മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/വിദ്യാരംഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഉത്പന്ന പ്രദർശനം
നവംബർ - 16-ഉത്പന്ന പ്രദർശനം
കോവിഡ് കാലത്തെ കുട്ടികളുടെ മികവുകൾ- പ്രദർശനം ബാലസാഹിത്യ കൃതികൾ - പ്രദർശനം -ലൈബ്രറി കൗൺസിൽ |
---|
ബഷീർ ദിനം
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ആയി "ഇത്തിരി നേരം ബഷീറിനൊപ്പം " എന്ന പേരിൽ ഓൺലൈൻ ഗൂഗിൾ ഫോം ബഷീർ ദിന ക്വിസ് നടന്നു. മത്സരത്തിൽ 9 B ക്ലാസിലെ നിവേദ്യ അനിൽ ഒന്നാം സ്ഥാനം നേടി.
മുണ്ടശ്ശേരി അനുസ്മരണം
മുണ്ടശ്ശേരി അനുസ്മരണം ഡോ. വത്സൻ പിലിക്കോട് ഓൺ ലൈൻ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഓൺലൈൻ ഗൂഗിൾ ഫോം ക്വിസ് മത്സരവും നടന്നു. മത്സരത്തിൽ 9 c ക്ലാസിലെ ശിവഗംഗ ഒന്നാം സ്ഥാനം നേടി.
രാമായണ മാസാചരണം
ഭാഗമായി ആഗസ്ത് 3 - ന് എൽ.പി വിഭാഗം കുട്ടികൾക്കായിരാമായണ കഥാപാത്രങ്ങളിലൂടെ എന്ന പേരിൽ കഥാപാത്ര പരിചയം, കഥാസന്ദർഭങ്ങൾ ചിത്രങ്ങളിൽ ആ വിഷ്കരിക്കൽ എന്നിവ നടന്നുകഥാപാത്ര പരിചയത്തിൽ അവന്തി നായർ, ( IB) നേതിക് എൻ (IA)എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടു. ചിത്രരചനയിൽ നേതിക് എൻ ,ശ്രേയ എന്നിവർ ഒന്നാം സ്ഥാനവും, ദിയ രാജ് രണ്ടാം സ്ഥാനവും നേടി. യു.പി.വിഭാഗത്തിലും , ഹൈസ്കൂൾ വിഭാഗത്തിലും , രാമായണ പാരായണ മത്സരവും, രാമായണ ക്വിസ് മത്സരവും നടന്നു. യു.പി വിഭാഗത്തിൽ രാമായണ പാരായണത്തിൽ ഹർകിഷനും, (7 B )മാളവികയും (7 c)ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. യു.പി വിഭാഗം ക്വിസ് മത്സരത്തിൽ അഞ്ജന കൃഷ്ണൻ (5 c), അഭിനവ് , ( 7 A )ആദിതേജസ് ( 6 C)എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗം രാമായണ പാരായണ മത്സരത്തിൽ ശ്രീലക്ഷ്മി കൃഷ്ണൻ (8 D) ഒന്നാം സ്ഥാനവും, ശ്രീകൃപ. കെ (8E ) രണ്ടാം സ്ഥാനവും നേടി. രാമായണം പ്രശ്നോത്തരിയിൽ ഗിരിരാജ് (8A) ഒന്നാം സ്ഥാനം നേടി.
ചിങ്ങം - ഒന്ന്.* കർഷക ദിനം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ *പാഠത്തിൽ നിന്ന് പ്രകൃതിയിലേക്ക്* എന്ന പ്രവർത്തനമാണ് നൽകിയത്. (കുട്ടികൾക്കിഷ്ടമുള്ള ഒരു കാർഷികവിള നടു ക ) വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ഹെഡ് മാസ്റ്റർ നിർവഹിച്ചു.കോവി ഡ് കാലമായതു കൊണ്ട് ചടങ്ങിൽ സമ്മാനാർഹരായ കുട്ടികളുടെ രക്ഷിതാക്കളെ വരുത്തിയാണ് സമ്മാനങ്ങൾ നല്കിയത്.
അധ്യാപക ദിനം
അധ്യാപക ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്രം ക്ലബ്ബുമായും സഹകരിച്ച് " *ഗുരുവന്ദനം* പരിപാടി സoഘടിപ്പിച്ചു. അധ്യാപകദിന സന്ദേശം നൽകിയത് മുഖ്യപ്രഭാഷകനും കവിയുമായ ഡോ.സോമൻ കടലൂരാണ്. എൽ.പി , യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഗുരുദക്ഷിണ, അധ്യാപകൻ എന്റെ കാഴ്ചപ്പാടിൽ , ഞാൻ ഒരു അധ്യാപകൻ എന്നീ മത്സരങ്ങൾ നടന്നു.
നവംബർ-ഒന്ന്
എൽ.പി ,യു.പി, വിഭാഗം കുട്ടികൾക്കായി കേരളം പ്രമേയമായി വരുന്ന കവിതാലാപന മത്സരവും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി കേരള ക്വിസ് മത്സരവും , ഉപന്യാസ മത്സരവും സംഘടിപ്പിച്ചു. കേരളപ്പിറവി ദിന സന്ദേശം നൽകിയത് പ്രശസ്ത സാഹിത്യകാരനായ ഡോ.അംബികാസുതൻ മാങ്ങാടാണ്.
മത്സരം
സ്കൂൾ തല വിദ്യാരംഗം മത്സരങ്ങൾ ഓൺലൈനായി നടന്നിരുന്നു. ജില്ലാ തലത്തിലേക്കായി കവിതാ രചനയിൽ 8 A ക്ലാസിലെ വിനയ ശ്രീ. എം.ടിയും, കാവ്യാലാപനത്തിൽ ശ്രീലക്ഷ്മി കൃഷ്ണനും (8D) തെരഞ്ഞെടുക്കപ്പെട്ടിരുന്നു..