എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം - 2021
ക്ലാസ്സുകൾ ആരംഭിക്കുന്ന നവംബർ ഒന്നിന് ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. 19 മാസക്കാലത്തോളം കോവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയേണ്ടി വന്ന കുട്ടിളാണ് 2021 നവംബർ-1 ന് സ്ക്കൂളിലേക്ക് എത്തിയത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പ്രവേശനോത്സവം നടത്തിയത്. ചടങ്ങിൽ വാർഡ് മെമ്പർ, പി ടി എ പ്രസിഡന്റ് , പി ടി എ വൈസ് പ്രസിഡൻറ് , മാനേജർ എന്നിവ പങ്കെടുക്കുകയുണ്ടായി. കുമാരി അൽഫീന മുഹമ്മദ് പ്രവേശനോത്സവ പ്രതിജ്ഞ കട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂളിൻറെ മുൻവശത്ത് നടന്ന പ്രവേശനോത്സവം തൽസമയം ഓരോ ക്ലാസുകളിലും ഇരിക്കുന്ന കുട്ടികൾക്ക് കേൾക്കത്തക്ക രീതിയിലാണ് ചടങ്ങിന്റെ ക്രമീകരണം നടത്തിയത്.
ഓൺലൈൻ പ്രവേശനോത്സവം-2021
2021 അദ്ധ്യയന വർഷത്തിൽ 5 മുതൽ 10 വരെ സ്കൂളിൽ പുതിയതായി അഡ്മിഷൻ ലഭിച്ച കുട്ടികളെ സ്കൂൾ തുറന്ന ജൂൺ 1 - ന് സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിച്ച പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് മനോജ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. വാർഡു മെമ്പർ, സ്കൂൾ മാനേജർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡിജിറ്റൽ സാങ്കതികവിദ്യ ഉപയോഗിച്ച് മികച്ച രീതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പി റ്റി എ പ്രസിഡൻറ് മനോജ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‍മാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ സ്വാഗതം ആശംസിച്ചു. ബഹു. പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു. ഇടുക്കി എം.പി. അഡ്വ.ഡീൻ കുര്യാക്കോസ് ജില്ലാതല്ല സന്ദേശവും ബഹു. മുൻ പീരുമേട് എം.എൽ.എ ഇ .എസ് ബിജിമോൾ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
ബഹു. കുമളി പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഷാജിമോൻ, ബഹു. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്ടുപറമ്പൻ, ബഹു. കുമളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സിദ്ധിക്ക്, സ്കൂൾ മാനേജർ ശ്രീ വി. കമല, വിശ്വനാഥപുരം വാർഡ് മെമ്പർ വി. കെ ബാബുകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സ്കൂളിന്റെ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവുകളിലൂടെ എന്ന ഡിജിറ്റൽ പ്രസേൻറ്റേഷൻ ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. പുതിയതായി ഈ സ്കൂളിൽ പ്രവേശനം ലഭിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ ചടങ്ങ് പുതിയ ഒരു അനുഭവമായിരുന്നു.
ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം
കുട്ടികളുടെ ഓൺലൈൻ പഠനം കാര്യക്ഷമമാക്കുന്നതിന് സ്കൂളിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിരുന്നു. ഓൺലൈൻ പിന്തുണാ ക്ലാസുകൾ കാണുന്നതിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ മൊബൈൽ ഫോണുകൾ നൽകുന്നതിന് തീരുമാനിച്ചു. അദ്ധ്യാപകർ, സ്കൂൾ മാനേജർ, കുമളി ഫെഡറൽ ബാങ്ക് , ചെങ്കരസഹകരണ ബാങ്ക് , സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ ചേർന്ന് 30 സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി. ഇതോടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്കൂളിൽ നിന്നുള്ള ഓൺലൈൻ പിന്തുണാ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.
-
പൂർവ്വവിദ്യാർത്ഥി
-
കുമളി ഫെഡറൽ ബാങ്ക്
-
ചെങ്കരസഹകരണ ബാങ്ക്
-
പൂർവ്വവിദ്യാർത്ഥി
കോവിഡ്-സുരക്ഷാ ഉപകരണ വിതരണം
എം.എ.ഐ.ഹൈസ്കൂൾ അദ്ധ്യാപകരും മറ്റ് ജീവനക്കാരും കുമളി പഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽപങ്കെടുക്കുന്നവർക്ക് നൽകാൻ സുരക്ഷാ ഉപകരണങ്ങളായ മാസ്ക്ക് - സാനിറ്റൈസർ- ഗ്ലൗസ് എന്നിവ വാങ്ങി നൽകി (15000 രുപ വിലമതിക്കുന്ന സാധനങ്ങൾ). കൂടുതൽ വായിക്കുക......
ഹരിതകേരളം - പച്ചത്തുരുത്ത്
കുമളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ നടുന്ന പദ്ധതിയായ ഹരിതകേരളം - പച്ചത്തുരുത്ത് എന്ന പരിപാടി മുരിക്കടി എം.എ.ഐ. ഹൈസ്കൂളിൽ നടപ്പിലാക്കി. ഹരിതകേരളം - പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ശാന്തിമോൾ ഷാജിമോൻ നിർവ്വഹിച്ചു. കൂടുതൽ വായിക്കുക.....
ഓൺ ലൈൻ ക്ലാസുകൾ ജി-സ്യൂട്ടിലൂടെ
സ്കൂളുകളിൽ നിന്നുള്ള ഓൺലൈൻ ക്ലാസുകൾ ജി - സ്യൂട്ട് എന്ന സംവിധാനത്തിലൂടെ നടപ്പിലാക്കി. കുട്ടികൾക്കു നൽകുന്ന പഠനസാമഗ്രികൾ നൽകൽ, ഗൂഗിൾ മീറ്റ് എന്നിവ ജി - സ്യൂട്ട് എന്ന സംവിധാനത്തിലൂടെ കൂടുതൽ മെച്ചപെട്ട രീതിയിൽ നടത്താൻ കഴിയുന്നു. കൂടുതൽ ഫലപ്രദമായ രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനു വേണ്ടി കേരള സർക്കാർ കൈറ്റ് തയ്യാറാക്കിയ പൊതു പ്ലാറ്റ്ഫോമാണ് ജി സ്യൂട്ട്. ഒരു ഓൺലൈൻ പഠനസംവിധാനം എന്ന രീതിയിൽ ജിസ്യൂട്ട് സൗകര്യങ്ങൾ ക്ലാസ്റൂം പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജി- സ്യൂട്ട് സംവിധാനം പരിചയപ്പെടുത്തുന്നതിനുവേണ്ടി അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള പരിശീലനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.
സത്യമേവ ജയതേ
സോഷ്യൽമീഡിയ, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് സത്യമേവ ജയതേ എന്നപേരിൽ കുട്ടികൾക്ക് പരിശീലനം നടന്നു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നും, തീരുമാനങ്ങളെടുക്കുന്നതിൽ എത്രമാത്രം ഇന്റർനെറ്റ് സ്വാധീനിക്കപ്പെടുന്നുവെന്നും പരിശീലനത്തിൽ പറയുകയുണ്ടായി. കൂടുതൽ വായിക്കുക...
സുരീലി ഹിന്ദി
കുട്ടികളിൽ ഹിന്ദി ഭാഷാ പ്രവീണ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സുരീലി ഹിന്ദി പരിപാടി യുടെ സ്കൂൾ തല ഉദ്ഘാടനം. PTA പ്രസിഡണ്ട് ശ്രീ മനോജ് മൈക്കിൾ - ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ ബാബുകുട്ടി നിർവ്വഹിച്ചു. തുടർന്ന വായിക്കുക.......
ഉച്ചഭക്ഷണ വിതരണം
സ്കൂളിലെ ഉച്ചഭക്ഷണ വിതരണം വളരെ കാര്യക്ഷമമായി നടക്കുന്നു. അപ്പർ പ്രൈമറി വിഭാഗം അദ്ധ്യാപകനായ ബിജു. എസ് ആണ് ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതല. സർക്കാർ നിർദ്ദേശമനുസരിച്ച് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ ഉച്ചഭക്ഷണ കമ്മറ്റി ശ്രദ്ധിക്കുന്നു. പീരുമേട് എം.എൽ. എ ആയ ഇ .എസ് . ബിജിമോളുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് സ്കൂളിൽ പുതിയ പാചകപ്പുര നിർമ്മിച്ചു. കൂടുതൽ വായിക്കുക......
സ്കൂൾ പി.റ്റി.എ
സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കും ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തലുകൾക്കും പി.റ്റി.എ യുടെ പങ്ക് എടുത്തു പറയേണ്ടതാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പി.റ്റി.എ അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം ഉണ്ട്. സ്കൂളിൽ സി.സി.റ്റി.വി ക്യാമറ സ്ഥാപിക്കൽ, വാഷ് ഏരിയായുടെ നിർമ്മാണം തുടങ്ങിയവ ഇതിൽ എടുത്തു പറയേണ്ടവയാണ്. തുടർന്ന വായിക്കുക....
.....തിരികെ പോകാം..... |
---|