നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം

2022-2023 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30 ന് സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ചു. സ്കൂൾ പ്രവേശനകവാടം മുതൽ ആഡിറ്റോറിയം വരെ പ്രകൃതി വിഭവങ്ങൾ അണിനിരത്തിയാണ് കുട്ടികളെ സ്വീകരിച്ചത്.ആഡിറ്റോറിയത്തിൽ ഒരുക്കിയിരുന്ന നാട്ടുപഴങ്ങൾ ഏറെ മാധുര്യത്തോടെ കുട്ടികൾ ആസ്വദിച്ചു. അധ്യാപകർ അവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന നാട്ടുപഴങ്ങൾ ശേഖരിച്ചാണ് നാട്ടു പഴകൂട് തയ്യാറാക്കിയത്. വിത്തുകൾ അടങ്ങിയ പേനയും കുട്ടികൾക്ക് സമ്മാനിച്ചു. പുതിയ വിദ്യാലയത്തിലേക്ക് കടന്നുവന്ന കുട്ടികൾക്ക് നാടൻ പാട്ടരങ്ങ് പുതിയൊരു അനുഭവമായിരുന്നു.

സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം - നാടൻ പാട്ട്

സവാരി ഗിരി ഗിരി

ജൂൺ 3 ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സൈക്കിൾ റാലിയിൽ ഏകദേശം അൻപതോളം കുട്ടികൾ പങ്കെടുത്തു.എൻ സി സിയുടെ നേതൃത്വത്തിലാണ് ഇടവഴികളിലൂടെയും പാടവരമ്പിലൂടെ മണിനാദം മുഴക്കി പ്രമാടത്തെ ഉണർത്തിയത്. ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ സൈക്കിളിന്റെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ഈ പരിപാടി സംഘടിപ്പിച്ചത്.

സവാരി ഗിരി ഗിരി

ഓലി ഗീതം

കോവിഡ് കാലം സൃഷ്ടിച്ച തടവറയിൽനിന്നും പ്രകൃതിയിലേക്ക് ഇറങ്ങാൻ നേതാജി ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രമാടം ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഓലികൾ സന്ദർശിച്ച് പഠനവും സംരക്ഷണവും ലക്ഷ്യംവയ്ക്കുന്ന പദ്ധതിക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. കരിമ്പാറ കുന്നുകളിൽ നിന്നുള്ള ചെറിയ ഉറവകളായ ഓലികൾ ഒഴുകിപ്പോകാനുള്ളതല്ല പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രകൃതി ഒരുക്കിവെച്ചിട്ടുള്ള അമൂല്യ സമ്പത്താണവ. സ്കൂൾ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ മനോജ് സുനി, അജി ഡാനിയൽ,പ്രവീൺ കുമാർ. സി,ബിജു.എസ്, ദീപ.കെ. കെ എന്നിവർ നേതൃത്വം നൽകി.

ഓലി ഗീതം

പരിസ്ഥിതി ദിനചാരണം

പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ വിവിധ ഇനത്തിലുള്ള വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.

നേതാജിയിൽ നിന്ന് ഗവിയിലേക്ക് ഒരു A പ്ലസ് യാത്ര

      ലോക പിക്നിക്ക് ദിനത്തിൽ നേതാജി യിൽ നിന്ന് ഗവിയിലേക്ക് ഒരു പിക്നിക് നടത്തി. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ് ലഭിച്ച 30 കുട്ടികളെയും കൊണ്ടാണ് അവരുടെ അധ്യാപകർ യാത്രതിരിച്ചത്. ആർപ്പോ നേതാജി എന്ന് പേരിട്ട ഈ സർപ്രൈസ് പിക്നിക് വനംവകുപ്പിനെ അനുമതിയോടെയാണ് സംഘടിപ്പിച്ചത്. കോവിഡ്കാലം നിഷേധിച്ച സ്കൂൾ വിനോദ യാത്രയുടെ വീണ്ടെടുക്കൽ കൂടിയായിരുന്നു ഈ യാത്ര.കാട്ടിലൂടെയുള്ള യാത്ര കുട്ടികൾ ശരിക്കും ആസ്വദിച്ചു. ഗവിയുടെ മനോഹാരിതയിൽ കുട്ടികൾക്ക് അനുമോദനവും നൽകി.

യോഗദിനം

ജൂൺ 21 ന് രാവിലെ 7.15 മുതൽ 8.30 വരെ നടന്ന യോഗ പരിശീലനത്തിൽ സ്കൗട്ട്സ്,ഗൈഡ്സ്, എൻ. സി. സി, ജൂനിയർ റെഡ് ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 150 കുട്ടികൾ പങ്കെടുത്തു.

സക്സസ് മന്ത്ര

ജൂൺ 21 ന് രാവിലെ 10 മുതൽ പൊതുപരീക്ഷയെ അഭിമുഖികരിക്കുന്ന SSLC, പ്ലസ് ടു കുട്ടികൾക്കായി "സക്സസ് മന്ത്ര " എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു.ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത്‌ പ്രോഗ്രാം ന്റെ പ്രൊജക്റ്റ്‌ ഓഫീസർ  ടിസ്മോൻ  ജോസഫ് ക്ലാസുകൾ നയിച്ചു.വിജയവഴിയിൽ ഉണ്ടാകുന്ന തടസ്സങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്നതും വ്യക്തിത്വ വികസനവും മൊബൈൽ ഫോണിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നതും ശില്പശാലയിലെ ചർച്ചാവിഷയങ്ങൾ ആയിരുന്നു. രണ്ടു ഘട്ടങ്ങളായി നടക്കുന്ന ശില്പശാലയുടെ രണ്ടാം ഘട്ടം ജൂലൈ 14ന് നടക്കും.

സക്സസ് മന്ത്ര





വിജയികളെ അഭിനന്ദിച്ചു

എസ്എസ്എൽസി പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ 247 കുട്ടികളെയും അഭിനന്ദിച്ചു. എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച 30 കുട്ടികൾ, 9 വിഷയങ്ങൾക്ക് പ്ലസ് കരസ്ഥമാക്കിയ 20 കുട്ടികൾ, എട്ടു വിഷയങ്ങൾക്ക് എ പ്ലസ് കരസ്ഥമാക്കിയ 18 കുട്ടികൾ, എന്നിങ്ങനെ പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും ഈ മീറ്റിങ്ങിൽ അനുമോദനം നൽകി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ റോബിൻ പീറ്റർ കുട്ടികൾക്ക് മെഡലുകൾ നൽകി. സ്കൂൾ മാനേജർ ശ്രീ ബി രവീന്ദ്രൻ പിള്ള യോഗത്തിന് അധ്യക്ഷൻ വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ ബി ശ്രീനിവാസൻ, ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി, ക്ലാസ് ടീച്ചേഴ്സ് ഫാദർ ജേക്കബ് ഡാനിയേൽ, ബിന്ദു ടി എസ്, അമ്പിളി വി എം, ഹേമലക്ഷ്മി ജി, ലീന വി വി നായർ, അനിതകുമാരി വി എന്നിവർ സംസാരിച്ചു.

വിജയികളെ അഭിനന്ദിച്ചു

ഇനി വായന e-വായന

വായനാദിനത്തോടനുബന്ധിച്ച് ഭാഷാ വിഷയങ്ങളായ മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ  സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഇനി വായന ഇ-വായന എന്ന പരിപാടി സംഘടിപ്പിച്ചു. കാലഘട്ടം മാറുന്നുണ്ടെങ്കിലും വായയുടെ പ്രസക്തി കുറയുന്നില്ല എന്ന് ബോധ്യപ്പെടുത്തി കൊടുക്കുന്ന ഒരു പരിപാടിയായിരുന്നു ഇത്. വായനയുടെ പ്രസക്തി, പത്രവായന, മലയാളം,ഇംഗ്ലീഷ്,ഹിന്ദി കൃതികൾ  പരിചയപ്പെടൽ  എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തി.  സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി ശ്രീലത ടീച്ചർ  പരിപാടി ഉദ്ഘാടനം ചെയ്തു. ഏഴാം ക്ലാസ് വിദ്യാർഥിനി  അഫ്രിൻ അഷീർ  മോഡറേറ്ററായ ഈ പരിപാടിയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

eനി വായന e-വായന
ഇനി വായന e-വായന



വായന വാരാചരണ സമാപനം

മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 22ന് വായന വാരാചരണത്തിന്റെ ജില്ലാതല സമാപനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.സ്കൂൾ മാനേജർ ശ്രീ വി രവീന്ദ്രൻപിള്ള അധ്യക്ഷനായ ചടങ്ങ് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു.

കരിയർ ഗൈഡൻസ്