എ എൽ പി എസ് വയലട
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വയലട ഗ്രാമത്തിലാണ് വയലട എ.എൽ.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.
| എ എൽ പി എസ് വയലട | |
|---|---|
| വിലാസം | |
വയലട വയലട പി.ഒ. , 673574 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 3 - 6 - 1968 |
| വിവരങ്ങൾ | |
| ഇമെയിൽ | narendrababukk1973@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47524 (സമേതം) |
| യുഡൈസ് കോഡ് | 32040101203 |
| വിക്കിഡാറ്റ | Q64552277 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | ബാലുശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പനങ്ങാട് പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 19 |
| പെൺകുട്ടികൾ | 29 |
| ആകെ വിദ്യാർത്ഥികൾ | 48 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നരേന്ദ്രബാബു കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | സിജീഷ് ജോൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | അബിഷ പി |
| അവസാനം തിരുത്തിയത് | |
| 15-03-2022 | 47524 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പരേതനായ ശ്രീ കോഴി കോഴികൊത്തിക്കൽ ഗോവിന്ദൻ നായർ ആണ് 1968 ഈ വിദ്യാലയം സ്ഥാപിച്ചത് പിന്നീട് മണാട്ടുപൊയിൽ ശങ്കരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിൽ വന്നുചേർന്നു . അദ്ദേഹത്തിൻറെ മകളായ ശ്രീമതി സാവിത്രി അന്തർജനം ആണ് ഇപ്പോഴത്തെ മാനേജർ. തുടർന്ന് വായിക്കാം
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിൽ വിശാലമായ കളിസ്ഥലം ഉൾപ്പെടെ പൂർണമായും കരിങ്കൽ ചുമരുള്ള കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ് ആണ്. മറ്റു ക്ലാസുകളിലേക്ക് ലാപ് ടോപ്പ് , പ്രൊജക്റ്റർ എന്നിവയും ഉണ്ട്.വൃത്തിയും ശുചിത്വവും ഉള്ള ടോയിലറ്റ്,കിണർ, സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
മികവുകൾ
അദ്ധ്യാപകർ
-
നരേന്ദ്രബാബു കെ.കെ (ഹെഡ്മാസ്റ്റർ )
-
സ്മിത എൻ.കെ (സീനിയർ അസിസ്റ്റൻറ് )
-
അരുൺകുമാർ പി.എസ് (എസ്.ആർ.ജി കൺവീനർ )
-
ബേബി രമ്യ എസ് ( വിദ്യാരംഗം കൺവീനർ )
| ക്രമ
നമ്പർ |
അധ്യാപകൻ്റെ പേര് | ചേർന്ന
വർഷം |
ഫോൺ |
|---|---|---|---|
| 1 | നരേന്ദ്രബാബു കെ.കെ | 1995 | 9961157152 |
| 2 | സ്മിത എൻ.കെ | 2003 | 7306748054 |
| 3 | അരുൺകുമാർ പി.എസ് | 2012 | 8075092990 |
| 4 | ബേബി രമ്യ എസ് | 2018 | 9645461410 |
ക്ളബുകൾ
ഹിൽ ടോപ്പ് സയൻസ് ക്ളബ്
പരിസരപഠനം എന്നത് കുട്ടിയുടെ പരിസരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരീക്ഷണം എന്ന പ്രക്രിയയാണ് പരിസര പഠനത്തിന്റെ അടിത്തറ. പഞ്ചേന്ദ്രിയങ്ങളുടെ പരമാവധി ഉപയോഗത്തിലൂടെ വേണം നിരീക്ഷണം എന്ന പ്രക്രിയാ ശേഷിയുടെ വികാസം ഉറപ്പാക്കേണ്ടത്. ഇതിനായി വിദ്യാലയത്തിൽ രൂപീകരിച്ച പരിസ്ഥിതി ക്ലബ്ബ് ആണ് ഹിൽ ടോപ്പ് സയൻസ് ക്ലബ്.ധാരാളം പ്രവർത്തനങ്ങൾക്ക് ഈ ക്ലബ് നേതൃത്വം നൽകി വരുന്നു.
മഞ്ചാടി ഗണിത ക്ളബ്
ഗണിത പഠനത്തിനോട് താല്പര്യം ജനിപ്പിക്കുക, ഗണിത പ്രവർത്തനങ്ങളെ കളികളായും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് രസകരമാക്കുക ,കുട്ടികൾക്ക് തല്സമയ പിന്തുണ നൽകുക, ഗണിതത്തെ നിത്യജീവിതവുമായി ബന്ധിപ്പിക്കാനുള്ള പരിശീലനം നൽകുക എന്നിവ ലക്ഷ്യമാക്കി വിദ്യാലയത്തിൽ രൂപംകൊണ്ട ഗണിത ക്ലബ്ബാണ് മഞ്ചാടി. മഞ്ചാടി ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ധാരാളം ഗണിത പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി വരുന്നു
ഹെൽത്ത് ക്ളബ്
ആരോഗ്യപൂർണമായ മനസ്സും ശരീരവും ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിന് അനിവാര്യമാണ്. ആരോഗ്യം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഭക്ഷണശീലങ്ങളും വലിയ പങ്കുവഹിക്കുന്നു ഇന്നനുഭവിക്കുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളും ഉറവിടം ജീവിതശൈലി തന്നെയാണ്. കുട്ടിക്കാലം മുതൽ തന്നെ ഈ മേഖലയിൽ വലിയ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ആവശ്യത്തിന് പോഷകാഹാരം ലഭ്യമാക്കുന്നതിനും ആരോഗ്യകാര്യങ്ങളിൽ ഇടപെടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹെൽത്ത് ക്ലബ് .ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ സാമൂഹ്യപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ആഴ്ചയിൽ രണ്ടു ദിവസം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ജൈവരീതിയിൽ തയ്യാറാക്കിയ നാടൻ പച്ചക്കറി വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകിവരുന്നു
വഴികാട്ടി
{{#multimaps:11.506477,75.8654088|width=800px|zoom=12}}