പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ
കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത്
സ്ഥിതി ചെയ്യുന്നു. പെരിന്തല്‍മണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ
സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രസന്റേഷന്‍ 1975 ല്‍ ആണു സ്ഥാപിതമായത്. അനിഷേധ്യ
മികവിന്റെ നിറവില്‍ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമര്‍പ്പണത്തിലൂടെയും വിദ്യാഭ്യാസ
പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍
നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.
പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-12-2016 | 18060 |
ചരിത്ര തീരങ്ങളില്‍ ഇറ്റാലിയന്‍ ചൈതന്യം
ഫ്രാന്‍സിസ് കബ്ബൂത്തി, മരിയ രോസി ദൈവമാര്‍ഗം സ്വീകരിച്ച ഇറ്റാലിയന്‍ ചൈതന്യങ്ങള്‍. ഇവരുടെ കരങ്ങളാല്‍ നിരാലംബരായ പെണ്‍കുട്ടികള്‍ക്ക് സര്‍വ്വതോന്മുഖമായ വളര്‍ച്ച മുന്‍ നിര്‍ത്തി 1974 ല്‍ പ്രസന്റേഷന്‍ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ അധിഷ്ടിതമായ സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.
1975 ല്‍ പ്രദേശികസമൂഹവാസികളുടെ നിര്‍ബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂര്‍ദ്ദ് മാതാ ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ പെരിന്തല്‍മണ്ണയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
മാനേജ്മെന്റ്
ഡോട്ടേഴ്സ് ഓഫ് പ്രസന്റേഷന്‍ സിസ്റ്റേഴ്സ് ഓഫ് മേരി ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ കേരളത്തിത്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിസ്റ്റര്‍ റ്റെസി തോമസ് മദറായും സിസ്റ്റര്‍ ദിവ്യ മാത്യു മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റര്‍ ജെയ്ഷ ജോസഫും , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ജെസ്മി തോമസും നിര്‍വ്വഹിച്ച് വരുന്നു.
ഭൗതികതയുടെ നിറവ്
നഴ്സറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങള്‍ ഉണ്ട്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളില്‍ 13 എണ്ണം സ്മാര്‍ട്ട് ക്ലാസ് മുറികളാണ്. ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളില്‍ 2എണ്ണം സ്മാര്‍ട്ട് ക്ലാസ് മുറികളാണ്.അത്യന്താധുനിക സയന്‍സ് ലാബുകള്‍ എല്‍.സി. ഡി റൂമുകള്‍, പുസ്തകങ്ങളുടെ ബൃഹത് ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂര്‍ണ്ണതയിലെത്തിക്കുന്നു. കംപ്യൂട്ടര്‍ ലാബ്(ഹയര്‍സെക്കണ്ടറി വിഭാഗം), കംപ്യൂട്ടര്‍ ലാബ്(ഹൈസ്കൂള്‍ വിഭാഗം),കംപ്യൂട്ടര്‍ ലാബ് (യു.പി വിഭാഗം) എന്നിങ്ങനെ വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഹയര്‍സെക്കണ്ടറിക്കു് 11 ഹൈസ്കൂള്‍ 11 യു. പി 5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.1341 വിദ്യാര്‍ത്ഥികളും 58 അദ്ധ്യാപകരും 15 ഓളം അനദ്ധ്യാപക ജീവനക്കാരും ഉണ്ട്. കൂടാതെ 4 സിസ്റ്റര്‍മാരും മാര്‍ഗദര്‍ശികളായി സേവനമനുഷ്ഠിക്കുന്നു.
കല - കായികം
ഉപജില്ലാ കലോത്സവങ്ങളില്‍ സ്ഥിരം ജേതാക്കള്‍. പലതവണ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന കലോല്‍സവങ്ങളില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ആദ്യമായി നടന്ന ഉപജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്, ഷട്ടില്‍, ബോള്‍ ബാഡ്മിന്റണ്‍, ചെസ് എന്നിവയില്‍ സംസ്ഥാന ടീമുകളില്‍ പങ്കാളിത്തം. ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമില്‍ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കായിക മികവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിക്കറ്റ് പിച്ച് നിലവിലുണ്ട്. കൂടാതെ ഈ വര്‍ഷം പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീ മുഹമ്മദ് ഹനീഷ് വിദ്യാര്‍ത്ഥികള്‍ക്കായി ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് തുറന്നു കൊടുത്തു.
ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം.
മുന്‍സാരഥികള്‍
പീരിയഡ് | സാരഥി |
---|---|
1975 - 1976 | സിസ്റ്റര്‍ തെരസീന ജോര്‍ജ്ജ് |
1976 - 1979 | സിസ്റ്റര്‍ ജെയ് ന്‍ മേരി |
1979 - 1980 | സോളമിന്‍ ഡൊമിനിക് |
1980 - 1984 | വര്‍ഗ്ഗീസ് |
1985 - 1987 | കേണല്‍ എം. എം. മേനോന് |
1987 - 1989 | സിസ്റ്റര്‍ റജിന ജോണ്‍ |
1989 - 1994 | സിസ്റ്റര്‍ റോസ് ല്റ്റ് |
1994 - 2005 | സിസ്റ്റര്‍ തെരസീന ജോര്‍ജ്ജ് |
2005 - 2007 | സിസ്റ്റര്‍ ജെസ്മി തോമസ് |
2007 -2013 | സിസ്റ്റര്‍ ജോളി ജോര്‍ജ്ജ് |
2013- | സിസ്റ്റര്‍ ജെയ്ഷ ജോസഫ് |
വഴികാട്ടി
{{#multimaps:10.976836,76.213531| width=375px | zoom=15}}
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ബാന്‍ഡ് ട്രൂപ്പ്
- വിദ്യാരംഗം കലാസാഹിത്യവേദി
- അഖില കേരള ബാലജന സഖ്യം
ക്ലബ്ബുകള്‍
- സയന്‍സ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സോഷ്യല്‍ ക്ലബ്ബ്
- ഭാഷ ക്ലബ്ബ്
- ഹെല്‍ത്ത് & സ്പോര്‍ട്സ് ക്ലബ്ബ്
- ട്രാഫിക് ക്ലബ്ബ്
- ആര്‍ട്സ്
- പ്രവൃത്തി പരിചയ ക്ലബ്ബ്
- ഇക്കോ ക്ലബ്
- ജാഗ്രത സമിതി
സാമൂഹ്യ സേവനം
- നല്ല പാഠം
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായി Presentation Old Students Association (POSA)എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. ശ്രീ അനില്‍ ജോസഫ് ആണ് നിലവിലെ പ്രസിഡണ്ട്.