ഗവ. എച്ച് എസ് മാതമംഗലം/അംഗീകാരങ്ങൾ

07:18, 21 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- UNNI P R (സംവാദം | സംഭാവനകൾ) (മികവുകൾ ഒറ്റനോട്ടത്തിൽ വയനാട് ജില്ലയിലെ പ്രാദേശികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന മാതമംഗലം ഗവ.ഹൈസ്കൂളിൽ എല്ലാ അധ്യയനവർഷവും 60% ൽ കൂടുതൽ ട്രൈബൽ കുട്ടികൾ ആണ് പഠനം നടത്തുന്നത്. മികച്ച പരിശീലനത്തിലൂടെ ഈ കുട്ടികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികവുകൾ ഒറ്റനോട്ടത്തിൽ

വയനാട് ജില്ലയിലെ പ്രാദേശികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന മാതമംഗലം ഗവ.ഹൈസ്കൂളിൽ എല്ലാ അധ്യയനവർഷവും 60% ൽ കൂടുതൽ ട്രൈബൽ കുട്ടികൾ ആണ് പഠനം നടത്തുന്നത്. മികച്ച പരിശീലനത്തിലൂടെ ഈ കുട്ടികൾ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്നുണ്ട്.

  • 2017-2018 അധ്യയന വർഷത്തിൽ പ്രവൃത്തി പരിചയമേളയിൽ സംസ്ഥാന തലത്തിൽ 'എ'ഗ്രേഡ് നേടിയ വിജേഷ് എന്ന വിദ്യാർഥി പിലാക്കാവ് കോളനിയിലെ ട്രൈബൽ വിദ്യാർത്ഥിയാണ് എന്നത് എടുത്തുപറയേണ്ട നേട്ടമാണ്.
  • 2018-ൽ ഫാത്തിമ നൗറി൯ എന്ന 6-ാം ക്ലാസ് വിദ്യാർത്ഥിയെ ബെസ്റ്റ് പാർലമെന്റേറിയൻ ആയി തിരഞ്ഞെടുത്തു.
  • 2018 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ 514-ാം റാങ്ക് കരസ്ഥമാക്കിയ ഹസ്സൻഹുസൈദ് എൻ.എ മാതമംഗലം ഗവ.ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ്.
  • 2018ലെ ന്യൂമാത്സ് പരീക്ഷയിൽ 3 കുട്ടികൾ ഉന്നതവിജയം നേടി.
  • 2018ൽ ഇൻസ്പെയ൪ അവാർഡ് ----------- എന്ന വിദ്യാർഥിക്ക് ലഭിച്ചു. സ്കൂളിന്റെ ഭൗതീകമായ ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്താൻ സ്കൂളിലെ കുട്ടികൾക്കായിട്ടുണ്ട്.
  • 2019 ൽ സ്കൂൾ ജില്ലാകലോത്സവത്തിൽ പിന്നാക്കക്കുട്ടികൾ ഉൾപ്പെട്ട ചെണ്ടമേള സംഘത്തിന് ജില്ലാടിസ്ഥാനത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞു.
  • 2020 വർഷമാണ് ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. 100% മാണ് വിജയശതമാനം.
  • കഴിഞ്ഞ മൂന്ന് വർഷത്തെ SSLC പരീക്ഷയിൽ 9 A+ വരെ കരസ്ഥമാക്കാൻ ഈ സ്കൂളിലെ ട്രൈബൽ കുട്ടികൾക്കായിട്ടുണ്ട്.
  • LSS, USS, NMMS, സംസ്കൃതം, ഉറുദു എന്നീ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ചവിജയം എല്ലാവർഷവും മാതമംഗലം സ്കൂളിലെ കുട്ടികൾ നേടാറുണ്ട്.

എസ്.എസ്.എൽ.സി വിജയശതമാനം.

വർഷം ആൺ പെൺ ആകെ A+ വിജയശതമാനം
2017-18 31 24 55 - 92.7
2018-19 32 20 52 - 92.3
2019-20 37 19 56 1 98.2
2020-21 39 19 58 12 100
2021-22 39 13 52 7 100
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം