എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:05, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36053 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സ്കൂൾ പത്രം

2022 മാർച്ച്

വനിതാ ദിനം - ബോധവൽക്കരണ ക്ലാസ്സ്

മാർച്ച് 8 വനിതാ ദിനം 9-ാം ക്ലാസ്സിലെ പെൺകുട്ടികൾക്കും അമ്മമാർക്കും പിങ്ക് പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ളാസ്സ് സംഘടിപ്പിച്ചു.എച്ച്.എം മായ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതം ആശംസിച്ചു.കായംകുളം പിങ്ക് പോലീസിലെ ശ്രീമതി ജയന്തി, ശ്രീമതി. വിനീത എന്നിവർ ക്ലാസ്സ് നയിച്ചു. പെൺകുട്ടികളെ എങ്ങനെ വളർത്തണം എന്നതിനെ കുറിച്ച് വിശദമായ ക്ലാസ്സാണ് ജയന്തിമാഡം നയിച്ചത്.പെൺകുട്ടികൾ സ്വയം പ്രാപ്തരാകണം അത് പുരുഷനെ ചവിട്ടി താഴ്ത്തിക്കൊണ്ടല്ല പുരുഷനിൽ നിന്ന് ആദരവ് വാങ്ങി വേണം - ആദരവ് ലഭിക്കണമെങ്കിൽ നമ്മുടെ സംസാരം. വേഷം പ്രകൃതം ഇതെല്ലാം മാന്യതയുള്ളതാകണം എന്നും എവിടെയും ആത്മവിശ്വാസത്തോടെ തല ഉയർത്തി സംസാരിക്കാനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും പ്രാപ്തരാകത്തക്കവിധത്തിലുള്ള വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നൽകണമെന്നും വിനീതമാഡം യോഗത്തെ അറിയിച്ചു.ഇന്ന് ഫോണിന്റെ അമിതോപയോഗം വരുത്തുന്ന ആപത്തിനെക്കുറിച്ചും വിശദമായി സംസാരിച്ചു കുട്ടികളുടെയും അമ്മമാരുടെയും സംശയങ്ങൾക്ക് മറുപടി നൽകി. സീനിയർ അസിസ്റ്റന്റ് ഉൾക്കടീച്ചർ ക്ലാസ്സിന് നന്ദി അറിയിച്ചു.
96 ബാച്ച് ഫാമിലി മീറ്റ് 2022 മാർച്ച് 13 ഞായറാഴ്ച എൻ.ആർ പി.എം സ്കൂളിൽ 96 ബാച്ച് കുട്ടികൾ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. പുത്തൻ തലമുറ മാതൃകയാക്കേണ്ട പ്രവർത്തനങ്ങളാണ് ഈ കൂട്ടായ്മസംഘടിപ്പിച്ചത് അവരുടെ ഗുരുക്കൻമാരുടെയെല്ലാം വീടുകൾ സന്ദർശിച്ച് അവരെ ക്ഷണിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.എച്ച്.എം മായ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. അവരുടെ ബാച്ചിലെ വിട്ടു പോയ കൂട്ടുകാരെയും അധ്യാപകരെയും അനുസ്മരിച്ച് പുഷ്പാർച്ചന നടത്തി.തങ്ങളോടൊപ്പം പഠിച്ച് ഇപ്പോൾ പല കാരണങ്ങളാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹപാഠികളെ സഹായിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ഇതിന്റെ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് ഉൾക്കടീച്ചർ നിർവഹിച്ചു.ഗുരുക്കൻമാരെ ആദരിച്ചു സ്കൂളിനും പഠനം ഉൾപ്പെടെയുള്ള പല മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർത്ഥികൾക്കും 96 കൂട്ടായ്മയിലെ അംഗങ്ങൾക്കും വിവിധ സംഭാവനകൾ നൽകി ആദരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് ഉച്ചഭക്ഷണം അതിനു ശേഷം കലാപരിപാടികളാൽ ഈ കുടുംബ സംഗമം ഉത്സവമാക്കി.
സ്കൂൾ പത്രം

2022 ഫെബ്രുവരി

സെമിനാർ

18-02-2022 ൽ എൻ.ആർ.പി.എം.എച്ച്.എസ്.എസിൽ വെച്ച് JRC C ലെവൽ കുട്ടികൾക്ക് നല്ല ആരോഗ്യശീലങ്ങൾ, റോഡ് സുരക്ഷാ ബോധവൽക്കരണം ഈ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിച്ചു. യോഗം എച്ച്  എം മായ ടീച്ചർ ഉദ്ഘാടനം ചെയ്തു. JRC കോഡിനേറ്റർ അഫ്സൽ സാർ സ്വാഗതം ആശംസിച്ചു. ആദർശ് 10.D അനാമിക 10 E നേഹ പ്രദീപ് 10. E എന്നിവർ സെമിനാർ പ്രബന്ധം അവതരിപ്പിച്ചു. പിന്നീട് നടന്ന ചർച്ചയിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. തുടർന്ന് എച്ച്.എസ്.എസിലെ മഹേഷ് സാർ റോഡിലെ സുരക്ഷയെ കുറിച്ച് കുട്ടികൾക്ക് ഒരവബോധം നൽകാൻ ഉതകുന്ന തരത്തിലും, ശ്രീ പ്രജിത് സർ നല്ല ജീവിതത്തിന് നല്ല ആരോഗ്യം എന്ന വിഷയത്തിലും ഒരു ക്ലാസ്സ് എടുത്തു. സ്റ്റാഫ് സെക്രട്ടറി രാജേഷ് സാർ നന്ദി അറിയിച്ചു.

ലോക മാതൃഭാഷാ ദിനം

ഫെബ്രുവരി 21.

ലോക മാതൃഭാഷാ ദിനം വിപുലമായി ആഘോഷിച്ചു. ക്ലാസ്സ് മുറികൾ മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും ബാനറുകളും കൊണ്ട് നിറഞ്ഞു.അന്നേ ദിവസം പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. എച്ച്.എം അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി സ്വാഗതം ആശംസിച്ചു.ഓരോ ക്ലാസ്സിനെയും പ്രതിനിധീകരിച്ച് കുട്ടികൾ അസംബ്ലിയിൽ മാതൃഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.പ്രസംഗം, കവിത, പുസ്തകാസ്വാദനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, തിരുവാതിരപ്പാട്ട്, കഥാവതരണം എന്നിവ കൊണ്ട് സമൃദ്ധമായിരുന്നു അസംബ്ലി. 6. C യിലെ നന്ദു പ്രസാദിന്റെ 'എന്റെ ഗുരുനാഥൻ' കവിതാവതരണവും 5C യിലെ വൈഗയുടെ മാതൃഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പ്രസംഗവും 9 A യിലെ മുഹമ്മദ് അർഷിദിന്റെ ആടുജീവിതം പുസ്തക ആസ്വാദനവും ഏറെ ശ്രദ്ധ പിടിച്ച് പറ്റി.ലൈബ്രറി കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി  10C യിലെ ആര്യനന്ദ നന്ദി അറിയിച്ചു.അസംബ്ലിക്ക് ശേഷം ക്ലാസ്സ് തലത്തിലും ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ മാതൃഭാഷയുടെ പ്രാധാന്യം വെളിവാക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ പത്രം

2021 ഡിസംബർ

ചങ്ങാതിക്കൂട്ടം .

    ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ എൻ ആർ പി എം എച്ച് എസ് എസ് ൽ നിന്നും കുട്ടികൾ 9. A യിലെ വിഘ്നേഷിന്റെ വീട്ടിൽ ഒത്തുകൂടി. കുട്ടിക്ക് കളിപ്പാട്ടവും മധുരവുമായാണ് ഞങ്ങൾ എത്തിയത്.പഞ്ചായത്ത് പ്രസിഡൻറ്, മെമ്പർ എച്ച്.എം,ബി.ആർ സി അംഗങ്ങൾ, ക്ലാസ് ടീച്ചർ, ആ ക്ലാസ്സിലെ അധ്യാപകർ, കുട്ടികൾ എല്ലാവരും അവിടെ സന്നിഹിതരായിരുന്നു. കണ്ണു നനയിക്കുന്നതും സന്തോഷം നൽകുന്നതുമായ നിമിഷങ്ങളായിരുന്നു ആ വീട്ടിൽ. ക്ലാസ്സിലെ കുട്ടികൾ പാട്ട് പാടിയും കഥകൾ പറഞ്ഞും വിഘ്നേഷിനെ ചേർത്ത് പിടിച്ചു.അധ്യാപകൻ രാജേഷ് മനോഹരമായി കവിത ആലപിച്ചു.ബി.ആർ സി യിലെ അംഗങ്ങളും വിഘ്നേഷിന് സമ്മാനങ്ങൾ കൈമാറി. വിഘ്നേഷിൻ്റെ അമ്മ നൽകിയ ലഘുഭക്ഷണവും എല്ലാവരും പങ്കിട്ട് ആ സായാഹ്നം ഒരിക്കലും മനസ്സിൽ നിന്നും മായാത്തതായി.

സ്കൂൾ പത്രം

2021 നവംബർ

'സ്നേഹം' സ്വാന്തനനിധി

    നിർധനരായ ധാരാളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് എൻ.ആർ.പി.എം എച്ച് എസ്.എസ്.എ . കുട്ടികളുടെയും അവരുടെ കുടുംബത്തിൻ്റെയും ദുരിതങ്ങളിൽ അവർക്ക് താങ്ങായി അധ്യാപകരും അനധ്യാപകരും കുട്ടികളും കൈകോർക്കാറുണ്ട്. നമ്മളുടെസന്തോഷ ദിനങ്ങൾ ആഘോഷിക്കുമ്പോൾ ദുരിതമനുഭവിക്കുന്ന ധാരാളം പേർ നമ്മുടെ ചുറ്റുമുണ്ടെന്ന സത്യം അറിയുകയും നമ്മുടെ സന്തോഷത്തിൻ്റെ ഒരംശം അവർക്ക് വേണ്ടി മാറ്റിവെക്കുകയും ചെയ്യണമെന്ന ബോധം എല്ലാവരിലും ജനിപ്പിക്കാൻ സ്കൂളിൽ ഈ വർഷം "സ്നേഹം സ്വാന്തനനിധി"  - ചാരിറ്റി ബോക്സ് സ്ഥാപിച്ചു. പിറന്നാൾ തുടങ്ങി എന്ത് ആഘോഷത്തിലും ഒരംശം ചാരിറ്റി ബോക്സിൽ നിക്ഷേപിക്കാൻ സ്കൂളിലെ മുഴുവൻ സ്റ്റാഫും കുട്ടികളും ഇപ്പോൾ മുന്നോട്ട് വരുന്നുണ്ട്.

മൊബൈൽ ഫോൺ ലൈബ്രറി ഉദ്ഘാടനം

2021 ജ‍ൂലൈ 2

NRPM ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ലൈബ്രറി ഉദ്ഘാടനം ചെയ്തു. അധ്യാപകരും പൂർവവിദ്യാർഥികളും നൽകിയ മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റുകളും വിതരണം ചെയ്തു

2013 ഒക്ടോബർ 19

2012 - 13 വർഷത്തെ  മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ NRPM ഹൈസ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.

    രണ്ടായിരത്തി പതിമൂന്നിൽ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ .ഗിരീഷ് കുട്ടികളുടെ ലൈഫ് സ്കിൽ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. പരീക്ഷ പേടി എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തെ ഡോക്ടർ അരവിന്ദാക്ഷനും,പട്ടണക്കാട് ഗവൺമെൻറ് എച്ച്.എസിലെ  ശ്രീ.ജയലാലും ക്ലാസ്സെടുത്തു.

   ആലപ്പുഴയിൽ വെച്ച് നടന്ന DTPC യുടെ ടൂറിസം ക്വിസ്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു .കേരള ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരത്തിൽ അശ്വതി, അനന്തനാരായണൻ എന്നീ കുട്ടികൾ വിജയം കൈവരിച്ചു. മുതുകുളം ബ്ലോക്കിൽ നടന്ന അവധിക്കാല ശുചീകരണ ക്ലാസ്സിൽ 6കുട്ടികളെ പങ്കെടുപ്പിച്ചു.

      ജനുവരി 24  അശരണർക്കും , ആലംബഹീനർക്കും ആശ്വാസമേകാൻ ആശ്വാസ് എന്ന പേരിൽ ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ്  ആരംഭിച്ചു. ജനുവരി 20 കുട്ടികൾക്ക് തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്തുവാനും അവരെ സ്വയം പര്യാപ്തമായി വളർത്തുവാനും ലക്ഷ്യംവച്ചുകൊണ്ട് സ്വാശ്രയ എന്ന പേരിൽ സ്വയം തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങി. ചോക്ക് നിർമ്മാണം ബുക്ക് ബൈൻഡിങ്, പാവനിർമ്മാണം, സോപ്പ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുകയും അവരുണ്ടാക്കിയ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്ത് സമ്പാദിച്ച തുക പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി കൈമാറുകയും ചെയ്തു . ഒക്ടോബർ 14 ലോക അവയവദാന ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ  'പ്രണവം' എന്ന പേരിലൊരു ഓർഗൻ ഡൊണേഷൻ യൂണിറ്റിന് . ക്ലാസ്സുകൾ തോറും കാമ്പയിൻ നടത്തി അവയവദാന സമ്മതപത്രങ്ങൾ സമാഹരിക്കുകയും കേരളസർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലേക്ക് കൈമാറുകയും ചെയ്തു . ബഹുമാനപ്പെട്ട കേരള എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അത് ഏറ്റുവാങ്ങി.