സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1957 ജൂൺ 3-ാം തീയതി അന്നത്തെ എം. എസ്സ്.സി. സ്കുൂൾ കറസ്പോണ്ടൻറ് റൈറ്റ് റവ. മോൺസിഞ്ഞോൺ C.T. കുരുവിള അവറുകൾ ഉത്ഘാടനം നിർവഹിച്ചതോടെ നാട്ടുകാരുടെ ചിരകാലാഭിലാഷവും ഭാവിതലമുറയുടെ ആവശ്യമായിരുന്ന ഈ വിദ്യാലയം പ്രവർത്തനം തുട‍ങ്ങി. താല്കാലികമായ ഷെ‍ഡ്ഡുപോലും നിർമിക്കുന്നതിനു മുമ്പ് ബഹു. സിസ്റ്റേഴ്സ് താമസിച്ചിരുന്ന വാടകക്കെട്ടിടത്തിൻെറ വരന്തയിൽ 3 കുട്ടികളുമായി മി‍ഡിൽസ്കൂളിൻെറ ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചു. Rev. Sr.Francers Chantal B Sc.BT ഹെഡ്മിസ്ട്രസ് ആയി നിയമിക്കപ്പെട്ടു. സഹപ്രവർത്തകരായി കൊച്ചുത്രേസ്യയും ശ്രീമതി. N.സാറാൾ ടീച്ചറും നിയമിതരായി. ആദ്യത്തെ വർ‍ഷം കുട്ടികളുടെ എണ്ണം 38 ആയിരുന്നു. സ്കൂളിൻെറ നാമകരണമായ വി.അപ്രേമിൻെറ തിരുനാൾ ദിവസം ജൂൺ 18-ാം തീയതി ക്ലാസ്സ് പുതിയ ഷെഡ്ഡിലേയ്ക്കു മാറ്റി. 1957 ആഗസ്റ്റ് 29-ാംതീയതി ഈ സ്കൂളിൻെറ മാനേജരായ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് സ്കുൾ കെട്ടിടത്തിൻെറ ശിലാസ്ഥാപനം നിർവ്വഹിച്ചു. ആരംഭത്തിൽ 38 കുട്ടികൾ ഉണ്ടയിരുന്ന ഈ വിദ്യാലയത്തിൽ 1958 – ൽ VII-ാം ക്ലാസ്സ് തുടങ്ങുകയും VI -ാം ക്ലാസ്സ് 3 ഡിവിഷൻ അനുവദിച്ചു കിട്ടുകയും ചെയ്തു. 1965 ആയപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 357 ആയും 1970 -ൽ 600 ആയും 1980-ൽ 650 ആയും ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. 2000-ാം മാണ്ടോടുകൂടി പരിസരത്ത് നിരവധി CBSE സ്കൂളുകളുടെ ആവിർഭാവം St.Ephrem's ups ലേയ്ക്കുള്ള കുട്ടികളുടെ പ്രവാഹം കുറയുകയും ചെയ്തു. എന്നാൽ, 2015-2016 അധ്യായന വർഷത്തോടു കൂടി ആ ആവസ്ഥ മാറുകയും 2016-2017 – ൽ ഷഷ്ഠി പൂർത്തി നിറവിൽ ഈ സ്കൂളിൽ 54 കുട്ടികളോടു കൂടി V, VI, VII ക്ലാസ്സുകളിൽ പഠനം തുടരുന്നു.....