പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഇലക്ഷൻ

ഒരോ കുട്ടിയും തൻ്റെ ചുറ്റുപാടുകളേയും താൻ ഉൾപ്പെടുന്ന സമൂഹത്തേയും രാജ്യത്തേയും കുറിച്ചും അവൻ ജീവിക്കുന്ന പ്രപഞ്ചത്തെ കുറിച്ചും അറിവ് നേടേണ്ടി ഇരിക്കുന്നു. നേടിയ അറിവുകളെ അവൻ്റെ സാമൂഹികമായ ചുറ്റുപാടിൽ പ്രയോഗിക്കുകയും സമൂഹത്തിൻ്റെ നന്മക്കായി പ്രയോഗിക്കുകയും ചെയ്യേണ്ടി ഇരിക്കുന്നു.

ഇതിനുള്ള ശേഷി ഒരോ കുട്ടിയിലും വളർത്തിയെടുക്കുകയാണ് സാമൂഹ്യ ശാസ്ത്ര പഠനത്തിലൂടെ ലക്ഷ്യമാകുന്നത്.

അതു കൊണ്ടു തന്നെ ഇതിന് അവസരം നൽക്കുന്ന നിരവധി പഠന - പാഠ്യേതര പ്രവർത്തനങ്ങൾ  പി.എം എസ്.എ.എം.എ .യു .പി സ്കൂൾ കാരാത്തോട്ട് -ലെ സാമൂഹ്യ ശാസ്ത്ര ക്ലബിന് കീഴിൽ നടന്നുവരുന്നു.

ഗാന്ധിജയന്തി, ഹിരോഷിമാ - നാഗസാക്കി ദിനം സ്വാതന്ത്രദിനം, റിപ്പബ്ലിക് ദിനം, ഭരണഘടനാ ദിനം തുടങ്ങിയ ദിനാചരണങ്ങൾ എല്ലാ വർഷവും നടത്തി വരുന്നു.

എൻ്റെ ചരിത്ര മ്യൂസിയം
പ്രാദേശിക ചരിത്രരചന
ഗാന്ധിജയന്തി

കൂടാതെ എൻ്റെ ചരിത്ര മ്യൂസിയം, പ്രാദേശിക ചരിത്രരചന, online ഇലക്ഷൺ തുടങ്ങിയ വേറിട്ട പ്രവർത്തനങ്ങളും ഇതിനകം ക്ലബിന് കീഴിൽ നടന്നു.