സേതു സീതാറാം എ.എൽ.പി.എസ്./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സ്‌കൂൾ പ്രവേശനോത്സവം

ഓരോ അധ്യയന വർഷവും വലിയ ആഘോഷത്തോടെയാണ് കുട്ടികളെ സ്‌കൂളിലേക്ക് വരവേൽക്കുന്നത്. ചെറിയകുട്ടകൾക്ക് വീട്ടിലെ സാഹചര്യങ്ങളിൽ നിന്നും മാറി ആദ്യമായി സ്‌കൂളിലെത്തുമ്പോഴുള്ള പ്രയാസമൊഴിവാക്കാനായി നിറയെ സമ്മാനങ്ങൾ നൽകി ഉത്സവാന്തരീക്ഷത്തിലാണ് അവരെ വരവേൽക്കുന്നത്. തോരണങ്ങൾകൊണ്ട് സ്‌കൂൾ അലങ്കരിക്കുകയും പുതിയ രക്ഷിതാക്കൾക്കായി സ്‌കൂൾ സംവിധാനങ്ങൾ പരിചയപ്പെടുത്താന്നതിനായി പൊതുചടങ്ങും സംഘടിപ്പിക്കുന്നു. പലവർഷങ്ങളിലായി നടന്ന സ്‌കൂൾ പ്രവേശനോത്സവത്തിൽനിന്ന്.


Praveshanolsavam5 Praveshanolsavam 4 Praveshanolsavam 6 Praveshanolsavam 9 Praveshanolsavam


എൽ.എസ്.എസ്.

സ്‌കൂളിന്റെ അക്കാദമിക മികവ് അടയാളപ്പെടുത്തുന്നതാണ് സമീപ സ്‌കൂളുകളിൽനിന്നും വിഭിന്നമായി ഓരോ വർഷവും സ്‌കൂളിൽ നിന്നും എൽ.എസ്.എസ്. സ്‌കോളർഷിപ്പ് നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള വർദ്ധന. നവംബർ മാസത്തോടെ കുട്ടികളിൽനിന്നും അർഹരായവരെ കണ്ടെത്തി മികച്ച പരിശീലനം നൽകിയാണ് സ്‌കൂൾ ഈ മികവ് നിലനിർത്തിപ്പോരുന്നത്. സ്‌കോർഷിപ്പ് നേടുന്ന വിദ്യാർത്ഥികളെ സ്‌കൂൾ പ്രത്യേകം ആദരിക്കുന്നത് മറ്റ് വിദ്യാർത്ഥികൾക്ക് ഇത്തരം മത്സരപരീക്ഷകളിൽ പങ്കെടുക്കാനുള്ള പ്രചോദനമാകുന്നു.


LSS New LSS1 Lss6 LSS New2

ജൂൺ 5 പരിസ്ഥിതിദിനം

മണ്ണിനെ അറിയാം എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് ഓരോ വർഷവും ജൂൺ അഞ്ചിന്‌ സ്‌കൂളിൽ പരിസ്ഥിതി ദിനം ആചരിക്കുന്നത്. സ്‌കൂൾ പരിസരത്തുള്ള വിവധ സസ്യജാലങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക പരിസരം വൃത്തിയാക്കി പുതിയ ചെടികൾ നടുക, പരിസ്ഥിതി ദിനത്തിന്റെയും പരിസര ശുചീകരണത്തിന്റെയും പ്രാധാന്യം കുട്ടികളിലേക്കെത്തിക്കുന്നതിനാവശ്യമായ പ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ, ഡോക്യുമെന്ററികൾ, കുട്ടികളുടെ പരിപാടികൾ, എന്നിവ തുടങ്ങിയവ സംഘടിപ്പിക്കുന്നു. കൂടാതെ കൃഷിഭവനുമായി സഹകരിച്ച് വിത്ത് വിതരണം തൈ വിതരണം എന്നിവ സംഘടിപ്പിക്കാറുണ്ട്.

Paristhididinam PARISTHIDIDINAM 5

കോവിഡ് കാലഘട്ടത്തിൽ പരിസ്ഥിതിദിനം ഓൺലൈനായി നടത്തുകയും കുട്ടികൾവീട്ടിൽനിന്നും നടത്തിയ പ്രവർത്തനങ്ങൾ അയച്ചുതരുകയും ചെയ്തു. ഓരോ കുട്ടിയുടെയും പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിൽ യൂറ്റിയൂബിലേക്ക് അപ്ലോഡ് ചെയ്തു. Youtube Link: https://youtu.be/7uHdTps-o_Y

Paristhididinam Online Activities PARISTHIDIDINAM-7 PARISTHIDIDINAM-9 ENVIRONMENT-DAY 3

ചാന്ദ്രദിനാചരണം

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാവർഷവും ജൂലൈ 21ന് ചാന്ദ്രദിനം വിപുലമായി ആചരിക്കുന്നു. പ്രദർശനം, പതിപ്പ് നിർമ്മാണം, വിദഗ്ദരുടെ ക്ലാസുകൾ, ഡോക്യുമെന്ററി പ്രദർശനം, ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനമുപയോഗിച്ച് നാസയുടെ ചാന്ദ്ര ദൗത്യം പുനരാവിഷ്‌കരിക്കുക, ബഹിരാകാശ യാത്രികരോട് ചോദിക്കാം തുടങ്ങിയ വൈവിദ്യമാർന്ന പരിപാടികൾ സ്‌കൂൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.


Chandradinam5 Chandradinam9 Chandradinam12 Chandradinam19

സ്വാതന്ത്ര്യദിനാഘോഷം

കുട്ടികളിൽ രാജ്യസ്‌നേഹം വളർത്തുക രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തിന് വേണ്ടി നമ്മുടെ പൂർവ്വീകർ നടത്തിയ ത്യാഗങ്ങളെ സ്മരിക്കുക, ഇന്ത്യയുടെ ചരിത്രവും സാംസ്‌കാരികത്തനിമയും ഇളംതലമുറയിലേക്ക് പകരുക തുടങ്ങിയ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ലക്ഷ്യങ്ങളിൽപെട്ടതാണ്. വളരെ വിപുലമായ പരിപാടികളോടെയാണ് ഓരോ വർഷവും സ്‌കൂളിലെ സ്വതന്ത്ര്യദിനം ആഘോഷിക്കുന്നത്. കൊടി ഉയർത്തൽ, ദേശഭക്തിഗാനം, പൊതുസമ്മേളനം, വിവിധതരം മത്സരങ്ങൾ, പായസവിതരണം തുടങ്ങിയവ സംഘടിപ്പിക്കുന്നു.

Independence Day 2 Independence Day 4 Independence Day 5 independence14 Independence Day 9 Independence Day10 123 [[പ്രമാണം:17438-indep.jpg|ചട്ടരഹിതം|independence14

ഓണാഘോഷം

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമാണ്. ഒട്ടേറെ വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് സമ്പന്നമാണ് ഓരോവർഷത്തെയും ഓണാഘോഷം. കുട്ടികളെ നാല് ഗ്രൂപ്പുകളാക്കിത്തിരിച്ച്‌ പൂക്കളമത്സരം, ഓണക്കളികൾ, ഓണസദ്യ, രക്ഷിതാക്കൾക്ക് വേണ്ടിയുള്ള മത്സരങ്ങൾ തുടങ്ങിയവയും ഓരോ വർഷവും വ്യത്സ്തമായ മറ്റുപരിപാടികളോടെയും ആഘോഷിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കുട്ടികൾവീടുകളിൽനിന്നും ആഘോഷിക്കുകയും ഓൺലൈൻ പ്ലാറ്റ് ഫോമിൽ കലാപരിപാടികൾ അവതരിപ്പിച്ചു.


Athachamayam1 Athachamayam21 Onam3 Onam344

അരങ്ങ് - സ്‌കൂൾ വാർഷികാഘോഷം

സ്‌കൂളിന്റെ വാർഷികാഘോഷം അരങ്ങ് എന്നപേരിൽ ആഘോഷിക്കുന്നു. അക്ഷരാർത്ഥത്തിൽ ചെട്ടികുളം പ്രദേശത്തെത്തന്നെ പുളകച്ചാർത്തിലാറാടിക്കുന്ന ഉത്സവംതന്നെയാണ് അരങ്ങ്. സ്‌കൂളിലെ എല്ലാവിദ്യാർത്ഥികളെയും മികച്ച പരിശീലനം നൽകി സ്റ്റേജിലെത്തിക്കുന്നതിന് പുറമെ വിവിധ സാംസ്‌കാരിക പരിപാടികളും ഇതിന്റെ കൂടെ നടക്കുന്നു. കോവിഡ് കാലഘട്ടത്തിൽ ഓൺലൈനിലൂടെ ലളിതമായി കലാപരിപാടികൾ നടത്തി.


Arang11 Arang17 Arang77 Arang28 Arang07 Arang27 Arang12 Arang 2

ശിശുദിനം

നവംബർ 14 ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം സമുചിതമായി ആഘോഷിക്കുന്നു. വിവിധ കലാപരിപാടികളും ടാബ്ലോയും നിറപ്പകിട്ടാർന്ന് ഘോഷയാത്ര തുടങ്ങിയവകൊണ്ട് സമ്പുഷ്ടമാണ് ഓരോ വർഷത്തെയും ശിശുദിന പരിപാടികൾ. Shisudinam1 Shisudinam199 Shisudinam198

പലഹാരപ്പെരുമ

വിദ്യാർത്ഥികളിൽ ശരിയായ ഭക്ഷണശീലം ഉറപ്പാക്കുക, ഭക്ഷണത്തെ ഒരു പഠനവിഭവമാക്കി അതിലൂടെ നേടുന്ന അറവുകളെ കുട്ടിയുടെ ഭാഷയുടെ വളർച്ചക്ക് പ്രയോജനപ്പെടുത്തുക, രക്ഷിതാക്കളെയും സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക തുടങ്ങിയ ലക്ഷ്യമിട്ടുകൊണ്ടാണ് എല്ലാ വർഷവും വളരെ വിപുലമായ രീതിയിൽ പലഹാരപ്പെരുമ എന്ന പേരിൽ ഫുഡ് ഫെസ്റ്റ് നടത്തുന്നത്. ഇതിൽ കുട്ടികളുടെ ഓരോ ഭക്ഷണവിഭവവും എങ്ങിനെതയ്യാറാക്കുന്നുവെന്ന കുറിപ്പും തത്സമയ വിവരണവും ഉണ്ടാകും.

Palaharapperuma01 Palaharapperuma04 Palaharapperuma10 Palaharapperuma12 Palaharapperuma11 17438-Palaharapperuma1166

ഹരിത വിദ്യാലയം

കുട്ടികൾ കൃഷിയെക്കുറിച്ച് മനസ്സിലാക്കാനും പരിസര പഠനപ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി പഠിക്കുന്നതിനും വിഷരഹിത പച്ചക്കറികൾ കഴിക്കേണ്ടതിന്റെയും വളർത്തേണ്ടതിന്റെയും പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിനുമാണ് സ്‌കൂൾ നടപ്പിലാക്കിയ ഹരിത വിദ്യാലയം പദ്ധതി. കുട്ടികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചേർന്ന് കൃഷിവകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളിൽ കൃഷിനടുകയും പരിപാലിക്കുകയും ചെയ്യുന്നു. കൂടാതെ അവ നിരന്തരം പരിപാലിക്കുകയും നിരീക്ഷിക്കുകയും ഒരു പഠനപ്രവർത്തനം കൂടിയായി അതിനെ പരിഗണിക്കുകയും ചെയ്യുന്നു.

Haritha vidyalayam 01 Haritha vidyalayam 02 Haritha vidyalayam 03 Haritha Vidyalayam Haritha Vidyalayam066 Haritham

വായന വസന്തം

കുട്ടികളിലെ വായനശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വായന വസന്തം. ഒഴിവുസമയങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി വായനക്കാർഡുകൾനൽകി കുട്ടികളുടെ വായനയെപരിപോഷിപ്പിക്കുന്നു. കുടാതെ ജൂൺ 19ന് മുതൽ നടക്കുന്ന വായനാ വാരത്തിൽ കുട്ടികളിൽനിന്നും പുസ്തകങ്ങൾ ശേഖരിക്കുകയും സ്‌കൂളിലെ പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയുംചെയ്യുന്നു. കൂടാതെ വ്യത്യസ്തമായ വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.

Vayana01 Vayana02 Vayana03


ഗാന്ധിജയന്തി

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം കുട്ടികൾക്ക് ഗാന്ധിദർശനങ്ങൾ പകർന്നുനൽകുവാനും അതുവഴി മണ്ണിനെയും മനുഷ്യനെയും സ്‌നേഹിക്കുന്നവരായി മാറാനുള്ള പരിശീലനക്കളരിയാണ്. ഗാന്ധിദർശനങ്ങളുടെ പതിപ്പ്, ടാബ്ലോ, സ്്റ്റിമുലേഷൻ, ഒരാഴ്ചനീണ്ടുനിൽക്കുന്ന ഗാന്ധിജയന്തി വാരാചരണഭാഗമായി സ്‌കൂൾ പരിസരം വൃത്തിയാക്കുക തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു.

Ghandhijayanthi 01 Ghandhijayanthi 013 Gandhi4

ശുചിത്വദിനം - ഡ്രൈ ഡേ

മാസത്തിലൊരിക്കൽ സ്‌കൂൾ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്ത്വത്തിൽ നേതൃത്വത്തിൽ വൃത്തിയാക്കുന്നു. .

Dry day1 Dry day3 Dry day5 Dry day7 Dry day8 Dry day9


ബഷീർ അനുസ്മരണം

കുട്ടികളുടെ പ്രിയപ്പെട്ട കഥാകാരൻ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം വളരെ വ്യത്സതമായ പരിാപാടികളോടെയാണ് എല്ലാവർഷവും സ്‌കൂളിൽ നടക്കാറുള്ളത്. ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്‌കാരം, സാഹിത്യ സദസ്സ് തുടങ്ങിയവ കുട്ടികളിൽ മലയാള സാഹിത്യത്തോടുള്ള അടുപ്പം വർദ്ധിക്കുകയും അധികവായനയിലേക്ക് കുട്ടികളെ നയിക്കുന്നതുമാണ്.


Basheer Quiz Basheer 3

യുറീക്കാ വിജ്ഞാനോത്സവം വിജയ സദസ്സ്

കുട്ടികളിലെ ശാസ്താഭിരുചി വളർത്തുന്നതിനും പ്രകൃതിബോധമുണർത്തുന്നതിനും നൽകിയ പരിശീലനം കുട്ടികൾക്ക് വിഞ്ജാനോത്സവ പരീക്ഷകളിൽ പഞ്ചായത്ത് തലത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

2016 Eureka 2016 Eureka8


Hello English

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സർക്കാർ നടപ്പിലാക്കുന്ന Hello English പദ്ധതി വളരെ മികച്ച രീതിയിൽ സ്‌കൂളിൽ നടപ്പിലാക്കുന്നു. പാഠപുസ്തകത്തിൽനിന്നും ലഭിക്കുന്ന അറിവിനപ്പുറം രസകരമായ ആക്ടിവിറ്റികളിലൂടെ സ്വായത്തമാക്കാന്നത് വഴി ഭാഷ പ്രയോഗിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഈ പദ്ധതിയുടെ സംസ്ഥാനതല മൊഡ്യൂൾ നിർമാണത്തിൽ സ്‌കൂളിലെ അധ്യാപകനായ മുഹമ്മദ് ബഷീർ ഉൾപ്പെട്ടിരിക്കുന്നത് പദ്ധതിയെ കൂടുതൽ കൃത്യമായി കുട്ടികളിലെത്തിക്കാനുള്ള അവസരം നൽകുന്നു.


Hello English01 Hello3 Hello6 Hello6


അധ്യാപക ദിനം

ലോക അധ്യാപക ദിനം ആഘോഷിക്കുന്നത് ഒക്ടോബർ 5ന് ആണ്. എന്നാൽ ഇന്ത്യയിൽ ഇത് വർഷാവർഷം സെപ്റ്റംബർ 5ന് അദ്ധ്യാപക ദിനം ആഘോഷിച്ചുവരുന്നു. പ്രശസ്ത പണ്ഡിതനും ഭാരത രത്ന ജേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സർവേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി കൊണ്ടാടുന്നത്. അധ്യാപകദിനം വളരെ വിപുലമായി സ്‌കൂളിൽ ആചരിക്കുന്നു. സാംസ്‌കാരിക ചടങ്ങിൽ ഓരോ ക്ലാസുകാരും തങ്ങളുടെ അധ്യാപകരെയും ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ADYAPAKA4

ഗണിതോത്സവം & ഉല്ലാസ ഗണിതം

പല വിദ്യാർത്ഥികൾക്കും ഏറെ പ്രയാസമുള്ള ഒരു വിഷയമാണ് ഗണിതം. എന്നാൽ യഥാർത്ഥ ഗണിത വസ്തുതകൾ മനസ്സിക്കിയ വിദ്യാർത്ഥികൾ ഏറെ ഇഷ്ടപ്പെടുന്നതും ഈ വിഷയമാണ്. ഗണിത വസ്തുതകളെ മൂർത്തമായി അവതരിപ്പിക്കുന്നതിലൂടെയും രസകരമായ ആക്ടിവിറ്റികളിലൂടെയും വിദ്യാർത്ഥികളിലെ ഗണിത ശേഷി ഉയർത്തുക എന്നതാണ് ഇത്തരം പദ്ധതികൾകൊണ്ട് ഉദ്ധേശിക്കുന്നത്. രക്ഷിതാക്കൾക്കുള്ള ശില്പശാലകളിലൂടെ വിവിധതരം ആക്ടിവിറ്റി ടൂളുകൾ വികസിപ്പിച്ചെടുക്കുകയും അവയുടെ ഉപയോഗത്തെക്കുറിച്ചുള്ള പരിശീലനവും നല്കുകയും കുട്ടികളെ വീടുകളിൽനിന്നും എങ്ങനെ സഹായിക്കാൻ സാധിക്കുമെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.

Ganitholsavam1 Ganitholsavam2

കേരളപ്പിറവി

നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് 'എന്റെ കേരളം' പരിപാടി സംഘടിപ്പിച്ചു. കേരളത്തെ കൂടുതൽ അറിയുന്നതിനു സംസ്ഥാനങ്ങളും പ്രാദേശിക സവിശേഷതകളും മനസ്സിലാക്കുന്ന വർണ്ണചിത്രങ്ങൾ പ്രദർശിപ്പിക്കുകയും. ചെറിയകുട്ടികൾക്ക കേരള മാപ്പിന് കളർ നൽകൽ മറ്റ് മാതൃഭാഷദിന മത്സരങ്ങളും രക്ഷിതാക്കൾക്കായി അമ്മ അറിയുന്ന കേരളം എന്ന പേരിൽ കേരളപ്പിറവി പ്രശ്‌നോത്തരിയും നടത്തി.


Keralappiravi 01 Kerala kerala kerala

ലോക കൈ കഴുകൽ ദിനം

കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. ഈ ദിനത്തിൽ സ്‌കൂളിലും വിദ്യർത്ഥികളുടെ മുന്നിൽ ശരിയായ കൈകഴുകലിന്റെ ഡെമോൺസ്‌ട്രേഷൻ നടത്തി.

Handwash day Handwash 6