എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖാമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖാമാർ

ലോകം മഹാമാരിയിൽ ഉഴറുമ്പോഴും
ജീവൻ ഇരുളിൽ തിരയുമ്പോഴും
ലോകത്തിന്നന്ധകാരം മായ്ച്ചീടുന്ന
നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം

മുന്നിൽ മനസ്സിൽ തെളിയുന്ന വർണന
ചിത്രങ്ങളിൽ ഇന്ന് ഇങ്ങള് മാത്രം
അറിയില്ല അറിയില്ല നിങ്ങളെ ഭൂമിയിൽ
എങ്ങിനെയെങ്ങിനെ വാഴ്തിടേണ്ടൂ

പൊലിയുന്ന ജീവന്റെ നിഴല്പാടുകൾ
അകലുന്ന ജീവിത ദുഖങ്ങളും
അറിയുന്ന സത്യമതൊന്നു മാത്രം
നിങ്ങളെല്ലാമിന്നു ദൈവതുല്യം

മറിയുന്ന ജീവിതത്താളുകളിൽ,
മായുന്ന ജീവിതസ്വപ്നങ്ങളിൽ
നീളുന്ന ജീവിതപ്പാതകളിൽ
പ്രണമിക്കുന്നു നിങ്ങൾ തൻ സ്വപ്നങ്ങളെ
നേരുന്നു നിങ്ങൾക്കു ഭാവുകങ്ങൾ

അഞ്ജലി വി കർത്താ
9 C ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ ആനന്ദപുരം
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത