ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
43004-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43004
യൂണിറ്റ് നമ്പർLK/2018/43004
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർനിരഞ്ജൻ . എസ്
ഡെപ്യൂട്ടി ലീഡർഅഫിയാ ഫാത്തിമ . ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജ്യോതിലാൽ ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലത. ജി എസ്
അവസാനം തിരുത്തിയത്
14-03-202243004-09
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് രജിസ്ട്രേഷൽ നമ്പർ : LK/2018/43004

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് തുടങ്ങുന്നതിനായി 49 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി.

പ്രവേശനപരീക്ഷ

2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 27/11/21 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 36 കുട്ടികളെ 2020-2023 ബാച്ചിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും ഓൺലൈൻ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ഡിജിറ്റൽ മാഗസീൻ

സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്. മാഗസീൻ എഡിറ്റർ തിര‍‍‍ഞ്ഞെടുപ്പിനായി മത്സരം നൽകി. കുട്ടികൾ പണിപ്പുരയിലാണ്.മാഗസീൻ എഡിറ്റർ ആയി നിരഞ്ജൻ . എസ് യെ തിരഞ്ഞെടുത്തു.

സ്കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സിലെ 2020-23 ബാച്ചിലെ കുട്ടികളുടെ സ്കൂൾ ക്യാമ്പ് ജനുവരി 27ന് സ്കൂളിൽ വെച്ചു നടത്തി. പിടിഎ പ്രസിഡൻറ്,പ്രിൻസിപ്പൽ ,സീനിയർ അസിസ്റ്റന്റ് ,സ്റ്റാഫ് സെക്രട്ടറി എന്നിവർ പങ്കെടുത്ത ഉത്കടന ചടങ്ങിൽ ലിറ്റിൽ കൈറ്റ് മാസ്റ്റർ ജ്യോതിലാൽ ബി സ്വാഗതവും മിസ്ട്രസ് ലത. ജി എസ് നന്ദിയും പറഞ്ഞു .കോവിഡ് സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളും പ്രോട്ടോക്കാളുകളുo പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് /, എസ്. ഐ.റ്റി.സി ജ്യോതിലാൽ ബി കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ലത. ജി എസ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.


അനിമേഷനും , പ്രോഗ്രാമിഗും, മൊബൈൽ ആപ്പും , കളികളും , ഭക്ഷണവുമെല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പുതിയ പ്രതീക്ഷകളോടെ വൈകുന്നേരം നടന്ന വീഡിയോ കോൺഫറൻസിൽ കുട്ടികൾ വാചാലരായി. മാസ്റ്റർ ട്രെനർ ഷീബ ടീച്ചറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജ്ജം നൽകി. രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് 4.40 ന് അവസാനിച്ചു.

ലാബുകളുടെ സജ്ജീകരണം

ഒരു ഇടവേളക്കു ശേഷം ഐറ്റി ക്ലാസ്സുകളും പരീക്ഷകളും സജീവ മായപ്പോൾ ലാബുകളുടെ സജീകരണത്തിനു ലിറ്റിൽ കൈറ്റ്  കുട്ടികൾ മുന്നിട്ടിറങ്ങി . 2 ലാബുകളും പ്രവർത്തനക്ഷമമായി . ഐറ്റി  അധ്യാപകരും  ലിറ്റിൽ കൈറ്റ്സും ചേർന്ന് ലാബ് പ്രവർത്തനങ്ങൾ പൂർണതോതിൽ എത്തിച്ചു . സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്.

ഡിജിറ്റൽ പൂക്കളം2019

ഡിജിറ്റൽ പൂക്കളം2019
ഡിജിറ്റൽ പൂക്കളം2019
ഡിജിറ്റൽ പൂക്കളം2019