ്റ്റർ മത്സരം ,ഉപന്യാസം എന്നിവ നടത്തി . സിനി സി കെ ടീച്ചറും സിനി തോമസ് ടീച്ചറും ആയിരുന്നു ചാർജ്.

ശാസ്ത്രരംഗം

ശാസ്ത്രരംഗം എന്ന പേരിൽ മാള ഉപജില്ലയിൽ നടത്തിയ പരിപാടിയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി അതിൽ മത്സരിച്ച് സമ്മാനാർഹരാവുകയും ചെയ്തു.

സൗരോർജ വൈദ്യുത പ്ലാൻറ് ഉദ്ഘാടനകർമ്മം

സൗരോർജ വൈദ്യുത പ്ലാൻറ് ഉദ്ഘാടനകർമ്മം

നമ്മുടെ സ്കൂളിൻറെ മുകളിൽ വച്ചിരിക്കുന്ന സൗരോർജ വൈദ്യുത പ്ലാൻറ് ഉദ്ഘാടനകർമ്മം വ്യാഴാഴ്ച നവംബർ നാലിന് നടന്നു . തുടർന്ന് പത്താം ക്ലാസിലെ കുട്ടികളെ എല്ലാവരെയും തന്നെ പ്ളാന്റ് കാണിക്കുകയും വിശദീകരണം നൽകുകയും ചെയ്തു .മറ്റുള്ള എല്ലാ കുട്ടികളെയും അത് കാണിക്കുന്നതിനായി തീരുമാനിക്കുകയും ചെയ്തു.

നവംബർ പതിനാറിന് സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒരു വെബിനാ‍ർ ഒമ്പതിലെ കുട്ടികൾക്ക് വേണ്ടി നടത്തുകയുണ്ടായി .സയൻസിൽ ഉള്ള new innovation ർന്വീറെ ഡിയോസ് ഗൂഗിൾ മീറ്റിലൂടെ പ്രദർശിപ്പിച്ചു. ചൈനയിലെ ബസ്സുകൾ ,ഹോട്ടലുകളിലെ റോബോട്ടുകൾ, അനിമേറ്റഡ് പാർക്കിംഗ് സംവിധാനം , റോബോട്ടിക് സർജനുകൾ എന്നിവയായിരുന്നു വിഷയങ്ങൾ പ്രോഗ്രാമിംഗ് ,ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ,പൗരത്വം നൽകിയ റോബോട്ട് എന്നിവയെ കുറിച്ച് വിശദീകരണം നൽകി. പിന്നീട് പ്ലാസ്റ്റിക് ഡീഗ്രേഡ് ചെയ്യുന്ന ബാക്ടീരിയ ,ഫംഗസ് ,ബ്ളാക്ക് ഹോൾസ് ഇൻ ഗാലക്സി എന്നിവയെക്കുറിച്ചും ക്ലാസുകൾ എടുത്തു. തുടർന്ന് നവംബർ 14 നടത്തിയ ഓൺലൈൻ എഡ്യൂക്കേഷൻ ക്ലാസ് എന്ന വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റർ മേക്കിങ്ങിന്റെ സമ്മാനാർഹരെ പ്രഖ്യാപിച്ചു.

വിജ്ഞാനോത്സവം

സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഡിസംബർ മാസത്തിൽ യുപി ,എച്ച്എസ് വിഭാഗങ്ങൾക്ക് വിജ്ഞാനോത്സവം പരിപാടി ഓൺലൈനായി നടത്തുകയുണ്ടായി . പ്രവർത്തനങ്ങൾക്ക് ഗ്ലോറി ടീച്ചർ സിനി സി കെ ടീച്ചർ എന്നിവർ നിർദ്ദേശങ്ങൾ നൽകി . പ്രവർത്തനങ്ങളുടെ വിലയിരുത്തലിനുശേഷം വിജയികളുടെ പേര് വിവരങ്ങൾ പഞ്ചായത്ത് തല മത്സരത്തിലേക്ക് അയക്കുകയും ചെയ്തു.

2022-23-ലെ പ്രവർത്തനങ്ങൾ