ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതീകസൗകര്യങ്ങൾ

1998 ഓടെ ഹയർ സെക്കണ്ടറി കെട്ടിടം ഉയർന്ന‍ു വന്ന‍ു. നിലവിൽ ഭൗതികസൗകര്യങ്ങള‍ുടെ അപര്യാപ്തത പരിഹരിക്കാന‍ുള്ള തീവ്രശ്രമം നടക്കുന്ന‍ുണ്ട്. എം.എൽ.എ ഫണ്ടിനത്തിൽ ഒര‍ു കോടി ര‍ൂപ ചെലവഴിച്ച് നിർമ്മിച്ച ഏഴ് ക്ലാസ് മ‍ുറികൾ പ്രവർത്തനക്ഷമമാണ്. സമഗ്ര ശിക്ഷാ കേരളയ‍ുടെ ആഭിമ‍ുഖ്യത്തിൽ ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ നാല് ക്ലാസ് മ‍ുറികൾ പ‍ൂർത്തിയായി വര‍ുന്ന‍ു. പൊതു വിദ്യാഭ്യാസ വക‍ുപ്പിൻെറ പ്ലാൻ ഫണ്ടിൽപ്പെട‍ുത്തി രണ്ട് കോടി ര‍ൂപ അന‍ുവദിച്ചിട്ട‍ുണ്ട്. ഇതിൻെറ പ്രവൃത്തി ഉടൻ ആരംഭിക്കും. ക‍ൂടാതെ കിഫ്ബി പദ്ധതിയിൽപ്പെട‍ുത്തി മ‍ൂന്ന് കോടി ര‍ൂപ ലഭ്യമാക്കാന‍ുള്ള പ്രവർത്തനവ‍ും നടക്കുന്ന‍ുണ്ട്. ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ, മോഡ‍ുലാർ ടോയ്‍ലറ്റ്, ഷീ ടോയ്‍ ലറ്റ്,കൗൺസിലിംഗ് റ‍ൂം ,ഇൻസിനേറ്റർ,വെൻറിംഗ് മെഷീൻ,വേസ്റ്റ് ബിന്ന‍ുകൾ,പ്രിൻറർ എന്നിവ ലഭ്യമായിട്ട‍ുണ്ട്. ഗേൾഫ്രണ്ട്‍ലീ വിശ്രമമ‍ുറിയുടെ നിർമ്മാണം ആരംഭിച്ചിട്ട‍ുണ്ട്. ക‍ൂടാതെ സ്ക‍ൂൾ ഗ്രൗണ്ട്, നവീകരണ പ്രവർത്തനങ്ങൾക്ക‍ും ത‍ുടക്കമായിട്ട‍ുണ്ട്. ഗ്രൗണ്ട് വികസനത്തിനായി ജില്ലാ പഞ്ചായത്ത് 35 ലക്ഷം ര‍ൂപ അനുവദിച്ചിട്ട‍ുണ്ട്. സ്ക‍ൂള‍ും ഗ്രൗണ്ട‍ും ചേർന്ന് 4.8 ഏക്കർ ഭ‍ൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്. ഹൈസ്ക‍ൂളിന് 19 ഉം ഹയർ സെക്കൻററിക്ക് 6 ഉം ക്ലാസ് മ‍ുറികളാണ‍ുള്ളത്. സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യങ്ങള‍ുള്ള സ്മാർട്ട് ക്ളാസ്റ‍ൂം, ഏകദേശം ആറായിരത്തോളം പ‍ുസ്തകങ്ങളടങ്ങിയ സ്ക‍ൂൾ ലൈബ്രറി. വേനലിൽ പോല‍ും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ സൗകര്യം എന്നിവ ലഭ്യമാണ്`.

സ്ക‍‍ൂൾ ബസ്

ശ്രീ കെ എം ഷാജി എം എൽ എ യ‍ടെ വികസന ഫണ്ടിൽ നിന്ന‍ും 13 ലക്ഷം ര‍ൂപയ‍ുടെ സ്ക‍ൂൾ ബസ് അന‍ുവദിക്ക‍ുകയ‍ുണ്ടായി. നിലവിൽ മടക്കര , മാട്ട‍ൂൽ ഭാഗത്ത‍ുനിന്ന‍ുള്ള യാത്രാക്ളേശം അന‍ുഭവിക്ക‍ുന്ന ന‍ൂറോളം വിദ്യാർത്ഥികൾ സ്ക‍ൂൾ ബസിനെ ആശ്രയിക്ക‍ുന്ന‍ു. പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ് ക‍മാർ ഇ ചെയർമാൻ ആയിക്കൊണ്ട് ഏഴംഗ കമ്മിറ്റി ആണ് സ്ക‍‍ൂൾ ബസിൻെറ പ്രവർത്തനങ്ങൾ നിയന്ത്രിക്ക‍ുന്നത്. ശ്രീമതി റീത നാവത്ത് ആണ് സ്ക‍ൂൾ ബസിൻെറ ചാർജ്ജ് വഹിക്ക‍ുന്നത്.

സോളാർ പവർ പ്ളാൻറ്

സോളാർ പവർ പ്ളാൻറ്

ജില്ലാ പഞ്ചായത്ത് ഒര‍ു ഡിവിഷനിൽ നിന്ന‍ും ഒര‍ു സ്ക‍ൂൾ എന്ന രീതിയിൽ 23 സ്കൂള‍ുകൾക്ക് ആദ്യ ഘട്ടമായി സോളാർ പവർ പ്ളാൻുകൾ അന‍ുവദിച്ചിര‍ുന്ന‍ു. 2019 ജ‍ൂലൈ 19 ന് സ്ക‍ൂളിലേക്ക് വേണ്ട വൈദ്യ‍ുതി പ‍ൂർണ്ണമായ‍ും പ്ളാൻറിൽ നിന്ന് ലഭിച്ച‍ു ത‍ുടങ്ങി.

പ‍ൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ

വാട്ടർ പ്യ‍ൂരിഫയർ

പ‍ൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ സ്ക‍ൂളിന് എന്ന‍ും ഒര‍ു വലിയ മ‍ുതൽ ക‍ൂട്ടാണ്.2009 ലെ എസ് എസ് എൽ സി ബാച്ച് 2019 ജ‍ൂലൈ 14 ന് സ്ക‍ൂളിന് ക‍ുടിവെള്ള സംവിധാനം ഒര‍ുക്കികൊണ്ട് വാട്ടർ പ്യ‍ൂരിഫയർ സ്ഥാപിക്ക‍ുകയ‍ുണ്ടായി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ നാരായണൻ ഉദ്ഘാടനം നിർവഹിച്ച‍ു.


കോ-ഓപ്പറേറ്റീവ് സ്റ്റോർ

8,9,10 ക്ളാസ‍ുകളിലേക്ക‍ുള്ള എല്ലാ ടെക്സ്റ്റ് ബ‍ുക്ക‍ുകള‍ും ലഭ്യമാക്ക‍ുന്ന‍ു. ഹെ‍‍ഡ്‍മാസ്റ്റർ ശ്രീ അന‍ൂപ് ക‍ുമാർ പ്രസി‍‍ഡണ്ടായ‍ും ശ്രീ കെ ഒ രാമചന്ദൻ സെക്രട്ടറിയായ‍ും ഭരണ സമിതി പ്രവർത്തിച്ച‍ു വര‍ുന്ന‍ു.

സ്ക‍ൂൾ ഉച്ചഭക്ഷണ പദ്ധതി

ട്ടാംതരം വിദ്യാർത്ഥികൾക്കായി സ്ക‍ൂളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിവര‍ുന്ന‍ു. മെന‍ു ചാർട്ട് അന‍ുസരിച്ച് ഉച്ചഭക്ഷണം ക‍‍ുട്ടികൾക്ക് നൽകിവര‍ുന്ന‍ു.