ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashask (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സൗകര്യങ്ങൾ

നിലവിൽ ഓഫീസിൽ ലാൻഡ് ഫോൺ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കെ ഫോൺ ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ സർഗ്ഗശേഷി വികസനം ലക്ഷ്യമിട്ട് കൊണ്ട്' 'സ്കൂൾ റേഡിയോ'(FM) സംവിധാനം പ്രാവർത്തികമാകാൻ പോകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എസ്. എസ്. കെ കേരളയുടെ പ്രോജക്ടിന്റെ ഭാഗമായി പ്രെപ്രൈമറി വിഭാഗം "മോഡൽ പ്രീപ്രൈമറി" ആയി ഉയർത്തപ്പെടുന്നു. 2018-19 അദ്ധ്യയനവർഷത്തിൽ "കരിങ്കുന്നം അസോസിയേഷൻ UK" സ്കൂളിന് വേണ്ടി സമർപ്പിച്ച് നൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ 'ഹൈടെക് ലാബിലേ'ക്ക് (2ലാപ്ടോപ്പ് ഉൾപ്പെടെ),കൈറ്റ് ഇടുക്കി യിൽ നിന്നും ലഭിച്ച 7 ലാപ്‌ടോപ്പുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നിലവിലെ ഓൺലൈൻ പഠനം സുഗമമായി കൊണ്ടുപോകുന്നു. നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ 300 ലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന് കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സ്വന്തമായി 2 സ്കൂൾ ബസുകൾ(MLA, MP ഫണ്ടിൽ നിന്നും) നിലവിലുണ്ട്. 3000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.


സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ ക്ലാസ് മുറികളും 'ശിശുകേന്ദ്രീകൃത സ്മാർട്ട് റൂമു'കളായാണ് ക്രമീകരിച്ചിരിക്കുന്നത്. കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി വിവിധ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചുകിട്ടുന്ന ഓരോ ഫണ്ടുകളും യഥാവിധി വിനിയോഗിച്ചുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങൾ ഓരോ വർഷവും ഭൗതിക സൗകര്യങ്ങളിൽ വരുത്തിവരുന്നുണ്ട്. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് കലാ-കായിക-പ്രവർത്തി പരിചയ മേഖലകളിൽ പ്രാഗത്ഭ്യമുള്ള അധ്യാപകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഓൺലൈൻ മേഖലയിലും തുടർന്ന് വരുന്നു. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിലും, മികച്ച പഠനാന്തരീക്ഷമൊരുക്കുന്നതിലും മുൻനിരയിൽ നിൽക്കുന്ന ഈ മാതൃക വിദ്യാലയം കുട്ടികളുടെ എണ്ണം കൊണ്ടും സമ്പന്നമാണെന്നതിൽ നമുക്ക് അഭിമാനിക്കാം.


പ്രീ-പ്രൈമറി വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് (സമഗ്ര ശിക്ഷ,കേരള, ഇടുക്കി 2021-'22)

"സമഗ്രശിക്ഷാ കേരള" പ്രീ പ്രൈമറി സ്കൂൾ വികസന പദ്ധതി (2021-'22)
"പ്രീ- പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്"
പുതുവർഷത്തിൽ പ്രതീക്ഷകളുടെ പുത്തനുണർവ്വുമായി പ്രൈമറി വിഭാഗത്തോടൊപ്പം, പ്രീപ്രൈമറി വിഭാഗവും 'അന്താരാഷ്ട്ര നിലവാരമുള്ള സർഗ്ഗവിദ്യാലയം' എന്ന ആശയത്തിലേക്ക് ചുവട് വയ്ക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കുട്ടികളുടെ മാനസികവും, ശാരീരികവും, ബൌദ്ധികവുമായ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് നൂതനപഠന സാധ്യതകൾ ഒരുക്കി അറിവിന്റെ 'വിഭവ കേന്ദ്രമായി' വിദ്യാലയത്തെ മാറ്റുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലേക്കെത്തുന്ന നാളുകൾ വിദൂരമല്ല. പ്രകൃതി പഠനത്തിനും, കായികശേഷി വികസനത്തിനും പ്രാധാന്യം നൽകികൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക അന്തരീക്ഷം മാറ്റപ്പെടു ന്നു. പ്രീസ്കൂൾ 'തീമു'കളുമായി ബന്ധപ്പെടുത്തി ക്ലാസ്സ്‌ മുറികൾക്കകത്തും, പുറത്തുമായി വിവിധ "പഠന മൂലകൾ", "വെൽനെസ്സ് പാർക്ക്‌" ഉൾപ്പെടെ വിദ്യാലയത്തിന്റെ മുഖഛായ മാറുന്നു. പദ്ധതി നിർവ്വഹണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ അധ്യാപക ശിൽപ്പശാലകൾ പൂർത്തിയായി വരുന്നു. പദ്ധതി നിർവ്വഹണത്തിന്റെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് മുന്നോടിയായി "പഠനമൂലകൾ" എന്ന ആശയത്തെ മുൻനിർത്തി ശില്പശാല സംഘടിപ്പിക്കുന്നു. മികവുറ്റ അക്കാദമിക പാരമ്പര്യമുള്ള ഈ വിദ്യാലയത്തിന്റെ ജനകീയ അംഗീകാരത്തിന് ഈ പദ്ധതി മുതൽക്കൂട്ടായിരിക്കുമെന്നതിൽ നമുക്ക് അഭിമാനിക്കാം. വിദ്യാലയത്തിന്റെ കരുത്തും, സാധ്യതകളും ഈ പദ്ധതിയുടെ വിജയത്തിന് കരുത്തായിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിച്ച് കൊണ്ട്.....
വിദ്യാലയവികസന സമിതി.



...തിരികെ പോകാം...