ജി.യു.പി.എസ് മുഴക്കുന്ന്/മിഴാവിൻറെ താളം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവർത്തനങ്ങൾ സമൂഹവുമായി ബന്ധപ്പെടുത്തി പ്രാവർത്തികമാക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണമായിരുന്നു, സൺഡേ സ്കൂൾ 2019 ഏറ്റവും നടപ്പിലാക്കിയ മിഴാവിന്റെ താളം എന്ന ഡോക്യുമെൻററി.. മുഴക്കുന്ന് പ്രദേശത്തിൻറെ  പ്രത്യേകതകൾ പഠിച്ച്,, അവിടുത്തെ കൃഷി, മറ്റ് ജീവിതമാർഗങ്ങൾ, തൊഴിലുകൾ, സംസ്കാരം , ആചാരങ്ങൾ ആഘോഷങ്ങൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളെ സ്പർശിച്ചുകൊണ്ട്, തയ്യാറാക്കിയ ഒരു വിവരണം ചരിത്രമായിരുന്നു ഇത്.. സ്കൂൾ  സ്റ്റാഫ് കൗൺസിൽ, ഏറ്റെടുത്തു നടത്തിയ ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്, ശ്രീ മൊയ്തീൻ മാസ്റ്ററും വേണുഗോപാലൻ മാസ്റ്ററു. മായിരുന്നു.... ശ്രീ വേണുഗോപാലൻ  തിരക്കഥയെഴുതി സംവിധാനം ചെയ്തു... ക്യാമറ എഡിറ്റിംഗ് ജോലികൾക്ക് സഹായിക്കുവാനായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഏർപ്പെടുത്തിയിരുന്നു.. വിദ്യാർഥികളും രക്ഷിതാക്കളും ഈ പ്രവർത്തനത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു... സാമ്പത്തികമായും സാന്നിധ്യം ആയും അവർ ആദ്യം മുതൽ  കൂടെ നിന്നു..

   എഡിറ്റിംഗ് ജോലികൾ പൂർത്തിയാക്കിയ ഈ ഡോക്യുമെൻററി യുടെ ആദ്യ പ്രദർശനം  2009 സെപ്റ്റംബർ 16 ആം തീയതി നടന്നു.. പ്രദർശനത്തിനു മുമ്പായി സംഘടിപ്പിക്കപ്പെട്ട പൊതു ചടങ്ങിൽ ധാരാളം ആളുകൾ സംബന്ധിച്ചു... നിർമ്മാണവും പ്രദർശനവും വഴി ഈ പ്രദേശത്തെ ജനങ്ങളുടെ മനസ്സിൽ ചേക്കേറിയ ഒരു പ്രാദേശിക ചരിത്ര ഡോക്യുമെൻററി ആയിരുന്നു മിഴാവിന്റെ താളം.