ജി.യു.പി.എസ് മുഴക്കുന്ന്/മിഴാവിൻറെ താളം
സ്കൂൾ പ്രവർത്തനങ്ങൾ സമൂഹവുമായി ബന്ധപ്പെടുത്തി പ്രാവർത്തികമാക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണമായിരുന്നു, ഞങ്ങളുടെ സ്കൂൾ 2019ൽ ഏറ്റെടുത്ത് നടപ്പിലാക്കിയ മിഴാവിന്റെ താളം എന്ന ഡോക്യുമെൻററി..മുഴക്കുന്ന് പ്രദേശത്തിൻറെ പ്രത്യേകതകൾ പഠിച്ച്,, അവിടുത്തെ കൃഷി, മറ്റ് ജീവിതമാർഗങ്ങൾ, തൊഴിലുകൾ, സംസ്കാരം , ആചാരങ്ങൾ ആഘോഷങ്ങൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളെ സ്പർശിച്ചുകൊണ്ട്, തയ്യാറാക്കിയ ഒരു വിവരണം ചരിത്രമായിരുന്നു ഇത്.. സ്കൂൾ സ്റ്റാഫ് കൗൺസിൽ, ഏറ്റെടുത്തു നടത്തിയ ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്, ശ്രീ മൊയ്തീൻ മാസ്റ്ററും വേണുഗോപാലൻ മാസ്റ്ററു. മായിരുന്നു.... ശ്രീ വേണുഗോപാലൻ തിരക്കഥയെഴുതി സംവിധാനം ചെയ്തു... ക്യാമറ എഡിറ്റിംഗ് ജോലികൾക്ക് സഹായിക്കുവാനായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഏർപ്പെടുത്തിയിരുന്നു.. വിദ്യാർഥികളും രക്ഷിതാക്കളും ഈ പ്രവർത്തനത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു... സാമ്പത്തികമായും സാന്നിധ്യം ആയും അവർ ആദ്യം മുതൽ കൂടെ നിന്നു..
എഡിറ്റിംഗ് ജോലികൾ പൂർത്തിയാക്കിയ ഈ ഡോക്യുമെൻററി യുടെ ആദ്യ പ്രദർശനം 2009 സെപ്റ്റംബർ 16 ആം തീയതി നടന്നു.. പ്രദർശനത്തിനു മുമ്പായി സംഘടിപ്പിക്കപ്പെട്ട പൊതു ചടങ്ങിൽ ധാരാളം ആളുകൾ സംബന്ധിച്ചു... നിർമ്മാണവും പ്രദർശനവും വഴി ഈ പ്രദേശത്തെ ജനങ്ങളുടെ മനസ്സിൽ ചേക്കേറിയ ഒരു പ്രാദേശിക ചരിത്ര ഡോക്യുമെൻററി ആയിരുന്നു മിഴാവിന്റെ താളം.