ഉള്ളടക്കത്തിലേക്ക് പോവുക

സേതു സീതാറാം എ.എൽ.പി.എസ്./സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകരൃങ്ങൾ

കോഴിക്കോട് കണ്ണൂർ നാഷണൽ ഹൈവയോട് ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം ആധുനിക സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനതലത്തിൽ തന്നെ മാതൃകയാണ്.

School Photo

വേവ് പദ്ധതി

    സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ അന്താരാഷ്ട്രതലത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റ് മുൻകൈയ്യെടുത്തു നടത്തിയ പദ്ധതിയാണ് വേവ്. ഏകദേശം ഒരു കോടിയുടെ പുറത്ത് ചിലവ് വന്ന പദ്ധതി പ്രകാരം ക്ലാസ് മുറികൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യുക, ആധുനിക രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്, വിശാലമായ ഡൈനിംഗ് ഹാൾ, സൗകര്യങ്ങളോടുകൂടിയ അടുക്കള, മനോഹരമായ ശലഭോദ്യാനം, മാഞ്ചോട്ടിൽ പാർക്ക്, കൃത്യമ കുളം, ആധുനിക രീതിയിലുള്ള സ്‌കൂൾ ഗൈറ്റ്, മുഴുവൻ എയർക്കണ്ടീഷൻ ചെയ്ത വിശാലമായ ഓഡിറ്റോറിയം, സോളാർ സിസ്റ്റം, സി.സി.ടി.വി സംവിധാനം, വിശാലമായ ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നിപദ്ധതികളാണ് വിഭാവനം ചെയ്തത്. മൂന്നുവർഷംകൊണ്ട് രണ്ട് ഘട്ടങ്ങളിലായി മുഴുവൻ പദ്ധതികളും നടപ്പിലാക്കി വേവ് പദ്ധതി സ്‌കൂൾ മുഖഛായതന്നെ മാറ്റുന്ന പ്രവർത്തനമായി.
Wave Poster
Wave 1, News

ഡിജിറ്റൽ ക്ലാസ് മുറികൾ

  പൂർണ്ണമായും വൈദ്യുതീകരിച്ചതും ആധുനികരീതിയിലുള്ള ഫർണീച്ചറുകൾ ഫാൻ സൗകര്യങ്ങളുമടങ്ങിയ 12 ക്ലാസ് മുറികളാണ് സ്‌കൂളിലുള്ളത്. ഇതിൽ 5 ക്ലാസ്മുറികൾ 55 ഇഞ്ച് സ്‌ക്രീനോടുകൂടിയ ആൻഡ്രോയ്ഡ് ടി.വി.കൾ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് ക്ലാസ് മുറികളിൽ എൽ.സി.ഡി. പ്രൊജക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു.ആൻഡ്രോയ്ഡ് സംവിധാനംവഴി ഇന്ററാക്ടീവായി പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് അവസരം നൽകുന്നു.കൂടാതെ ക്ലാസ് ലൈബ്രറി വൈറ്റ് ബോർഡ് കുട്ടികളുടെ ഫയലുകൾ സൂക്ഷിക്കുന്നതിനാവശ്യമായ ഷെൽഫുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു. Classroom 3 Virtual Classroom Virtual Class

കോൺഫ്രറൻസ് ഹാൾ

വളരെ മനോഹരവും ആധുനിക സൗകര്യങ്ങളോടുംകൂടിയ കോൺഫറൻസ് സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റ് കൂട്ടുന്നു. 200ൽ ആളുകൾക്ക് ഓരുമിച്ചിരിക്കാവുന്ന ഈ ഹാൾ മുഴുവൻ എയർകണ്ടീഷൻ ചെയ്തതും മികച്ച ശബ്ദസംവിധാനം ഉള്ളതുമാണ്. മികച്ച ഇന്റീരിയറും ലൈറ്റിംഗും ഈ ഹാളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. സ്‌കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികൾക്കും ഈ ഹാൾ ഉപയോഗിക്കുന്നു.

School Auditorium
School Auditorium

School Auditorium 5 School auditorium

മാഞ്ചോട്ടിൽ

സ്‌കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയ വ്യത്യസ്ത പരിപാടിയാണിവ. വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയുടെ ബഹളങ്ങളിൽനിന്നു മാറി പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ട് പഠിക്കുവാനും കളിച്ചുല്ലസിക്കുവാനും ഇതിലൂടെ സാധ്യമാവുന്നു. മാവ് കുടപിടിച്ചു തണൽനിൽക്കുന്ന സ്‌കൂൾ അങ്കണത്തിൽ ടൈൽ വിരിച്ച ബെഞ്ചുകളും ചെടികളും പൂക്കളും കുട്ടികൾ ഏറെ ആഹ്‌ളാദം പകരുന്നതാണ്.

Manjottil

ശലഭോദ്യാനം

സേതുസീതാറാം എ.എൽ.പി. സ്‌കൂളിനെ മറ്റ് സ്‌കൂളുകളിൽനിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകമാണ് സ്‌കൂളിന്റെ മുന്നിലൊരുക്കിയിരിക്കുന്ന അതിമനോഹരമായ ഉദ്യാനം. ഇതിന്റെ മനോഹാരിത ആസ്വദിക്കുന്നതോടൊപ്പം കുട്ടിക്ക് പ്രകൃതിയെ അടുത്തറിഞ്ഞ് പഠക്കാൻ അവസരം നൽകുക എന്ന മഹത്തായ ലക്ഷ്യവും ഇതിന് പിറകിലുണ്ട്. അലങ്കാരചെടികൾ, ഔഷധ സസ്യങ്ങൾ, മീനുകളുള്ള കുളം, കൃത്യമ ജലധാര എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ജൈവ വൈവിദ്യപാർക്കിന് സർക്കാർ അനുവദിച്ച പതിനായിരംരൂപക്ക് പുറമെ മാനേജ്‌മെന്റ് പിടിഎ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിച്ച്ത്. തൊട്ടടുത്തായി കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും സജ്ജമാകുന്നു.

School Park
School Park

കമ്പ്യൂട്ടർ ലാബ്

ഐടി രംഗത്ത് ഒട്ടേറെ പുരസ്‌കാരങ്ങൾക്ക് അർഹരായ ഈ സ്‌കൂളിന് അത്തരം മികവുകൾ തുടരാൻ സാധിക്കുന്നത് സ്‌കൂളിലെ സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളാണ്. സർക്കാർ അനുവദിച്ച് നൽകിയ കമ്പ്യൂട്ടറുകൾക്ക് പുറമെ മാനേജ്‌മെന്റ് പിടിഎ എന്നിവയുടെ സഹായത്തോടെയും ആധുനിക സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് തയ്യാറാക്കാനും കുട്ടികൾക്ക് ഐ.ടി പഠനം കാര്യക്ഷമമായി നടപ്പിലാക്കുവാനും സ്‌കൂളിന് സാധിക്കുന്നു. Computer lab Computer lab

രുചിപ്പുര - ഭക്ഷണശാല

കുട്ടികളുടെ ഉച്ചഭക്ഷണം ക്ലാസിൽവച്ച് നൽകുന്നതിന് പകരം ശുചിത്വമുള്ള ഭക്ഷണശാലയിൽവെച്ച് നൽകുക എന്ന ആശയം മുൻനിർത്തി സ്‌കൂളിൽ തയ്യാറാക്കിയതാണ് രുചിപ്പുര. 150 ഓളം വിദ്യാർത്ഥികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്.സ്‌കൂൾ മാനേജ്‌മെന്റാണ് ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കിയത്.

Ruchippura

ടോയ്‌ലറ്റ് കോപ്ലക്‌സ്

ആവശ്യമായ തോതിൽ ശുചിമുറികളുടെ ലഭ്യത കുട്ടികളുടെ ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്നതിനാൽ സ്‌കൂളിൽ നടപ്പിലാക്കിയ മറ്റൊരു പദ്ധതിയാണ് ടോയ്‌ലറ്റ് കോംപ്ലക്‌സ്. ഇത്‌വഴി കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റ് സംവിധാനവും കൈകഴുകാനുള്ള സംവിധാനവും ക്രമീകരിച്ചു.

School Toilet

ലൈബ്രറി

കുട്ടികളെ വായനയുടെ ലോകത്തിലേക്കെത്തിക്കുന്നതിൽ സ്‌കൂൾ ലൈബ്രറിയുടെ പങ്ക് തിരിച്ചറിഞ്ഞ് രണ്ടായിരത്തോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി നിലവിലുണ്ട്. ക്ലാസ് ലൈബ്രറികൾക്ക്് പുറമെയാണിത്. ലൈബ്രറി പൂർണ്ണമായും കമ്പ്യൂട്ടർ വൽക്കരിച്ച് കൂടുതൽ പുസ്തകങ്ങൾ ചേർത്ത് വിപുലീകരിക്കാനുള്ളപ്രവർത്തികൾ നടന്നുവരുന്നു.

മാതൃഭൂമി മധുരം മലയാളം - ദേശാഭിമാനി എന്റെ പത്രം പദ്ധതികൾ

കുട്ടികളിൽ വായനാശീലവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസിലും രണ്ട് പത്രങ്ങൾ വീതം ലഭിക്കുകയും കുട്ടികൾ ഒഴിവുസമയങ്ങളിൽ അവ വായിക്കുകയും വാർത്താകുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. ഓരോ വർഷവും സ്‌പോൺസർമാരെ കണ്ടെത്തിയാണ് ഈ പദ്ധതി തുടർന്നുകൊണ്ടിരിക്കുന്നത്.

Pathram
Pathram

Pathram Deshabhimani

തെളിനീർ കുടിവെള്ള പദ്ധതി

സ്‌കൂളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന തെളിനീർ പദ്ധതിയുടെ ഭാഗമായി എസ്.ബി.ടി. വെസ്റ്റ്ഹിൽ ബ്രാഞ്ച് സ്‌കൂളിന് വാട്ടർ പ്യൂരിഫെയർ സിസ്റ്റം സമർപ്പിച്ചു.

Water Purifier