എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37318 (സംവാദം | സംഭാവനകൾ) (Add location)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോയിപ്പുറം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ കുറുങ്ങഴഭാഗം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ലോവർ പ്രൈമറി സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം
വിലാസം
കുറുങ്ങഴ

കുറുങ്ങഴ പി.ഒ.
,
689548
,
പത്തനംതിട്ട ജില്ല
സ്ഥാപിതം10 - 03 - 1922
വിവരങ്ങൾ
ഇമെയിൽ.mtlpkurungazha@gmail.com
കോഡുകൾ
സ്കൂൾ കോഡ്37318 (സമേതം)
യുഡൈസ് കോഡ്32120600523
വിക്കിഡാറ്റQ87593704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയാമ്മ ചാക്കോ
പി.ടി.എ. പ്രസിഡണ്ട്ദിവ്യ .ബി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി. എ.റ്റി
അവസാനം തിരുത്തിയത്
13-03-202237318


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താല്ലൂക്കിൽ കോയിപ്രം വില്ലേജിൽ മൂന്നാം വാർഡിൽ പുല്ലാട് വെണ്ണിക്കുളം റോഡിൽ പുല്ലാട് ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ വടക്ക് അക്ഷരലോകത്തിന്റെ തിരിനാളമായി കുറുങ്ങഴഭാഗം എം.റ്റി.എൽ.പി സ്കൂൾ നിലക്കൊള്ളുന്നു.പ്രഗത്ഭരായ അനേകം വ്യക്തികളെ വാർത്തെടുത്ത സ്ഥാപനമാണിത്.1922-ൽ ഈ സ്കൂൾ സ്ഥാപിതമായി. പുല്ലാട് സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ കീഴിൽ, ആറങ്ങാട്ട് ശ്രീ . ഫിലിപ്പോസ് തോമസിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഇപ്പോൾ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കൂടുതൽ വായിക്കുക‍


ഭൗതികസൗകര്യങ്ങൾ

  • റോഡിനോട് ചേർന്നുള്ളതും സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം. ഒന്നു മുതൽ നാല് വരെ ഓരോ ഡിവിഷൻ ക്ലാസ്സുകളും എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായി ഭക്ഷണം കഴിക്കുന്നതിനു ഊണുമുറിയും അധ്യാപികമാർക്ക് പ്രത്യേകം ഇരിപ്പടവും ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിൽ പ്രധാനഅധ്യാപികക്ക് പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഓഫീസ് റൂം കാര്യക്ഷമതയുള്ളതാണ്. ഓഫീസ് റൂമിനോട് ചേർന്നു sick room ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.പാട്യേതര പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • സയൻസ് ക്ലബ്
  • സാഹിത്യരചന ക്ലബ്‌
  • പ്രവർത്തി പരിചയ ക്ലബ്‌
  • ആരോഗ്യ ക്ലബ്‌
  • ജൈവ വൈവിധ്യ പച്ചക്കറി തോട്ടം
  • ജൈവ വൈവിധ്യ ഉദ്യാനം

മികവ്

2019-20 L. S. S മാസ്റ്റർ. ജിത്തു ജിതേഷ്

മാനേജ്മെന്റ്

MT & EA Schools Corporate management ന്റെ കീഴിൽ പ്രവർത്തിക്കുന്നു.

മുൻസാരഥികൾ

Year Teacher’s Names
(1952 - 1984) K KSaramma
1984 Mary P George
1998 - 2000 Thomas V Abraham
2001-2005 K. M Leelaamma
2010-2014 Rachel Mathew
2018 - 2020 Sosamma Samuel
2020 - Mariamma Chacko

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

വരിക്കണ്ണാമല വൈദ്യൻ നാരായണ പണിക്കർ

Adv. ജോസ്. കെ. ജോയ്

Rev. Dr. M. A ഫിലിപ്പ്

അദ്ധ്യാപകർ

  • മറിയാമ ചാക്കോ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ദിനാചാരണങ്ങൾ 2021 - 2022

ജൂൺ 5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തപെട്ടു. സ്കൂൾ പരിസരം വൃത്തിയായി. ഉദ്യാനം വിപുലീകരിച്ചു.

ജൂൺ 4,5 തീയതികളിൽ വാർഡ് മെമ്പർ ശ്രീ. ജോൺസൻ തോമസ് ശുചീകരണ പ്രവർത്തനം ഉത്ഖാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികൾ സ്കൂളിൽ എത്തുകയും സ്കൂളിന്റെ ചുറ്റുപാടും മുഴുവൻ വൃത്തിയാക്കി തരികയും ചെയ്തു. അതോടൊപ്പം വിവിധ സംഘടനകളുടെ ചുമതലക്കാരും സ്കൂൾ സന്ദർഷിക്കയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കൂടുതൽ ചെടികൾ വച്ചു പിടിപ്പിക്കുകയും ജൈവ വൈവിധ്യ പച്ചക്കറി തോട്ടത്തിന് തുടക്കം കുറിച്ചു. Google meet നടത്തി ഓരോ ക്ലാസ്സിലും മുൻ നിശ്ചയിച്ച പ്രകാരം നൽകിയ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. ചോദ്യവലി നൽകി.. വീഡിയോ പ്രദർശനം നടത്തി.. പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ പൊതു മാധ്യമത്തിൽ share ചെയ്തു.

തുറക്കാം അറിവിന്റെ ലോകം. - വായനാദിനം. ജൂൺ 19.

സ്കൂൾതല വായനാദിന പരിപാടികൾ google meet വഴി നടത്തപെട്ടു. Ward member ശ്രീ. ജോൺസൻ തോമസ് ഉദ്ഘാടനം നടത്തി. Rtd. Prof. Rachel Philip (St. Thomas college Kozhencherry) സന്ദേശം നൽകി. വിവിധ പരിപാടികൾ നടത്തി. വായനാ ദിന പോസ്റ്റർ തയാറാക്കി, കവിതകൾ ചൊല്ലി, മഹത്വചനങ്ങൾ ശേഖരിച്ചു, കഥാരചന നടത്തി, ചോദ്യവലി നടത്തി. വായനാ ദിനത്തിൽ 'തുറക്കാം അറിവിന്റെ ലോകം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. Ward മെമ്പർ Sri. Johnson Thomas, Library books Headmistress നു കൈമാറി ഉത്ഖാടനം ചെയ്തു. പൂർവവിദ്യാർത്ഥിയും സ്കൂൾ വികസന സമിതി അംഗവുമായ Rev. Dr. MA ഫിലിപ്പ് Rtd. Prof. Rachel ഫിലിപ്പ് എന്നിവർ ചേർന്ന് കുട്ടികൾക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു.

ഹിരോഷിമ നാഗസാക്കി ദിനം. ഓഗസ്റ്റ്‌ 6

10മണിക്ക് പ്രത്യേക Google meet നടത്തി. സ്കൂൾ HM റെനി ടീച്ചർ അധ്യക്ഷത വഹിച്ചു. യുദ്ധത്തിന്റെ പരിണിത ഫലങ്ങളെകുറിച്ച് വ്യക്തമാക്കുകയും സമാധാനം പുലരേണ്ടുന്നതിന്റെ പ്രധാന്യവും കുട്ടികളിൽ നൽകി. യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. കുട്ടികൾ മുൻകൂട്ടി തയാറായ കവിതകൾ ആലപിച്ചു. യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ അവതരിപ്പിച്ചു. മുദ്രാവാക്യങ്ങൾ ചൊല്ലി, യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കുട്ടികളെ സടാക്കോ കൊക്കുകൾ ഉണ്ടാക്കുന്നത് പഠിപ്പിച്ചു.. ഉണ്ടാക്കിയ കൊക്കുകളെ പ്രദർശിപ്പിച്ചു..

ഒക്ടോബർ 2 *ഗാന്ധിജയന്തി

ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ google meet ൽ അവതരിപ്പിച്ചു.. HM റെനി ടീച്ചർ പരിപാടി ഉദ്ഖാടനം ചെയ്തു. ഗാന്ധിജയന്തി കവിതകൾ ആലപിച്ചു, ക്വിസ് മത്സരം നടത്തി, ചിത്ര രചന പ്രദർശനം നടത്തി, കുട്ടികൾ ഗാന്ധിജിയുടെ രൂപത്തിൽ ഒരുങ്ങി. മഹത് വചനങ്ങൾ ശേഖരിച്ചവ അവതരിപ്പിച്ചു.

നവംബർ 1 പ്രവേശനോത്സവം. കേരളപിറവി.

കേരളപിറവി ദിനത്തിൽ സ്കൂൾ തുറന്നപ്പോൾ വർണപ്പകിട്ടിൽ പ്രവേശനോത്സവം. പൗർണമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പൂച്ചെണ്ടുകൾ നൽകി കുട്ടികളെ സ്വീകരിച്ചു. LAC members M V Varghese, Thomas sir എന്നിവരുടെ സാന്നിധ്യത്തിൽ പ്രവേശനോത്സവം കാര്യപരിപാടി ആരംഭിച്ചു. പഠന തിരക്കുകൾക്കിടയിലും കുട്ടികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. പൂർവ വിദ്യാർഥികൾ മധുരം വിതരണം ചെയ്തു. മാസ്കുകൾ നൽകി. കേരളീപിറവിയുമായി ബന്ധപെട്ടു കവിതകൾ ആലപിച്ചു, കേരള പിറവി ക്വിസ് നടത്തി, ചിത്രപ്രദർശനം, വീഡിയോ പ്രദർശനം നടത്തി, കേരളവുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവെച്ചു. അധ്യാപകരുടെ ആശംസകളും നിർദേശങ്ങളും സന്ദേശങ്ങളും നൽകി കേരളീപിറവി ദിനവും പ്രവേശനോത്സവവും ഉല്ലാസകരമാക്കി.

ക്ലബ്ബുകൾ

* സയൻസ് ക്ലബ്

* സാഹിത്യരചന ക്ലബ്‌

* പ്രവർത്തി പരിചയ ക്ലബ്‌

* ആരോഗ്യ ക്ലബ്‌

സ്കൂൾചിത്രഗ്യാലറി

School Photo


വഴികാട്ടി

പുല്ലാട് നിന്നും വെണ്ണിക്കുളം റോഡിലേക്ക് രണ്ട് കിലോമീറ്റർ ദൂരമുള്ള കുറുങ്ങഴഭാഗം എന്ന സ്ഥലത്താണ് MTLP സ്കൂൾ സ്ഥിതി ചെയ്യുന്നത്.

"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"

{{#multimaps: 9.3715362,76.6669308 }}