എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


അംഗീകാരങ്ങൾ

♣ എനർജി ക്ലബ്ബ് ജില്ലാതലത്തിൽ നടത്തിയ ഊർജ്ജ ഉപഭോഗം സർവ്വേയിൽ മുന്നൂറ്റി എഴുപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു രണ്ടാം സ്ഥാനത്തിനർഹരായി.

♣ എനർജി ക്ലബ്ബിലെ പ്രവർത്തനമികവ് പരിഗണിച്ച് ഇ എം സി യിൽ നിന്നും 2kw ന്റെ സോളാർ പാനൽ ലഭിച്ചു.


♣ 2016-17 അക്കാദമിക വർഷത്തിലെ പ്രവർത്തനമികവിന് സീഡ് ക്ലബ്ബിലെ ഹരിത ഔഷധം പദ്ധതിയിൽ നിന്നും ഷീൽഡും സർട്ടിഫിക്കറ്റും ലഭിച്ചു.

♣പ്രവൃത്തി പരിചയ മേളയിൽ എല്ലാ വർഷവും സംസ്ഥാന തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് ലഭിക്കാറുണ്ട്.നെറ്റ് നിർമ്മാണം. ഗാർമെന്റ്നിർമ്മാണം, ബഡ്ഡിങ് ഗ്രാഫ്റ്റിങ് എന്നിവയിലാണ് സമ്മാനം ലഭിക്കാറുള്ളത്.

♣തായ്ഖൊൺഡൊ മത്സരത്തിൽ തുടർച്ചയായി സംസ്ഥാന തലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.പൂജ പി ആർ, നീതു കെ, ശ്രീലക്ഷ്മി എം പി, പാർവണേശ്വരി എന്നിവർക്കാണ് അർഹത ലഭിക്കാറള്ളത്,

♣2015-16 വർഷത്തിൽ ശാസ്ത്രമേളയിൽ ടീച്ചിംങ് എയിഡ് വിഭാഗത്തിൽ ശ്രീമതി ബബിതടീച്ചർ സംസ്ഥാനതലത്തിൽ പങ്കെടുത്തു.

♣ 2012-13 അക്കാദമിക വർഷത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മികവിന് ഭൂമിമിത്ര അവാർഡ് ലഭിക്കുകയുണ്ടായി.

♣2012-13 വർഷത്തിൽ തന്നെ സാമൂഹ്യ വനം വകുപ്പിന്റെ വനമിത്ര അവാർഡും ലഭിച്ചു.

♣ കുട്ടികൾ നിർമ്മിച്ച വൃശ്ചികത്തിലെ ആൽമരം എന്ന ഹ്രസ്വചിത്രത്തിന് ബാലൻ കെ നായർ ഫിലിം ഫെസ്റ്റിവൽ അവാർഡ് ,നീലക്കുറിഞ്ഞി അവാർഡ് എന്നിവ ലഭിച്ചു.. ഡൽഹിയിൽ നടന്ന വാതാവരൺ ഫില്ം ഫെസ്റ്റിവലിൽ പങ്കെടുത്ത്ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് അർഹത നേടി.

ചിത്രശാല