സെൻറ്. മേരീസ് സി. എൽ. പി. എസ് ഒല്ലൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.Mary's C.L.P.S Ollur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശുചിത്വ ക്ലബ്ബ്

മാസത്തിലൊരിക്കൽ ശുചിത്വ ക്ലബ്ബ് മീറ്റിംങ് കൂടാറുണ്ട്. എല്ലാ ആഴ്ച്ചയും ഡ്രൈ ഡേ ആയി ആചരിക്കാറുണ്ട്.

ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബിന്റെ യോഗം എല്ലാ മാസവും കൂടാറുണ്ട്. അധ്യാപകർ നല്ല  ആരോഗ്യ ശീലങ്ങളും നല്ല ആഹാരശീലങ്ങളും കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി വിദ്യാലയത്തിൽ സ്ഥാപിക്കാറുണ്ട്.

മലയാളത്തിളക്കം

എല്ലാ ദിവസവും അക്ഷരം എഴുതാനും വായിക്കാനും പ്രയാസമുള്ള കുട്ടികളെ വിളിച്ച് അക്ഷരം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. അക്ഷര പുസ്തകം എല്ലാ കുട്ടികൾക്കും ഉണ്ടെന്ന് ഉറപ്പു വരുത്തുന്നു.

ഗണിതം മധുരം

കുട്ടികൾക്ക് ഗണിതത്തിൽ താല്പര്യം ഉണർത്താൻ ഗണിത കളികൾ പരിചയപ്പെടുത്തുന്നു. ഗണിതകളി കളിലൂടെ ഗണിത ക്രിയകൾ ഉറപ്പിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.

പരിസ്ഥിതി ക്ലബ്ബ്

പച്ചക്കറിത്തോട്ടം


പച്ചക്കറിത്തോട്ടം

വിദ്യാലയത്തിൽ പച്ചക്കറി കൃഷി മേൽനോട്ടം വഹിക്കാനും മരങ്ങളും ചെടികളും സംരക്ഷിക്കാനും ക്ലബ്ബ് നേതൃത്വം നൽകുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബധപ്പെട്ട് പോസ്റ്ററുകൾ തയ്യാറാക്കാറുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം