എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖാമാർ

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്. കെ. എച്ച്. എസ്സ്. ആനന്ദപുരം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖാമാർ എന്ന താൾ എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖാമാർ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിലെ മാലാഖാമാർ

ലോകം മഹാമാരിയിൽ ഉഴറുമ്പോഴും
ജീവൻ ഇരുളിൽ തിരയുമ്പോഴും
ലോകത്തിന്നന്ധകാരം മായ്ച്ചീടുന്ന
നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം

മുന്നിൽ മനസ്സിൽ തെളിയുന്ന വർണന
ചിത്രങ്ങളിൽ ഇന്ന് ഇങ്ങള് മാത്രം
അറിയില്ല അറിയില്ല നിങ്ങളെ ഭൂമിയിൽ
എങ്ങിനെയെങ്ങിനെ വാഴ്തിടേണ്ടൂ

പൊലിയുന്ന ജീവന്റെ നിഴല്പാടുകൾ
അകലുന്ന ജീവിത ദുഖങ്ങളും
അറിയുന്ന സത്യമതൊന്നു മാത്രം
നിങ്ങളെല്ലാമിന്നു ദൈവതുല്യം

മറിയുന്ന ജീവിതത്താളുകളിൽ,
മായുന്ന ജീവിതസ്വപ്നങ്ങളിൽ
നീളുന്ന ജീവിതപ്പാതകളിൽ
പ്രണമിക്കുന്നു നിങ്ങൾ തൻ സ്വപ്നങ്ങളെ
നേരുന്നു നിങ്ങൾക്കു ഭാവുകങ്ങൾ

അഞ്ജലി വി കർത്താ
9 C ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ ആനന്ദപുരം
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത