ജി.എൽ.പി.എസ് പുൽവെട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ കരുവാരക്കുണ്ട് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് പുൽവെട്ട ജി എൽ പി സ്കൂൾ
1946ലാണ് ഈ സ്ഥാപനം ആരംഭിച്ചത് ആദ്യം വാടക കെട്ടിടത്തിലായിരുന്നുവെങ്കിലും 2005 - ടെ പൂർണമായും
സ്വന്തമായ കെട്ടിടത്തിലേക്ക് മാറി
ജി.എൽ.പി.എസ് പുൽവെട്ട | |
---|---|
വിലാസം | |
പുൽവെട്ട ജി.എൽ.പി.സ്കൂൾ പുൽവെട്ട , പുൽവെട്ട പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 04931 294747 |
ഇമെയിൽ | glpspulvetta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48531 (സമേതം) |
യുഡൈസ് കോഡ് | 32050300206 |
വിക്കിഡാറ്റ | Q64566486 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുവാരകുണ്ട്, |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 172 |
പെൺകുട്ടികൾ | 172 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസമ്മ കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ വി |
അവസാനം തിരുത്തിയത് | |
13-03-2022 | 48531 |
ചരിത്രം
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
ജനകീയ പങ്കാളിത്തത്തോടെ ജിഎൽപി സ്കൂൾ പുൽവെട്ടി സ്മാർട്ട് ക്ലാസ് റൂം ഒരുക്കി ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു എയർകണ്ടീഷൻ സൗകര്യങ്ങൾ ലഭ്യമാക്കി കുട്ടികൾക്ക് ഐടി അധിഷ്ഠിത പഠനം ഉറപ്പാക്കാനും വിവര സാങ്കേതിക വിദ്യയുടെ പുതിയ വാതായനങ്ങൾ തുറക്കുവാനും ഈ ലാബ് ഏറെ സഹായകമാവുന്നു 2020 ജനുവരി നാലിനാണ് ഐടി ലാബ് ഉദ്ഘാടനം നടന്നത് വണ്ടൂർ എംഎൽഎ ശ്രീ കെ പി അനിൽകുമാർ ആണ് ഉദ്ഘാടനം നടത്തിയത് കൂടുതൽ വായിക്കുക
പ്രീ-പ്രൈമറി വിഭാഗം
2011ലാണ് പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്
20 കുട്ടികളുമായി ആരംഭിച്ച പ്രീ പ്രൈമറി യിൽ ഇന്ന് 166 കുട്ടികളും 4 അധ്യാപികമാരും ഒരു ആയയും ഉണ്ട് 2022 ൽ
വണ്ടൂർ സബ് ജില്ലയിലെ മോഡൽ പ്രീ പ്രൈമറി സ്കൂളായി തെരഞ്ഞെടുത്തു ഓരോ വർഷവും താലോലം പദ്ധതിയുടെ ഭാഗമായുള്ള മൂലകൾ ഒരിക്കൽ പഠനം ഉപകരണങ്ങളുടെ പ്രദർശനം എന്നിവ വളരെ ഭംഗിയായി സ്കൂളിൽ നടക്കുന്നു കുട്ടികൾക്ക് കളിച്ചു രസിക്കാൻ വേണ്ടി കളി ഉപകരണങ്ങളും സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട് കൂടുതൽ വായിക്കുക
നേർകാഴ്ച
സ്കൂൾ പ്രവർത്തനങ്ങൾ
ദേശീയ ശാസ്ത്രദിനം
ദേശീയ ശാസ്ത്രദിന ദിനവുമായി ബന്ധപ്പെട്ട ഫെബ്രുവരി 28 പ്രീ പ്രൈമറി മുതൽ 80 ഓളം വിദ്യാർത്ഥികൾ ലഘുപരീക്ഷണം നടത്തി വിവിധ ശാസ്ത്രീയ തത്വങ്ങൾ വിശദീകരിച്ചുകൊണ്ട് കുട്ടികൾ അവൾ അവരുടെ കഴിവ് അനുസരിച്ചുള്ള ലഘുപരീക്ഷണങ്ങൾ ഏർപ്പെട്ടു ശാസ്ത്രീയ തത്വങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത് സഹായിച്ചു പരിപാടി ഹെഡ്മിസ്ട്രസ് സൂസമ്മ കുര്യൻ ഉദ്ഘാടനം ചെയ്തു കൂടുതൽ അറിയാൻ
അംഗീകാരങ്ങൾ,നേട്ടങ്ങൾ
ശലഭോദ്യാനം
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ഗോപാലൻ | ||
2 | കുഞ്ഞുട്ടി | 2003 | |
3 | GC കാരക്കൽ | 1997 | 2003 |
4 | അച്ചാമ്മാ മാത്യു | 2004 | 2005 |
5 | ജോർജ് V V | 2005 | 2007 |
6 | ജോസഫ് മാത്യു | 2007 | 2011 |
7 | ബൈജു B | 2011 | 2018 |
8 | ബേബി വത്സല | 2018 | 2019 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ടി.പി. മുഹമ്മദ് , ജോർജ് മാഷ് , ജോസഫ് മാത്യു , ജോളികുട്ടി ജോൺസൺ.അബ്ദുസ്സമദ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: അബ് ദു സമദ് , പ്രൊ. പി.അബ് ദുൽ ഹമീദ് , അഡ്വ.ജമാൽ , അഡ്വ.സുരേഷ് കുമാർ , കിറ്റിക്കാടൻ അബുഹാജി ,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- കരുവാരകുണ്ട് ചിറയ്ക്കൽ ചേറുമ്പ് ഇക്കോ വില്ലേജിൽ നിന്നും പുൽവെട്ട എടത്തനാട്ടുകര റോഡിലൂടെ ഏകദേശം ഒന്നര കി.മി. യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
{{#multimaps:11.1137,76.3 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48531
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ