ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

-2021-2022 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി യാണ് നടത്തിയത് .അദ്ധ്യാപകർ ,പി‌ടി‌എ ,ജനപ്രതിനിധികൾ ,വിദ്യാർഥി കൾ,രക്ഷകർത്താക്കൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വളരെ വിപുലമായി തന്നെ വിദ്യാലയത്തിലെ പ്രവേശനോത്സവം നടന്നു .കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു .

പരിസ്ഥിതി ദിന പോസ്റ്റർ

പരിസ്ഥിതിദിനം -

ജൂൺ 5 പരിസ്ഥിതിദിനത്തിൽ അദ്ധ്യാപകർ വിദ്യാലയത്തിൽ വൃക്ഷത്തൈകൾ നട്ടു .കുട്ടികൾ വീടും [പരിസരവും ശുചിയാക്കി വൃക്ഷത്തൈകൾ നട്ടു .ഇതിൻറെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .അടുക്കളത്തോട്ടനിർമാണത്തിൻറെചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .രചനാ മത്സരങ്ങൾ ,പോസ്റ്റർ നിർമാണം തുടങ്ങിയ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു .

വയനാദിനം

ജൂൺ 19-വായനാവാരാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .പി എൻ പണിക്കർ അനുസ്മരണം ,കഥാ വായന ,കവിതാ പാരായണം ,രചനാ മത്സരങ്ങൾ എന്നിവ നടത്തി . ഗ്രൂപ്പുകളിൽ പ്രത്യേക ക്ലാസ് അസ്സംബ്ലികളും നടത്തി .

ബഷീർഅനുസ്മരണം-

കഥകളുടെ സുൽത്താനായ ബഷീറിൻറെ അനുസ്മരണാർഥം ബഷീറിൻറെ ജീവചരിത്ര വീഡിയോ നിർമിച്ചു ക്ലാസ് ഗ്രൂപ്പുകളിൽ പങ്ക് വച്ചു.ബഷീറിൻറെ ജീവിതത്തിലെ ചില നിമിഷങ്ങൾ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ അടങ്ങിയ ആല്ബം നിർമിച്ചു .കുട്ടികൾ ബഷീർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു . ബഷീറിൻറെ പ്രധാന കൃതികളിലെ ചില കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു .ബഷീറിൻറെ കൃതികൾ കുട്ടികൾ വായിച്ചു ഗ്രൂപ്പിൽ ഇടുകയും ചെയ്തു .

ഹിരോഷിമദിനം

-ആഗസ്ത് 6 ഹിരോഷിമ ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ യുദ്ധവിരുദ്ധ സന്ദേശം നല്കി .യുദ്ധത്തിൻറെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ നിർമിച്ചു പ്രദർശിപ്പിച്ചു .ഹിരോഷിമ ദിനത്തിൻറെ പ്രധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു . യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകുന്ന ചിത്രങ്ങൾ ,പോസ്റ്ററുകൾ ,സന്ദേശങ്ങൾ ,മുദ്രാവാക്യങ്ങൾ ,കാർട്ടൂണുകൾ എന്നിവ കുട്ടികൾ തയാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .

ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ സന്ദേശവുമായ്
യുദ്ധ വിരുദ്ധ പോസ്റ്റർ

സ്വാതന്ത്ര്യ ദിനം -

സ്വാതന്ത്ര്യ ദിനത്തിൽ അദ്ധ്യാപകർ ,പി‌ടി‌എ ,ജനപ്രതിനിധികൾ ,എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി . എൽ‌പി ,യൂപി എച്ച് എസ് വിഭാഗങ്ങളിൽ ഓൺലൈനായി ആഘോഷങ്ങൾ നടന്നു .ഹെഡ് മാസ്റ്റർ ഗ്രൂപ്പുകളിൽ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി .പോസ്റ്റർ രചന,ചിത്ര രചന ,പ്രസംഗം ,ക്വിസ് ദേശഭക്തി ഗാനാവതരണം തുടങ്ങി ഒട്ടേറെ പരിപാടികൾ നടത്തി

അധ്യാപക ദിനം -

ആശംസാകാർഡ് നിർമാണം

അദ്ധ്യാപകദിനആശംസകൾ

ഗാന്ധിജയന്തി -

ഗ്രൂപ്പുകളിൽ അനുസ്മരണക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു .ഗാന്ധിജിയുടെ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു .ചിത്രങ്ങൾ ,പോസ്റ്ററുകൾ ,പ്രസംഗം എന്നിവ തയാറാക്കി ഗ്രൂപ്പുകളിൽ പങ്ക് വച്ചു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കുട്ടികളെ സ്വീകരിക്കുവാനായി വിദ്യാലയം ഒരുങ്ങുന്നു

തിരികെ വിദ്യാലയത്തിലേക്ക് -

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് പി‌ടി‌എ കൾ കൂടുകയും വിദ്യാലയവും പരിസരവും വൃത്തിയാക്കുകയും ചെയ്തു .സ്കൂളും പരിസരവും അലങ്കരിക്കുകയും ജനപ്രതിനിധികളുടെയും പി‌ടി‌എ യുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ സ്വീകരിക്കുവാൻ വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തു

നവംബർ 1 കേരളപ്പിറവി ദിനത്തിൽ തിരികെ വിദ്യാലയത്തിലെത്തിയ കുട്ടികളെ അദ്ധ്യാപകർ ,ജനപ്രതിനിധികൾ ,പി‌ടി‌എ എന്നിവർ ചേർന്ന് സ്വീകരിച്ചു

തിരികെ വിദ്യാലയത്തിലേക്ക് -കോവിഡ് നിയമങ്ങൾ പാലിച്ച്
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നടത്തിയ ക്ലാസ് പി‌ടി‌എ
ക്ലാസ്സിലേക്ക്



ചാച്ചാജിയുടെ വേഷത്തിൽ

ശിശുദിനം -

പോസ്റ്റർ നിർമാണം ,ഗാനാലാപനം ,ഫാൻസി ഡ്രസ് തുടങ്ങിയ പരിപാടികൾ ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു



സത്യമേവ ജയതേ-ഇൻറർ നെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

ബോധവൽക്കരണക്ലാസ്സുകൾ -

മോട്ടിവേഷൻ ക്ലാസ്

രക്ഷകർത്താക്കൾ ക്കും ,വിദ്യാർഥികൾക്കുമായി നിരവധി ബോധവൽക്കരണക്ലാസ്സുകൾ വിദ്യാലയത്തിൽ നടന്നു . 'കൂടൊരുക്കാം കരുതലോടെ' - എസ് എസ് എൽ സി പരീക്ഷയ്ക്ക് മുന്നോടിയായി പത്താം ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷയെ നേരിടുന്നതിനായും ,മോട്ടിവേഷൻ നൽകുന്നതിനായും ജില്ലാപ്പഞ്ചായത്തിൻറെ നേതൃത്വത്തിൽ 2/3/2022ഇൽ ക്ലാസ് നല്കി .സ്കൂൾ കൌൺസിലർ മിട്ടു ജേക്കബ് ക്ലാസ് എടുത്തു .

ബാലികാദി നത്തിൽ നടത്തിയ ചിത്രരചന

ബാലികാ ദിനം -

ചിത്രരചനാ മത്സരം

റിപ്പബ്ലിക് ദിനം -

വിദ്യാലയത്തിൽ ദേശീയ പതാക ഉയർത്തി

ഗ്രൂപ്പുകളിൽ പോസ്റ്റർ രചന,ദേശഭക്തിഗാനാലാപനം ,പ്രസംഗം എന്നിവ നടത്തി

വാക്സിനേഷൻ

തുറവൂർ സബ് ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ വാക്സിനേഷൻ ജനുവരി 19 നു ജി‌വി‌വി‌എച്ച്‌എസ്‌എസ് -ഇൽ വച്ച് നടന്നു .വിവിധ വിദ്യാലയങ്ങളിൽ നിന്നു വന്ന 283 കുട്ടികൾ വാക്സിൻ സ്വീകരിച്ചു .വിദ്യാഭ്യാസ ജില്ലാ ഓഫീസർ ,ഉപജില്ലാ ഓഫീസർ ,ഹെൽത്ത് ഡിപാർട്ട്മെൻറ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് ..

ലിറ്റിൽകൈറ്റ്സ് ക്യാമ്പ്

ജനുവരി 19 നു ലിറ്റിൽ കൈറ്റ്സ് -9ആം ക്ലാസ് കുട്ടികളുടെ ഏക ദിന ക്യാമ്പ് നടന്നു .

ക്ലബ് പ്രവർത്തനങ്ങൾ

ഇംഗ്ലിഷ് ക്ലബ്

-ദിനാചരണങ്ങൾ ആചരിച്ചു

പരിസ്ഥിതിദിനം ,വായനാദിനം ,ഹിരോഷിമദിനം ,സ്വാതന്ത്ര്യ ദിനം ,തുടങ്ങിയ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന ,സ്പീച്ച്,ഇൻറർവ്യൂ ,കവിതാ പാരായണം ,കഥ പറച്ചിൽ,ബുക്ക് റിവ്യൂ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി

ക്ലാസ് ഗ്രൂപ്പുകളിൽ ഇംഗ്ലിഷ് അസ്സംബ്ലി നടത്തി

തനതു പ്രവർത്തനമായി ഡിക്ഷ്ണറി മേക്കിങ് നടന്നു കൊണ്ടിരിക്കുന്നു .

ഹലോ ഇംഗ്ലിഷ് പ്രവർത്തനങ്ങളും നടത്തുന്നുണ്ട്

ഹിന്ദി ക്ലബ് -

ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ഓൺലൈനായി ഹിന്ദി അസ്സംബ്ലി നടത്തി

ക്വിസ് ,പോസ്റ്റർ നിർമാണം ,പ്രസംഗം ,കവിതാലാപനം,കഥ പറയൽ ,നൃത്തം എന്നീ പരിപാടികളും നടത്തി .ഈ പരിപാടികൾ വീഡിയോ ആക്കി മാറ്റുകയും ചെയ്തിട്ടുണ്ട് .

പ്രേം ചന്ദ് ജയന്തിയുമായി ബന്ധപ്പെട്ട് പ്രേം ചന്ദ് അനുസ്മരണം നടത്തി .അനുസ്മരക്കുറിപ്പ് വായന ,ജീവചരിത്രക്കുറിപ്പ് തയാറാക്കൽ ,ക്വിസ് ,കഥാ രചന ,പോസ്റ്റർ നിർമാണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു

സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനാലാപനം ,പോസ്റ്റർ നിർമാണം ,നൃത്തം ,ക്വിസ് തുടങ്ങിയ പരിപാടിൿളും പ്രത്യേക ഹിന്ദി അസ്സംബ്ലിയും നടത്തി .

ഹിന്ദി പ്രവർത്തനങ്ങൾ

സുരീലീ ഹിന്ദി പ്രവർത്തനങ്ങളും ഭംഗി യായി നടന്നു വരുന്നു

സുരീലീ ഹിന്ദി

അധ്യാപക ദിനാഘോഷം

https://fb.watch/aS2zAIuM2a/


പ്രവേശനോത്സവം


https://fb.watch/aS2zAIuM2a/

മറ്റു പ്രവർത്തനങ്ങൾ

പാഠാനുബന്ധ പ്രവർത്തനം -എൽ പി വിഭാഗം

താളും തകരയും എന്ന പാഠവുമായി ബന്ധപ്പെട്ട് നടത്തിയ സദ്യ -ഭക്ഷ്യ സംസ്കാരം ബോധ്യപ്പെടുത്തൽ

നാലാം ക്ലാസിലെ താളും തകരയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ളാസ്സിൽ ഒരു സദ്യ എന്ന പ്രവർത്തനം വളരെ ഭംഗിയായി നിർവഹിച്ച് മിനിടീച്ചറും കുട്ടികളും .പഴയ ഭക്ഷണ സംസ്കാരം ആരോഗ്യ സംരക്ഷണത്തിന് ഉത്തമമായിരുന്നു എന്നു ബോധ്യപ്പെടുത്തുന്ന പ്രവർത്തനമായിരുന്നു .



തലോലം -ഉദ്ഘാടനം

താലോലം

സമഗ്ര ശിക്ഷ കേരളം ,തുറവൂർ ബി ആർ സി നടപ്പിലാക്കുന്ന പ്രീ പ്രൈമറി കുട്ടികൾക്കായുള്ള താലോലം പദ്ധതിയുടെ ഉദ്ഘാടനം 22/2/2022 ചൊവ്വാഴ്ച ജില്ലാ പഞ്ചായത്ത് മെംബർ ശ്രീ അനന്തു രമേശൻ നിർവഹിച്ചു .ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ജീവൻ .ബി പി സി ശ്രീജ ശശിധരൻ ,പഞ്ചായത്ത് പ്രസിഡണ്ട് ,മെംബർ തുടങ്ങിയവർ പങ്കെടുത്തു






ലോക മാതൃ ഭാഷാദിനം -

ലോക മാതൃഭാഷാ ദിനാചരണത്തിൻറെ ഭാഗമായി വിദ്യാലയത്തിൽ പ്രതിജ്ഞ ചൊല്ലി

ഉപന്യാസരചന ,ചിത്രരചന ,കവിതാരചന ,പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി

'എൻറെ ഭാഷ എൻറെ അഭിമാനം ' എന്ന പേരിൽ നടത്തിയ സിഗ്നേച്ചർ ക്യാമ്പയിൻ എച്ച് എം മുഹമ്മദ് ബഷീർ സർ ഉദ്ഘാടനം ചെയ്തു .അദ്ധ്യാപകർ ,രക്ഷിതാക്കൾ ,കുട്ടികൾ എന്നിവർ പങ്കെടുത്തു.

രചനാ മത്സരം
സിഗ്നേച്ചർ ക്യാമ്പയിൻ
മാതൃ ഭാഷാദിന പ്രതിജ്ഞ

ഗൃഹ സന്ദർശനം

എസ് എസ് എൽ സി കുട്ടികളുടെ വീട്ടിൽ അദ്ധ്യാപകർ സന്ദർശനം നടത്തുന്നു

എസ് എസ് എൽ സി പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നതിനായി എച്ച് എമ്മിൻറെ നേതൃത്വത്തിൽ അദ്ധ്യാപകർ ഗൃഹസന്ദർശനം നടത്തി ..