പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/പ്രവൃത്തി പരിചയ ക്ലബ്ബ്
പ്രവൃത്തി പരിചയ ക്ലബ്ബ്
- ജൂൺ മാസം മുതൽ കുട്ടികൾക്ക് പ്രവൃത്തി പരിചയ മേളയിൽ പരിശീലനം നൽകി വരുന്നു. യു.പി., എച്ച്. എസ്. , എച്ച്. എസ്.എസ്. തലത്തിൽ കഴിഞ്ഞ 20 വർഷമായി പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങന്നു. എച്ച്. എസ്. , എച്ച്.എസ്.എസ്., കുട്ടികൾ സ്റ്റേറ്റ് മത്സരങ്ങളിൽ പങ്കെടുത്ത് A Grade വാങ്ങി വരുന്നു.
- ക്ലാസുതല പ്രവർത്തനങ്ങളുടെ ഫലമായി കുട്ടികൾ സ്വന്തമായി book binding, കുടനിർമ്മാണം, പൂനിർമ്മാണം, Writing Pad എന്നിവ ഉണ്ടാക്കാൻസമർത്ഥരാണ്. സ്കൂൾ തലത്തിൽ കുട്ടികൾ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച് ചാരിറ്റി ഫണ്ട് ശേഖരിക്കാറുണ്ട്. കുട്ടികൾ നിർമ്മിച്ച ആഹാരസാധനങ്ങൾ ഫെസ്റ്റിൽ വിൽക്കാറുണ്ട്. ഫാബ്രിക് പെയ് ൻറിംഗ്,വെജിറ്റബിൾ പെയ് ൻറിംഗ് തുടങ്ങിയവ ചെയ്ത് വസ്ത്രങ്ങൾ മോടി കൂട്ടാറുണ്ട്.
- 2016-17 വർഷത്തെ സബ് ജില്ല മത്സരത്തിൽ 9 ഫസ്റ്റും 8 സെക്കൻറും നേടി എച്ച്, എസ്, എച്ച്. എസ്.എസ് വിഭാഗങ്ങളിൽ ഫസ്റ്റ് ഓവറോൾ നേടി. ജില്ലയിൽ പോയിൻറ് നിലയിൽ മുന്നിലാണ്. സ്റ്റേറ്റ് തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിട്ടുണ്ട്.
- 15 വർഷമായി സബ് ജില്ലാ മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്ഥിരമായി ഓവറോൾ ട്രോഫി നേടുന്നു.