എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Namhss (സംവാദം | സംഭാവനകൾ) (→‎വിദ്യാരംഗം കലാ സാഹിത്യ വേദി.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു. ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തിന്റെ ചാമ്പ്യൻഷിപ്പ് നാളിതുവരെ എൻ.എ.എം കൈവിട്ടിട്ടില്ല. ഞങ്ങൾ തയ്യാറാക്കിയ കട്ടികളുടെ കൈയ്യെഴുത്ത് മാസിക കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഒത്തിരിക്കാം കഥ പറയാം

വായന കുറഞ്ഞ് വരുന്ന പുതിയ കാലത്ത് വിദ്യാർത്ഥികളെ വായനയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോട് കൂടി എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങത്തൂർ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച വേറിട്ട ഒരു പരിപാടിയാണ് ഒത്തിരിക്കാം കഥ പറയാം.പ്രശസ്ത സാഹിത്യകാരൻ മധു കടത്തനാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു .ഹെഡ്‌മാസ്റ്റർ എൻ.പത്മനാഭൻ ,വിദ്യാരംഗം കോ-ഓർഡിനേറ്റർ റഫീഖ് കാരക്കണ്ടി ,മുഹമ്മദ് കൊട്ടാരത്ത് ,പി.കെ അബുല്ലൈ സ്, എം.കെ മുഹമ്മദ് അഷറഫ് ,എം.മുഹമ്മദ് ഹാരിസ് വിദ്യാർത്ഥികളായ ചന്ദന രാജേഷ് ,ഫാത്തിമ നഹബ ,മിയ ജാബിർ ,സന അഷറഫ് എന്നിവർ സംസാരിച്ചു.