സേതു സീതാറാം എ.എൽ.പി.എസ്./സൗകര്യങ്ങൾ
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകരൃങ്ങൾ
കോഴിക്കോട് കണ്ണൂർ നാഷണൽ ഹൈവയോട് ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം അക്കാദമിക മികവുകൾ, ഐടി രംഗത്തെ നൂതനാശയങ്ങളുടെ പ്രയോഗം എന്നിവയോടൊപ്പം ഒരു പ്രൈമറി സ്‌കൂളിന് വേണ്ട ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളൊരുക്കി മറ്റ് സ്‌കൂളുകൾക്ക് മാതൃകയാവുകയാണ്. സ്‌കൂൾ നടപ്പിലാക്കുന്ന കൃത്യമായ ആസുത്രണവും പദ്ധതികളുടെ വിട്ടുവീഴ്ചയില്ലാത്ത നിർവ്വഹണവുമാണ് ഇത്തരമൊരു നേട്ടത്തിന് സ്‌കൂളിനെ പ്രാപ്തമാക്കിയത്.
വേവ് പദ്ധതി
സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ അന്താരാഷ്ട്രതലത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റ് മുൻകൈയ്യെടുത്തു നടത്തിയ പദ്ധതിയാണ് വേവ്. ഏകദേശം ഒരു കോടിയുടെ പുറത്ത് ചിലവ് വന്ന പദ്ധതി പ്രകാരം ക്ലാസ് മുറികൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യുക, ആധുനിക രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്, വിശാലമായ ഡൈനിംഗ് ഹാൾ, സൗകര്യങ്ങളോടുകൂടിയ അടുക്കള, മനോഹരമായ ശലഭോദ്യാനം, മാഞ്ചോട്ടിൽ പാർക്ക്, കൃത്യമ കുളം, ആധുനിക രീതിയിലുള്ള സ്‌കൂൾ ഗൈറ്റ്, മുഴുവൻ എയർക്കണ്ടീഷൻ ചെയ്ത വിശാലമായ ഓഡിറ്റോറിയം, സോളാർ സിസ്റ്റം, സി.സി.ടി.വി സംവിധാനം, വിശാലമായ ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നിപദ്ധതികളാണ് വിഭാവനം ചെയ്തത്. മൂന്നുവർഷംകൊണ്ട് രണ്ട് ഘട്ടങ്ങളിലായി മുഴുവൻ പദ്ധതികളും നടപ്പിലാക്കി വേവ് പദ്ധതി സ്‌കൂൾ മുഖഛായതന്നെ മാറ്റുന്ന പ്രവർത്തനമായി.
ഡിജിറ്റൽ ക്ലാസ് മുറികൾ
പൂർണ്ണമായും വൈദ്യുതീകരിച്ചതും ആധുനികരീതിയിലുള്ള ഫർണീച്ചറുകൾ ഫാൻ സൗകര്യങ്ങളുമടങ്ങിയ 12 ക്ലാസ് മുറികളാണ് സ്‌കൂളിലുള്ളത്. ഇതിൽ 5 ക്ലാസ്മുറികൾ 55 ഇഞ്ച് സ്‌ക്രീനോടുകൂടിയ ആൻഡ്രോയ്ഡ് ടി.വി.കൾ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് ക്ലാസ് മുറികളിൽ എൽ.സി.ഡി. പ്രൊജക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു.ആൻഡ്രോയ്ഡ് സംവിധാനംവഴി ഇന്ററാക്ടീവായി പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് അവസരം നൽകുന്നു.കൂടാതെ ക്ലാസ് ലൈബ്രറി വൈറ്റ് ബോർഡ് കുട്ടികളുടെ ഫയലുകൾ സൂക്ഷിക്കുന്നതിനാവശ്യമായ ഷെൽഫുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.
കോൺഫ്രറൻസ് ഹാൾ
വളരെ മനോഹരവും ആധുനിക സൗകര്യങ്ങളോടുംകൂടിയ കോൺഫറൻസ് സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റ് കൂട്ടുന്നു. 200ൽ ആളുകൾക്ക് ഓരുമിച്ചിരിക്കാവുന്ന ഈ ഹാൾ മുഴുവൻ എയർകണ്ടീഷൻ ചെയ്തതും മികച്ച ശബ്ദസംവിധാനം ഉള്ളതുമാണ്. മികച്ച ഇന്റീരിയറും ലൈറ്റിംഗും ഈ ഹാളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. സ്‌കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികൾക്കും ഈ ഹാൾ ഉപയോഗിക്കുന്നു.

മാഞ്ചോട്ടിൽ
സ്‌കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയ വ്യത്യസ്ത പരിപാടിയാണിവ. വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയുടെ ബഹളങ്ങളിൽനിന്നു മാറി പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ട് പഠിക്കുവാനും കളിച്ചുല്ലസിക്കുവാനും ഇതിലൂടെ സാധ്യമാവുന്നു. മാവ് കുടപിടിച്ചു തണൽനിൽക്കുന്ന സ്‌കൂൾ അങ്കണത്തിൽ ടൈൽ വിരിച്ച ബെഞ്ചുകളും ചെടികളും പൂക്കളും കുട്ടികൾ ഏറെ ആഹ്‌ളാദം പകരുന്നതും കുട്ടികൾക്ക് പ്രകൃതിയോടിണങ്ങി പഠനം സാധ്യമാക്കുന്നതുമാണ്.
ശലഭോദ്യാനം
സേതുസീതാറാം എ.എൽ.പി. സ്‌കൂളിനെ മറ്റ് സ്‌കൂളുകളിൽനിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകമാണ് സ്‌കൂളിന്റെ മുന്നിലൊരുക്കിയിരിക്കുന്ന അതിമനോഹരമായ ഉദ്യാനം. ഇതിന്റെ മനോഹാരിത ആസ്വദിക്കുന്നതോടൊപ്പം കുട്ടിക്ക് പ്രകൃതിയെ അടുത്തറിഞ്ഞ് പഠക്കാൻ അവസരം നൽകുക എന്ന മഹത്തായ ലക്ഷ്യവും ഇതിന് പിറകിലുണ്ട്. അലങ്കാരചെടികൾ, ഔഷധ സസ്യങ്ങൾ, മീനുകളുള്ള കുളം, കൃത്യമ ജലധാര എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ജൈവ വൈവിദ്യപാർക്കിന് സർക്കാർ അനുവദിച്ച പതിനായിരംരൂപക്ക് പുറമെ മാനേജ്‌മെന്റ് പിടിഎ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിച്ച്ത്. തൊട്ടടുത്തായി കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും സജ്ജമാകുന്നു.
കമ്പ്യൂട്ടർ ലാബ്
ഐടി രംഗത്ത് ഒട്ടേറെ പുരസ്‌കാരങ്ങൾക്ക് അർഹരായ ഈ സ്‌കൂളിന് അത്തരം മികവുകൾ തുടരാൻ സാധിക്കുന്നത് സ്‌കൂളിലെ സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളാണ്. സർക്കാർ അനുവദിച്ച് നൽകിയ കമ്പ്യൂട്ടറുകൾക്ക് പുറമെ മാനേജ്‌മെന്റ് പിടിഎ എന്നിവയുടെ സഹായത്തോടെയും ആധുനിക സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് തയ്യാറാക്കാനും കുട്ടികൾക്ക് ഐ.ടി പഠനം കാര്യക്ഷമമായി നടപ്പിലാക്കുവാനും സ്‌കൂളിന് സാധിക്കുന്നു.
രുചിപ്പുര - ഭക്ഷണശാല
കുട്ടികളുടെ ഉച്ചഭക്ഷണം ക്ലാസിൽവച്ച് നൽകുന്നതിന് പകരം ശുചിത്വമുള്ള ഭക്ഷണശാലയിൽവെച്ച് നൽകുക എന്ന ആശയം മുൻനിർത്തി സ്‌കൂളിൽ തയ്യാറാക്കിയതാണ് രുചിപ്പുര. 150 ഓളം വിദ്യാർത്ഥികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്.സ്‌കൂൾ മാനേജ്‌മെന്റാണ് ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കിയത്.
സ്‌കൂൾ കവാടം
നാഷണൽ ഹൈവയോട് ചേർന്ന് നിൽകുന്ന മനോഹരമായ സ്‌കൂൾകെട്ടിടത്തിന് അനുയോജ്യമായ തരത്തിലുള്ള പ്രൗഡിയോടെയുള്ള ഒരു പ്രവേശന കവാടമാണ് തയ്യാറാക്കിയത്. സ്റ്റീൽ ലെറ്ററുകളും ലാൻഡ്‌സ്‌കേപ്പും കവാടത്തിന് മോടികൂട്ടുന്നു.
ടോയ്‌ലറ്റ് കോപ്ലക്‌സ്
ആവശ്യമായ തോതിൽ ശുചിമുറികളുടെ ലഭ്യത കുട്ടികളുടെ ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്നതിനാൽ സ്‌കൂളിൽ നടപ്പിലാക്കിയ മറ്റൊരു പദ്ധതിയാണ് ടോയ്‌ലറ്റ് കോംപ്ലക്‌സ്. ഇത്‌വഴി കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റ് സംവിധാനവും കൈകഴുകാനുള്ള സംവിധാനവും ക്രമീകരിച്ചു.
ലൈബ്രറി
കുട്ടികളെ വായനയുടെ ലോകത്തിലേക്കെത്തിക്കുന്നതിൽ സ്‌കൂൾ ലൈബ്രറിയുടെ പങ്ക് തിരിച്ചറിഞ്ഞ് രണ്ടായിരത്തോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി നിലവിലുണ്ട്. ക്ലാസ് ലൈബ്രറികൾക്ക്് പുറമെയാണിത്. ലൈബ്രറി പൂർണ്ണമായും കമ്പ്യൂട്ടർ വൽക്കരിച്ച് കൂടുതൽ പുസ്തകങ്ങൾ ചേർത്ത് വിപുലീകരിക്കാനുള്ളപ്രവർത്തികൾ നടന്നുവരുന്നു.
മാതൃഭൂമി മധുരം മലയാളം - ദേശാഭിമാനി എന്റെ പത്രം പദ്ധതികൾ
കുട്ടികളിൽ വായനാശീലവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസിലും രണ്ട് പത്രങ്ങൾ വീതം ലഭിക്കുകയും കുട്ടികൾ ഒഴിവുസമയങ്ങളിൽ അവ വായിക്കുകയും വാർത്താകുറിപ്പുകൾ തയ്യാറാക്കുകയും പ്രധാനപ്പെട്ട വാർത്തകൾ സ്‌കൂൾ വാർത്താബോർഡിൽ എഴുതി പ്രദർപ്പിക്കുകയുംചെയ്യുന്നു. സ്‌പോൺമാരിലൂടെയാണ് ഈ പദ്ധതിക്കാവശ്യമായ ഫണ്ട്കണ്ടെത്തുന്നത്.
സ്‌കൂൾ ജെ.ആർ.സി. യൂണിറ്റ്
കുട്ടികളിൽ സേവന സന്നദ്ധതയും നേതൃത്വഗുണവും ചെറുപ്രായത്തിലേ പരിശീലിപ്പിക്കുക എന്നതാണ് ജൂനിയർ റെഡ്‌ക്രോസ് സംവിധാനം നടപ്പിലാക്കുന്നതിലൂടെ സ്‌കൂൾ വിഭാവനംചെയ്യുന്നുത്. ഓരോ വർഷവും 25ൽ കുറയാത്ത അംഗങ്ങൾ ഈ പദ്ധയിൽ അംഗമാകാറുണ്ട്. സ്‌കൂൾ പരിപാടികൾക്ക് വളണ്ടിയർ സേവനംചെയ്യുക, ഒഴിവുസമയങ്ങളിൽ കുട്ടികൾക്കാവശ്യമായ സൗകര്യങ്ങൾ ചെയ്ത് കൊടുക്കുക എന്നിവയാണ് ഈ യൂണിറ്റിന്റെ കടമ. ജെ.ആർ.സിക്ക് പ്രത്യേകം ഡ്രിൽ പരിശീലനങ്ങളും സ്‌കൂൾതല സബ്ജില്ലാതല ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം നൽകുന്നു. സബ്ജില്ലാതല ക്യാമ്പിന് സ്‌കൂളിന് ആതിഥേയം വഹിക്കാൻ സാധിച്ചു.
തെളിനീർ കുടിവെള്ള പദ്ധതി
സ്‌കൂളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന തെളിനീർ പദ്ധതിയുടെ ഭാഗമായി എസ്.ബി.ടി. വെസ്റ്റ്ഹിൽ ബ്രാഞ്ച് സ്‌കൂളിന് വാട്ടർ പ്യൂരിഫെയർ സിസ്റ്റം സമർപ്പിച്ചു.
സോളാർ സംവിധാനം
വർദ്ധിച്ചുവരുന്ന സ്‌കൂളിന്റെ വൈദ്യുതാവശ്യങ്ങൾ നിർവ്വഹിക്കുക എന്ന ലക്ഷ്യത്തോടെ സോളാർ സംവിധാനം തയ്യാറാക്കി.
ഷൈനി സ്‌ററാർസ് - കുട്ടികളുടെ ചാനൽ
ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ പരിപാടികൾ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ മാത്രം ഷെയർ ചെയ്യപ്പെടുമ്പോൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഫോണിലെ സ്‌റ്റോറേജ് പ്രശ്‌നം അനുഭവപ്പെട്ടു. കൂടാതെ ഇന്റർനെറ്റ് ലഭ്യതക്കുറവുകാരണം പലർക്കും അവ ഡൗൺലോഡ് ചെയ്ത് കാണാനുള്ള ബുദ്ധിമുട്ടുകളുമുണ്ടായി. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ പ്രവർത്തനങ്ങൾ സ്‌കൂൾ പരിപാടികൾ, ക്ലാസുകൾ എന്നിവ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുക പദ്ധതി തയ്യാറാക്കിയത്. ഇതിനായി ഷൈനി സ്റ്റാർസ് എന്ന പേരിൽ ഒരു യൂറ്റിയൂബ് ചാനൽ ആരംഭിക്കുകയും ഓരോ അധ്യാപകരും തങ്ങളുടെ കുട്ടികളുടെ മികച്ച വീഡിയോകൾ അതിലേക്ക് അപ്ലോഡ് ചെയ്യുകയും അവയുടെ ലിങ്കുകൾ വാട്‌സപ്പ് മറ്റ് സോഷ്യൽ മീഡിയ സംവിധാനങ്ങൾ വഴി ഷെയർ ചെയ്യുകയും ചെയ്തു. 200ലധികം മികച്ച വീഡിയോകൾ ഈ ചാനലിൽ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ലിങ്കുകൾ താഴെ നൽകുന്നു.
https://youtu.be/zQ0ZimZbo14
https://youtu.be/PPvyWRfK7c0
https://youtu.be/AVbegRzd_dA
https://youtu.be/llCmzW4oKfo
https://youtu.be/OQ7kxPWVp-o
കാൻഡി കിഡ്‌സ് - സ്‌കൂൾ സോഫ്റ്റ് വെയർ
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗെയിമുകളിലൂടെ കുട്ടികളുടെ പഠനംകൂടുതൽ കാര്യക്ഷമമാക്കി അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് സ്‌കൂൾ തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് കാൻഡി കിഡ്‌സ്. മുന്നോറോളം ഗെയിമുകൾ സജ്ജീകരിച്ച ഈ സോഫ്റ്റ് ഒട്ടേറെ അംഗീകാരങ്ങൾ സ്‌കൂളിന് സംഭാവനചെയ്തു. ഈ പദ്ധതി എസ്.ഐ.ഇ.ടി.യുടെ അംഗീകാരംനേടുകയും സംസ്ഥാനമാകെ നടന്ന അവധിക്കാല പരിശീലനത്തിൽ ഒരു പഠന പ്രവർത്തനമായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. ഈ പ്രൊജക്റ്റ് സി.ഡി രൂപത്തിൽ കേരളത്തിലെ ഭൂരിഭാഗം എൽ.പി. സ്‌കൂളിലും ലഭ്യമാക്കി.
പൊടിരഹിത ക്യാമ്പസ്
നാഷണൽ ഹൈവയോട് ചേർന്നതാണ് സ്‌കൂൾ ബിൽഡിംഗ് എന്നതിനാൽ വിദ്യാർത്ഥികളിൽ പലർക്കും പൊടിമൂലമുള്ള അസ്വസ്തകളുണ്ടായതിനാൽ സ്‌കൂളിന്റെ മുറ്റം മുഴുവൻ ടൈൽ പാകിയും ചോക്ക് ബോർഡുകൾ ഒഴിവാക്കി വൈറ്റ് ബോർഡുകൾ ക്ലാസ്‌റൂമുകളിൽ സംവിധാനിക്കുകയും ചെയ്തു.
വികസന കാഴ്ചപ്പാട്
അടുത്ത 3 വർഷത്തിനുള്ളിൽ കൂടുതൽ ക്ലാസ് മുറികൾ, ലൈബ്രറി-ലാബ് സൗകര്യങ്ങൾ, കായിക-സ്‌പോർട്‌സ് മേഖല, ശുചിത്വം, കുടിവെള്ളം, ഉച്ചഭക്ഷണപരിപാടി, തുടങ്ങിയവയ്ക്കാവശ്യമായ മുഴുവൻ ഭൗതികസാഹചര്യങ്ങളും അവ ക്യത്യമായി പരിപാലിക്കുന്നതിനാവശ്യമായ ആസൂത്രണവും നടപ്പിലാക്കുക. കുട്ടികളുടെ അക്കാദമിക നിലവാരം വർദ്ധിപ്പിക്കുന്നതോടൊപ്പം അവരിലെ വ്യത്യസ്തമായ കഴിവുകളെ പരിപോശിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങള് സ്‌കൂളിലൊരുക്കുക. പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതും ആകർഷകവുമായ സ്‌കൂൾ ക്യാമ്പസ് സൃഷ്ടിക്കുക. വായന, കലാപഠനം, നിർമ്മാണപ്രവർത്തനങ്ങൾ, സ്‌പോർട്‌സ് എന്നിവയിൽ അഭിരുചികൾക്കനുസരിച്ച് പരിശീലനം നേടാനും മികവ് പുലർത്താനും എല്ലാ കുട്ടികൾക്കും അവസരമൊരുക്കുക. രക്ഷാകർത്താക്കളുൾപ്പെടെയുള്ള പൊതുസമൂഹത്തിന്റെ വിജ്ഞാനകേന്ദ്രമായും ഒത്തുചേരൽ ഇടമായും സ്‌കൂളിനെ മാറ്റുക. ഭിന്നശേഷി വിദ്യാർത്ഥികൾക്കും പഠനത്തിൽ പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്കും പ്രത്യേകം പരിശീലനം നൽകുക. വിദ്യാർത്ഥികളിൽ ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹ്യബോധം എന്നിവ സ്വാഭാവികമായി വളർന്നുവരുന്നതിന് സഹായകമായവിധത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക. ആരോഗ്യം ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം ഉറപ്പ് വരുത്തുക, എന്നിവയാണ് ലക്ഷ്യം വെക്കുന്നത്.
കൂടുതൽ വെർച്ച്വൽ ക്ലാസ് മുറികൾ
സ്‌കൂളിൽ വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികൾക്കനുസരിച്ച് ആധുനിക രീതിയിലുള്ള കൂടുതൽ ക്ലാസ് മുറികൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു. വെളിച്ചവും വായുസഞ്ചാരവുമുള്ള മികച്ച ഫർണീച്ചറുകൾ, ക്ലാസ് ലൈബ്രറി തുടങ്ങിയവ സജ്ജീകരിച്ച ക്ലാസ് മുറികളായിരിക്കും ഇവ
വെർച്വൽ റിയാലിറ്റി സ്റ്റുഡിയോ
വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നു. കൂടാതെ കുട്ടികളുടെ സവിശേഷമായ കഴിവുകളെയും പ്രവർത്തനങ്ങളെയും മറ്റുള്ളവർക്ക് മാതൃകായവുന്നതരത്തിൽ അവതരിപ്പിക്കുന്നതിനും വെർച്ച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റുഡിയോ നിർമ്മിക്കുന്നതിലൂടെ സാധിക്കുന്നു ഇതിനാവശ്യമായ സാങ്കേതികപരവും ഭൗതികപരമവുമായ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സിംഫണി സ്‌കൂൾ റേഡിയോ
നിലവിലുള്ള സ്‌കൂൾറേഡിയോ സംവിധാനത്തെ പരിഷ്‌കരിച്ച് ഒരു ആൻഡ്രോയ്ഡ് ആപ്പ് രൂപത്തിലേക്ക് മാറ്റുകയും കുട്ടികളുടെ പരിപാടികളും അറിയിപ്പുകളും സാമൂഹിക മേഖലകളിൽ പ്രശസ്തരായവരുടെ പരിപാടികൾ തുടങ്ങിയവ ലോകത്തിന്റെ ഏത് ഭാഗത്തിൽനിന്നും ഏതൊരാൾക്കും കേൾക്കാനുള്ള അവസരം നൽകുന്നു.