സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ലിറ്റിൽകൈറ്റ്സ്
26007-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 26007 |
യൂണിറ്റ് നമ്പർ | LK/2018/26007 |
അംഗങ്ങളുടെ എണ്ണം | 39 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ലീഡർ | കുമാരി.നിരഞ്ജന ഷാജി |
ഡെപ്യൂട്ടി ലീഡർ | കുമാരി.ആൻ മരിയ പി.എക്സ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മിസ്.വടശേരി ട്രീസ ജൂഡ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മിസ്.സുഷ ഹാരിയറ്റ് എൻ.എ |
അവസാനം തിരുത്തിയത് | |
14-03-2022 | 26007 |
ലിറ്റിൽ കൈറ്റ്സ്
കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ(കൈറ്റ്) നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് 'ലിറ്റിൽ കൈറ്റ്സ്'. ഹൈടെക് സ്കൂളുകളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സ്കൂളിലെ മറ്റു കുട്ടികൾക്ക് മാത്രമല്ല പൊതുസമൂഹത്തിനും സാങ്കേതികവിദ്യ പരിശീലനം ഉൾപ്പെടെ പ്രവർത്തനങ്ങൾ നടത്തുന്ന 'ലിറ്റിൽ കൈറ്റ്സ്' ക്ലബ്ബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നു.
പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഇലക്ട്രോണിക്സ്, അനിമേഷൻ, ഭാഷ കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സംസ്ഥാനാടിസ്ഥാനത്തിൽ തയ്യാറാകുന്ന മൊഡ്യൂളുകൾ ഉപയോഗിച്ച് അധ്യയനസമയം നഷ്ടപ്പെടുത്താതെ എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീലനം നൽകിവരുന്നു.
ലിറ്റൽ കൈറ്റ്സ് പദ്ധതിയിലെ പരിശീലനങ്ങളിലെ പങ്കാളിത്തം,അസൈൻമെന്റ് പൂർത്തീകരണം, ഹാജർനില, പ്രത്യേക മൂല്യനിർണയം എന്നിവയ്ക്ക് ലഭിക്കുന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കുട്ടികൾക്കും എ, ബി, സി ഗ്രേഡിലുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നു.