എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ(2019-20)
സ്കൂൾ ഇലക്ഷൻ കാര്യക്ഷമമായി സംഘടിപ്പിക്കുകയുണ്ടായി. കൈറ്റ് നൽകിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഒരു തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ നടപടി ക്രമങ്ങളും ഉൾപ്പെടുത്തി അവയെല്ലാം കുട്ടികളെ പരിചയപ്പെടുത്തുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാർത്ഥികൾ നാമനിർദ്ദേശം നൽകുന്നതു മുതൽ തെരഞ്ഞെടുപ്പ് ഫലം അറിയിക്കുന്നത് വരെ ചിട്ടയായ പ്രവർത്തനങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. കുട്ടികൾക്കും അധ്യാപകർക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു.
-
പോളിംഗ് സ്റ്റേഷൻ പ്രഖ്യാപനം
-
വോട്ടു ചെയ്യാനെത്തിയവർ
-
വോട്ടറെ തിരിച്ചറിയുന്നു
-
പോളിംഗ് ബൂത്തിൽ നിന്ന്
ബോധവൽക്കരണ ക്ലാസ്
സ്കൂളിൽ നടക്കുന്ന ഐ.സി.റ്റി പ്രവർത്തനങ്ങളെ കുറിച്ചും, കുട്ടികൾ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ചും രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. ഹൈസ്കൂൾ ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്.
.....തിരികെ പോകാം..... |
---|