സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം
വിലാസം
കോവിൽവട്ടം റോഡ്, എറണാകുളം

സെന്റ്. മേരീസ് സി. ജി. എൽ. പി. എസ് എറണാകുളം
,
എറണാകുളം പി.ഒ.
,
682035
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽstmarycglp@gmail.com
കോഡുകൾ
സ്കൂൾ കോഡ്26220 (സമേതം)
യുഡൈസ് കോഡ്32080303307
വിക്കിഡാറ്റQ99509820
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്67
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ302
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ302
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ302
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനുമോൾ സ്കറിയ
പി.ടി.എ. പ്രസിഡണ്ട്ലിബി സിജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ട്രീസ തദേവൂസ്
അവസാനം തിരുത്തിയത്
15-03-202226220


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് സി .ജി. എൽ. പി. സ്കൂൾ എറണാകുളം


ചരിത്രം

എറണാകു​​ളത്തി‍ന്റെ ഹൃദയഭാഗത്ത് മാർക്കററ് റോഡിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് സി. എൽ. പി. സ്കൂൾ കൊച്ചിൻ കോർപറേ ഷനിലെ 64-ാം വാർഡിൽ സ്ഥിതി ‍ചെയ്യുന്നു. കേരളത്തിലെ കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ എറണാകു​​ളം പ്രവിശ്യയുടെ കീഴിലാണ് ഈ സ്ഥാ‍പനം. എറണാകു​​ളം അതിരൂപതയുടെ അദ്ധ്യക്ഷനായ മാർ ളൂയീസ് പഴേപറമ്പിലിന്റെ അപേക്ഷ പ്രകാരം 1919 ‍‍‍ഡിസംബർ 9-ാം തീയതി സ്കൂൾ മേലദ്ധ്യക്ഷനായ എഫ്. എസ്. മിസ്ററർ ഡേവിസ് ഒരു ഇംഗ്ലീഷ് സ്കൂൾ തു‍ടങ്ങുന്നതിനുള്ള അനുവാദകല്പന നൽകുകയും 1920 ജൂ​​ണിൽ സ്കൂൾ ആരംഭിക്കുകയൂം ചെയ്തു. 1925 ൽ ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. പ്രഥമ ഹെഡ്മിസ്ട്രസായി മിസിസ് എ. എ. ഐസക്കും അതിനു ശേഷം സിസ്ററർ കൊച്ചുത്രേസ്യയും ഈ വിദ്യാലയത്തെ നയിച്ചു. 1934 ൽ ഹൈസ്ക്കൂളായി ഉയർന്നു. 1961 മുതൽ പ്രൈവറ്റായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തു‍ടങ്ങി. 2003 മുതൽ എയ്ഡഡായി ഇംഗ്ലീഷ് മീഡിയം പ്രവർത്തിച്ചു വരുന്നു. 1970 ൽ വിദ്യാലയത്തിന്റെ സുവർ​ണ്ണ ജൂബിലിയും 1995 ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നു പഠിച്ചിറങ്ങിയ പല മഹത്തുക്കളും ഉന്നതസ്ഥാനങ്ങൾ അലംകരിക്കുന്നുവെന്നത് അഭിമാനാർഹമാണ്.

ഭൗതികസൗകര്യങ്ങൾ

സ്മാർ‍ട്ട്ക്ലാസ്സ്റൂം

  • ടെലിവിഷൻ, ഡിവിഡി പ്ലേയർ, ലാപ് ടോപ്പ്, എൽ സി ഡി പ്രോജക്റ്റർ എന്നിവ കുട്ടികളുടെ പഠന-വിനോദാവശ്യങ്ങൾക്കായി പ്രയോജനപ്പെ‍‍‍‍ടുത്തുന്നു.
  • രണ്ടു ജലശുദ്ധീകരണികൾ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നു.
  • ചിത്രങ്ങളാലലംകൃതമായ ക്ലാസ്സുമുറികൾ.
പ്രമാണം:26220
ബുൾ ബുൾസ്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാണം:26220.jpg/thumb/150px/right/"സ്വാതന്ത്ര്യ ദിനാഘോഷം"
./Special:FilePath/26220.jpg/thumb/150px/right/"സ്വാതന്ത്ര്യ_ദിനാഘോഷം"
  • ബുൾബു‍ൾസ് - ശ്രീമതി ഹണി മാത്യു ടീച്ചർ നേതൃത്വം നൽകുന്നു.
        ദേശീയബോധവും സേവനസന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "എന്നാൽ ക​ഴിവതു ചെയ്യും" എന്ന മുദ്രാവാക്യം അന്വർത്ഥമാക്കും വിധത്തിലുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികളെ സജ്ജമാക്കുന്നു.ഇതിനായി കുട്ടികൾക്ക് മൂല്യബോധമുണർത്തുന്ന ക്ലാസ്സുകൾ നൽകുന്നു.
  • യോഗ ക്ലാസ്സ്
        എല്ലാ തിങ്കളാഴ്ചകളിലും യോഗയിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുന്നു. 
  • നൃത്താഭ്യാസം
        ചിട്ടയായ നൃത്തപഠനം ചൊവ്വാ​​ഴ്ചകളി്‍ൽ നടക്കുന്നു.
  • സംഗീതപഠനം
        സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു
  • കായികം
        സ്പോർട്സി്ൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. 
  • പ്രവൃത്തിപരിചയ ക്ലാസ്സ്
        പഠനത്തോടൊപ്പം തൊഴീൽപരിശീലനവും നേടുക എന്ന ലക്ഷ്യത്തോടെ വിവിധ കൈത്തൊഴിലുകളിൽ പരിശീലനം നൽകുന്നു. പ്രവൃത്തിപരിചയ മേളകളിൽ വിജയം നേടുന്നു.
         
         

മുൻ സാരഥികൾ

-സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം
1 ശ്രീമതി ഐസക് 1920 -1925
2 സിസ്ററർ ലിററിൽ ട്രീസ 1925-1934
3 സിസ്ററർ തെരേസിററ 1934-1961
4 സിസ്ററർ സിസിലി 1961-1971
5 സിസ്ററർ എമിലിയാന 1971-1975
6 സിസ്ററർ വാൾട്ടർ 1975-1984
7 സിസ്ററർ ഫിലിപ്പിനി 1985-1987
8 സിസ്ററർ റോസെല്ലോ 1987-1995
9 സിസ്ററർ പൾമേഷ്യ 1987-1995
10 സിസ്ററർ പൗള 1995-1997
11 സിസ്ററർ ജെറോസ് 1997-1999
12 സിസ്ററർ ജയ റോസ് 1999-2001
13 സിസ്ററർ കൊച്ചുത്രേസ്യ പോൾ 2001-2002
14 സിസ്ററർ ത്രേസ്യ പി. ഡി 2002-2009
15 സിസ്ററർ ബീന തെരേസ് 2009-2015
16 സിസ്ററർ ഷീല യു. വി 2015 -2020
17 സിസ്റ്റർ .അനുമോൾ സ്കറിയ 2020-



നേട്ടങ്ങൾ

1.പ്രവേശനോത്സവം

കോവിഡ് പ്രതിസന്ധിയുടെ നിയന്ത്രണങ്ങളെ കണക്കിലെടുത്തുകൊണ്ട് 2021-22 വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ചൊവ്വ രാവിലെ 10.30 ന് ഡിജിറ്റൽ പ്ലാറ്റഫേംമിലൂടെ ആരംഭിച്ചു. ആദ്യദിനം കുട്ടികൾ അവരുടെ വീടുകൾ വിദ്യാലയമായി കണ്ട് പ്രവേശനോത്സവത്തിന് പുത്തനുണർവേകി. ഹെഡ്മിസ്ട്രസ് സി.അനുമോൾ സ്കറിയ എല്ലാ കുട്ടികളെയും മാതാപിതാക്കളെയും മീറ്റിങ്ങ്ലേക്ക് സ്വാഗതം ചെയ്തു. ബി ർ സി ട്രെയിനർ ആയ ദിവ്യ ടീച്ചർ പ്രവേശനോത്സവം ഔപചാരികമായ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി .അനുമോൾ സ്കറിയ നിലവിളക്കിൽ തിരി തെളിയിച്ചു. പ്രവേശനോത്സവ ഗാനം വീഡിയോ അവതരണത്തിലൂടെ എല്ലാവർക്കും കാണാനും കേൾക്കാനും ഉള്ള അവസരം ഒരുക്കി. കുരുന്നു പ്രതിഭകളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. നവാഗതരെ സ്വീകരിക്കുവാൻ ഓരോ കുട്ടിയും ആശംസാകാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ച് നവാഗതരെ സ്വീകരിച്ചു. വിശിഷ്ട വ്യക്തികളുടെ ആശംസകൾ കാണാനും കേൾക്കാനും ഉള്ള സൗകര്യം ഉണ്ടായിരുന്നു. പുതുമയാർന്ന ഡിജിറ്റൽ പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ആൻസി ടീച്ചർ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ പ്രവേശനോത്സവ പരിപാടികൾക്കു സമാപനം കുറിച്ചു.

2.ലോക പരിസ്ഥിതി ദിനം

ജൂൺ അഞ്ചാം തീയതി ഹെഡ്മിസ്ട്രസ് സി .അനുമോൾ സ്കറിയ സ്കൂൾ അങ്കണത്തിൽ ചെടി നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു. കുട്ടികളോട് അന്നേദിവസം ചെടി നടാനും പരിസ്ഥിതി ദിന സന്ദേശ പ്ലക്കാർഡ് ഉണ്ടാക്കാനും നിർദ്ദേശം നൽകി.  ഹെഡ്മിസ്ട്രസ് സി .അനുമോൾ സ്കറിയ പരിസ്ഥിതി സന്ദേശം വാട്സ്ആപ്പ് ലൂടെ കുട്ടികൾക്ക് നൽകി. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, പ്രസംഗം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. അധ്യാപകർ ഗൂഗിൾ മീറ്റ്ലൂടെ പരിസ്ഥിതി ദിനാചരണത്തിന് പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു. എല്ലാവരുടെയും പ്രവർത്തനങ്ങൾ ഒരുമിച്ച് വീഡിയോ ആക്കി ഓരോ കുട്ടികളുടെയും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു. സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.

3.വായനാദിനം

2021 ജൂൺ 19 വായനാദിനമായി ആചരിച്ചു. അധ്യാപകർ ഗൂഗിൾ മീറ്റ്ലൂടെ വായനയുടെയും അറിവിനെയും മഹത്വവും വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെയും കുട്ടികളെ ബോധ്യപ്പെടുത്തി. അന്നേദിവസം  ഗൂഗിൾ മീറ്റ്ലൂടെ  കവിതാപാരായണം, കഥ പറച്ചിൽ, പ്രസംഗം, പുസ്തക വായന എന്നിവ നടത്തി വായനാദിന സന്ദേശം ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പ്ലക്കാർഡുകൾ കുട്ടികൾ ഉണ്ടാക്കി.

4.യോഗാ ദിനം

ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും യോഗ ചെയ്യേണ്ടതു അത്യന്തപേക്ഷിതമാണെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി കൊണ്ട് ജൂൺ 21  യോഗ ദിനം ആചരിച്ചു. വിവിധങ്ങളായ യോഗമുറകൾ പരിശീലിക്കാൻ നിർദ്ദേശിച്ചു. കുട്ടികൾ യോഗ പരിശീലനങ്ങളുടെ വീഡിയോ വാട്സാപ്പിൽ ഇടുകയുണ്ടായി.

5.ലോക സംഗീത ദിനം

മനസ്സിനും ശരീരത്തിനും കുളിർമയേകുന്ന ഒന്നാണ് സംഗീതം എന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകികൊണ്ട് ലോക സംഗീത ദിനമായ ജൂൺ 21 ആചരിച്ചു. പലതരത്തിലുള്ള പാട്ടുകൾ കുട്ടികൾ അവതരിപ്പിച്ചു. അനശ്വരമായ സംഗീതം ലോകത്തിന് പകർന്നു നൽകിയ വ്യക്തിത്വങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

  6.ലോക ലഹരി വിരുദ്ധ ദിനം

ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരിവിരുദ്ധ ആശംസകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങളും വാക്യങ്ങളും ഉൾപ്പെടുത്തി. കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി. ഹെഡ്മിസ്ട്രസ് സി .അനുമോൾ സ്കറിയ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിന സന്ദേശം നൽകുകയുണ്ടായി. കുട്ടികളുടെ ലഘു പ്രസംഗങ്ങളും ഉണ്ടായിരുന്നു.

7.ബഷീർ അനുസ്മരണ ദിനം

2021 ജൂലൈ 5 ബഷീർ അനുസ്മരണ ദിനമായി ആചരിച്ചു. ഗൂഗിൾ മീറ്റിലൂടെ അധ്യാപിക വൈക്കം മുഹമ്മദ് ബഷീറിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും  അദ്ദേഹത്തിന്റെ കൃതികൾ കണ്ടെത്തി എഴുതാൻ ആവശ്യപ്പെടുകയും ചെയ്തു. ഓരോ കുട്ടികളോടും വൈവിധ്യമാർന്ന പോസ്റ്റർ നിർമ്മിക്കാൻ ആവശ്യപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ കൃതികളിലെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വീഡിയോ കുട്ടികൾ അയച്ചുതന്നു.

8.ലോക ജനസംഖ്യാദിനം

2021 ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിച്ചു. ലോകത്തിലെ ജനസംഖ്യ ഭീതികരമായ വിധത്തിൽ വർദ്ധിക്കുന്നതു മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഓരോരുത്തരെയും ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനാഘോഷത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികൾ പോസ്റ്റർ നിർമ്മിക്കുകയും പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു.

9.ചാന്ദ്ര ദിനാചരണം

ജൂലൈ 21 ചാന്ദ്രദിനം ആയി ആചരിച്ചു. ഗൂഗിൾ മീറ്റിലൂടെ ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യം അദ്ധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഡോക്യുമെന്റ് വീഡിയോ ഗ്രൂപ്പിലേക്ക് അയച്ചു കൊടുത്തു.ദിനാചരണത്തിന് ഭാഗമായി കുട്ടികൾ വൈവിധ്യമാർന്ന സ്റ്റിൽ മോഡൽസ് നിർമ്മിച്ചു. കൂടാതെ വ്യത്യസ്ത കുട്ടി കവിതകൾ കണ്ടെത്തി പാടുകയും ആകാശ ചിത്രം വരയ്ക്കുകയും ചെയ്തു.

10.മാതാപിതാക്കളുടെ ദിനം

ജൂലൈ 24  മാതാപിതാക്കളുടെ ദിനം ആയി ആചരിച്ചു. ജീവനും ജീവിതവും ത്യാഗം ചെയ്തു നമുക്ക് വേണ്ടി ജീവിക്കുന്ന നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കാനും അവരെ പ്രത്യേകം ആദരിക്കാനും  വേണ്ടിയാണ്   മാതാപിതാക്കളുടെ  ദിനം ആചരിക്കുന്നത്.

        ഇതിന്റെ ഭാഗമായി ഓരോ കുട്ടിയും തങ്ങളുടെ മാതാപിതാക്കളെ പൂ കൊടുത്ത ആദരിച്ചു. " കുടുംബത്തോടൊപ്പം ഒരു സെൽഫി " എന്ന ഫോട്ടോ മത്സരം  നടത്തുകയും ചെയ്തു.

11. സൗഹൃദ ദിനം

       സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് നമ്മൾ ഓരോരുത്തരും. ആയതിനാൽ ആഗസ്റ്റ് 1   സൗഹൃദ ദിനമായി ആചരിക്കുന്നു.

      ദിനാചരണത്തിന് ഭാഗമായി കുട്ടികൾ തങ്ങളുടെ കൂട്ടുകാർക്ക്  ആശംസാകാർഡുകൾ ഉണ്ടാക്കി വാട്‍സ് ആപ്പിലൂടെ  അയച്ചുകൊടുത്തു. കൂടാതെ സൗഹൃദത്തെ കുറിക്കുന്ന പാട്ട്, സൗഹൃദ സന്ദേശം എന്നിവ അയച്ചുതന്നു. ചില കുട്ടികൾ തങ്ങളുടെ കൂട്ടുകാരുടെ വീട് സന്ദർശിക്കുകയും ആശംസകാർഡ് കൈമാറുകയും ചെയ്തു

12.സ്വാതന്ത്ര്യദിനാഘോഷം

          2021 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അനുപമ സിസ്റ്ററിന്റെ സ്വാതന്ത്ര്യദിന സന്ദേശം വീഡിയോയിലൂടെ കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചു കൊടുത്തു.

  കുട്ടികൾ പോസ്റ്റർ നിർമ്മിക്കുകയും, വ്യത്യസ്ത ദേശഭക്തിഗാനങ്ങൾ ആലപിക്കുന്ന വീഡിയോ അയച്ചു തരികയും ചെയ്തു. സ്വതന്ത്ര ഭാരതം എന്ന വിഷയത്തെ കുറിച്ച് പ്രസംഗം പറഞ്ഞു. കൊച്ചു മിടുക്കി  Anamika Renson വന്ദേമാതരം എന്ന ഗാനത്തിന് നൃത്താവിഷ്കാരം  നടത്തുകയും ചെയ്തു.

13.  ഓഗസ്റ്റ് 19 വേൾഡ് ഫോട്ടോഗ്രാഫി ദിനം

ഫോട്ടോഗ്രാഫിയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടി ഓരോ ക്ലാസ്സിലെയും കുട്ടികളെ ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുപ്പിച്ചു കുട്ടികൾ അതിനോടനുബന്ധിച്ച് രസകരമായ ഫോട്ടോയെടുത്ത് ക്ലാസ് ടീച്ചർക്ക് നൽകി , അതിൽ നിന്ന് മികച്ച നല്ല 5 ഫോട്ടോസ് തിരഞ്ഞെടുക്കുകയും കുട്ടികളെ ഫോട്ടോഗ്രാഫി പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ട് HM സംസാരിച്ചു. തുടർന്ന് സമ്മാനങ്ങൾ  നൽകുകയും ചെയ്തു.

14.സെപ്റ്റംബർ 20 ഓണം

    കേരളത്തിൻറെ ദേശീയ ഉത്സവമായ ഓണാഘോഷം സെൻമേരിസ് സിജി എൽപിഎസിൽ ഓൺലൈനായി അതിമനോഹരമായി തന്നെ ആഘോഷിച്ചു. നമ്മുടെ കൊച്ചു കേരളത്തിൻ്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ കുട്ടികൾ വ്യത്യസ്ത വസ്ത്രങ്ങളണിഞ്ഞ് ഓണം ആഘോഷിച്ചു. ഓണ പരിപ്പാടിയിലൂടെ കുട്ടികൾക്ക് ദേശീയ ഉത്സവത്തിൻ്റെ പ്രാധാന്യം വ്യക്തമായി . ഏറ്റവും ആകർഷകമായ ഒന്നായിരുന്നു പുലികളി, മാവേലിത്തമ്പുരാൻ, വാമനനുമെല്ലാം. എടുത്തുപറയേണ്ട ഒന്നായിരുന്നു നാലാം ക്ലാസിലെ അനാമികയുടെ ക്ലാസിക്കൽ ഡാൻസ് അവതരണം. ഇത്രയും പരിമിതികൾ ഉണ്ടായിട്ടും അതിമനോഹരമായി തന്നെ  ഓൺലൈനിലൂടെ ഓണാഘോഷപരിപാടികൾ  നടത്തുവാൻ കഴിഞ്ഞു.

15.ഞാവൽക്കാവ് സ്കിറ്റ്

ക്ലാസ് പ്രവർത്തനം നാലാം ക്ലാസ്സിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ട് ഞാവൽക്കാട് എന്ന പാഠത്തിലെ കഥയിലെ സംഭാഷണം  നാലാംക്ലാസ്സിലെ കൊച്ചുകൂട്ടുകാർ ചേർന്ന് ഓൺലൈൻ ആയി അവതരിപ്പിച്ചു .

16. ക്ലാസ് പ്രവർത്തനം

നാലാം ക്ലാസിലെ ഇലെ ലാംഗ്വേജ് ഓഫ് ബേർഡ്സ് ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട 8 കുട്ടികൾ അവതരിപ്പിച്ച ഒരു പ്രവർത്തനമാണ് ആണ് കോൺവെർസേഷൻ സംഭാഷണം കുട്ടിയും തമ്മിൽ നടത്തുന്ന സംഭാഷണം ആണ് വീഡിയോ രൂപത്തിൽ ചിത്രീകരിച്ചത് .ഓൺലൈൻ പഠനത്തിൻറെ ഭാഗമായി ഈ പ്രവർത്തനം കുട്ടികൾക്ക് നൽകിയത്.

17.സെപ്റ്റംബർ 16 ലോക ഓസോൺദിനം

 ഭൂമിയെ സംരക്ഷിക്കുന്ന സംരക്ഷണ കുടയാണ് ഓസോൺ എന്നത് വ്യക്തമാക്കിക്കൊണ്ടും അതിന്റെ പ്രാധാന്യവും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും കുട്ടികൾക്ക് വ്യക്തമാക്കി നാലാം ക്ലാസിലെ ആൻസ്ടീച്ചർ . അതോടൊപ്പം കുട്ടികളുടെ വ്യത്യസ്ത ചിത്രപ്രദർശനവും പോസ്റ്റർ നിർമാണവും ശ്രദ്ധ ആകർഷിച്ചു.

18.   സെപ്റ്റംബർ 14 ഹിന്ദി ദിവസ്

      നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി ഭാഷയെ  പ്രോത്സാഹിപ്പിച്ചുകൊണ്ട് സെൻമേരിസ് വിദ്യാർഥികൾ ഹിന്ദി ദിവസ്‌ വളരെ ആഘോഷപൂർവ്വം കൊണ്ടാടി. ഹിന്ദി ടീച്ചറുടെ ചെറിയൊരു സന്ദേശത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു .കുട്ടികൾ ഹിന്ദി ഭാഷയിൽ കവിത, പ്രസംഗം തുടങ്ങിയ കലപരിപാടികൾ അവതരിപ്പിച്ചു. ഹിന്ദി ടീച്ചറുടെ നന്ദിയോടെ പരിപാടികൾ അവസാനിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ശീമാട്ടി മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .എറണാകുളം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും 100മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു
  • എറണാകുളം സരിത ബസ്സ് സ്‍റ്റോപ്പിൽ നിന്നും 500 മീറ്റർ



{{#multimaps:9.98252,76.27812 |zoom=18}}