ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
08:49, 26 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നെടുമങ്ങാട് നഗരതത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. 1879-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്


നെടുമങ്ങാട്താലൂക്കിന്റെ

വികസമുന്നേറ്റത്തിൽ

കനകപ്രഭചൊരിഞ്ഞു നിൽക്കുന്ന അതിപുരാതനമായ ഒരു

സരസ്വതീ ക്ഷേത്രമാണ് നെടുമങ്ങാട് ഗവ.ഗേൾസ്ഹയർസെക്കന്ററിസ്കൂൾ.

തിരുനന്തപുരം റവന്യൂജില്ലയിലെആറ്റിങ്ങൽ

വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പള്ളിക്കൂടമാണിത്. താലൂക്ക് ആസ്ഥാനത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളർച്ചയുടെ പ്രതീകമാണ് ഈ സ്കൂൾ. രാജഭരണകാലത്ത് ആരംഭിച്ച ഈ പള്ളിക്കൂടത്തിന് നെടുമങ്ങാടിന്റെ ചരിത്രത്തിൽ മികവുറ്റ സ്ഥാനമാണുള്ളത്. വിവിധ മേഖലകളിൽ പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്.

ചരിത്രം

1867ൽ വെർണാകുലർ എഡ്യൂക്കേഷൻ ഡയറക്ടറായി ശ്രീ. ശങ്കർ സുബ്ബരായർ നിയമിതനായതോടെയാണ് താലൂക്കാസ്ഥാനത്ത് ഒരു സ്കൂളിന് തുടക്കം കുറിച്ചത്. ആൺ കുട്ടികൾ എ.ഇ.ഒ ഓഫീസ് കെട്ടിടത്തിലും പെൺകുട്ടികൾ കെ.എസ്.ആർ.ടി.സി സ്റ്റൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുമാണ് പഠിച്ചിരുന്നതെന്ന് പറയപ്പെടുന്നു. കാലക്രമത്തിൽ ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി. അക്കാലത്ത് മിഡിൽ സ്കൂളിൽ നിന്ന് ജയിക്കുന്നവർ തിരുവനന്തപുരത്ത് പോയാണ് ഉന്നത വിദ്യാഭ്യാസം നേടിയിരുന്നത്. തുടർന്ന് ഇതൊരു ഹൈസ്കൂളായി ഉയർത്തി. ഹൈസ്കൂൾ മുസാവരി ബംഗ്ലാവിലേക്ക് (ഇപ്പോൾ സ്കൂൾ ലൈബ്രറി) മാറ്റി. പിന്നീട് 1967ൽ ആൺകുട്ടികളെ മഞ്ചയിലേക്ക് മാറ്റി.1997 - ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീമൂലം തിരുന്നാളിന്റെ ഓർമ്മയ്ക്കായി ഒരു ടൗൺ ഹാൾ ഈ സ്കൂളിൽ നിർമ്മിച്ചു. ശ്രീ മൂലം തിരുനാളിന്റെ ഒരു എണ്ണ ഛായാചിത്രവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മിക്സഡ് സ്കൂളായിട്ടാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതെങ്കിലും ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകളായിട്ടാണ് നടത്തിയിരുന്നത്. ആൺ കുട്ടികൾ ഇപ്പോഴത്തെ ബി.യു.പി.എസ് കെട്ടിടത്തിലാണ് ആദ്യം പഠിച്ചിരുന്നത്. 1961 ൽ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നു രണ്ടായി തിരിച്ചെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാലാണ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നത്.

   ഇന്ന് നെടുമങ്ങാട് 

മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യർത്ഥിനികൾ പഠിക്കുന്ന മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

11 ക്ല‍സ്മുറികൾ ഹൈടെക് റൂമുകളാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

  • നെടുമങ്ങാട് നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്നു.
  • എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
{{#multimaps:   8.60617,77.00002    |zoom=18}}