ഗവ. വി എച്ച് എസ് എസ് കൈതാരം/ആരോഗ്യ പരിരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യ പരിരക്ഷ

*ആൽഫാ പാലിയേറ്റീവ് കെയറിൻ്റെ സഹായത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തി. കുട്ടികളുടെ രക്തം യൂറിൻ എന്നിവ ടെസ്റ്റ് ചെയ്ത്. നേരത്തേ തന്നെ കുട്ടികൾക്ക് വരാൻ സാധ്യതയുള്ള രോഗസാധ്യത മനസിലാക്കുന്നതിനും... ചികിത്സക്ക് വിധേയരാകുന്നതിനും വഴിയൊരുക്കി. 16 -)0 വാർഡ് മെംബർ ജോബി പ്രവർത്തനങ്ങൾക്ക് നേതൃത്വം നലകി.

*എച്ച് ഫോർ എച്ച് പറവൂരിൻ്റെ സഹായത്തോടെ കുട്ടികൾക്ക് സി പി ആർ പരിശീലനം നല്കി. ഡോ. മനു വിശ്വവും, ജോസഫ് പടയാട്ടിയും കുട്ടികൾക്ക് പരിശീലനം നല്കി.

*ജോസഫ് പടയാട്ടിയും, ആരോഗ്യ പ്രവർത്തക ഹണിയും ചേർന്ന് കുട്ടികളുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനും .സ്ട്രസ്സ് നിയന്ത്രിക്കുന്നതിനും പരീക്ഷയിൽ ഉയർന്ന പ്രകടനം നടത്തുന്നതിനുമുള്ള നിർദേശങ്ങൾ നല്കി.

*ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് സർ, നഴ്സ് അജിതയും ചേർന്ന് വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ് എടുത്തു.

*കൈറ്റ് മാസ്റ്റർ ട്രെയ്നറും ഹെൽപ്പ് ആൻ്റ് ഹെൽപ്പ് പ്രവർത്തകനുമായ ജയദേവൻ സർ എസ് പി സി കുട്ടികൾക്ക് ജീവിത ശൈലി രോഗങ്ങളെ കുറിച്ചം എങ്ങിനെ അവയെ പ്രധിരോധിക്കാം എന്നും,,,, ജീ വിതശൈലി രോഗങ്ങളെ ഒഴിവാക്കാൻ ഉള്ള ലഘു വിദ്യകളും പറഞ്ഞ് കൊടുത്തു.