ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം/ഗണിത ക്ലബ്ബ്
ഗണിത ശാസ്ത്രത്തിൽ അറിവ് നേടുക ,കണക്കിനോടുള്ള പേടി മാറുക ,ഗണിതത്തെ സ്നേഹിക്കുക തുടങ്ങിയ ആശയങ്ങൾ മുൻനിർത്തി ആണ് സ്കൂളിലെ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു.പൊതുവെ കുട്ടികൾക്ക് ഗണിതത്തോടെ പേടിയാണ്.എത്ര പഠിച്ചാലും മനസ്സിലാകാത്ത ഒരു വിഷയം.ഇങ്ങനെ സംഭവിക്കുന്നത് പേടിപ്പിച്ച് പഠിപ്പിക്കുമ്പോഴാണ്.ഉല്ലാസ ഗണിതം പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിതം അടുത്ത സുഹൃത്തായി മാറുന്നു.
ഒരു ലക്ഷം വരെയുള്ള സംഖ്യകളുടെ ഗുണന പട്ടിക മനഃപാഠമാക്കുകയും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ലിംക ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയിൽ ഇതിനകം ഇടംനേടുകയും ചെയ്ത വിവേക് രാജ് എന്ന ഗണിത മാന്ത്രികൻ സ്കൂളിൽ നടത്തിയ ഗണിത ശാസ്ത്ര പ്രദർശനം ഉദ്ഘാടനം ചെയ്യുകയും ഗണിതം എങ്ങനെ ഉല്ലാസപ്രദമാക്കാം എന്നതിനെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു.
ഏത് രണ്ടക്ക സംഖ്യയെയും ആ സംഖ്യയോടുകൂടി വീണ്ടും വീണ്ടും കൂട്ടി 10 സെക്കൻഡുകൊണ്ട് 19 തവണ കൂട്ടി ഏഴക്ക സംഖ്യയിൽ എത്തിച്ചതിനും ഏതൊരു രണ്ടക്ക സംഖ്യയെയും ആ സംഖ്യയോട് വീണ്ടും ഗുണിച്ച് 15 സെക്കൻഡുകൊണ്ട് 11 അക്ക സംഖ്യയിൽ എത്തിച്ചതിനു ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം ലഭിച്ചു . ഏറ്റവും വേഗമേറിയ തുടർച്ചയായുള്ള രണ്ട് അക്ക സംഖ്യകളുടെ കൂട്ടലിൽ ഏഷ്യൻ റെക്കോഡ് നേടി. ഏറ്റവും വേഗമേറിയ മനക്കണക്കിലൂടെ അറേബ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ വിവേക് രാജ് ഗണിത പ്രദർശനത്തിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുകയും ചെയ്തു.