സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

റവ. സിസ്റ്റർ .ഫ്രാൻസിസ ഷന്താൽ.ബി ഹെഡ്മിസ്ട്രസ് ആയി നിയമിക്കപ്പെട്ടു. സഹപ്രവർത്തകരായി കൊച്ചുത്രേസ്യയും ശ്രീമതി. എൻ .സാറാൾ ടീച്ചറും നിയമിതരായി. ആദ്യത്തെ വർ‍ഷം കുട്ടികളുടെ എണ്ണം 38 ആയിരുന്നു. സ്കൂളിൻെറ നാമകരണമായ വി.അപ്രേമിൻെറ തിരുനാൾ ദിവസം ജൂൺ 18-ാം തീയതി ക്ലാസ്സ് പുതിയ ഷെഡ്ഡിലേയ്ക്കു മാറ്റി. 1957 ആഗസ്റ്റ് 29-ാംതീയതി ഈ സ്കൂളിൻെറ മാനേജരായ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് സ്കുൾ കെട്ടിടത്തിൻെറ ശിലാസ്ഥാപനം നിർവ്വഹിച്ചു. ആരംഭത്തിൽ 38 കുട്ടികൾ ഉണ്ടയിരുന്ന ഈ വിദ്യാലയത്തിൽ 1958 – ൽ അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ആറാം ക്ലാസ്സ് 3 ഡിവിഷൻ അനുവദിച്ചു കിട്ടുകയും ചെയ്തു. 1965 ആയപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 357 ആയും 1970 -ൽ 600 ആയും 1980-ൽ 650 ആയും ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. 2000-ാം ആണ്ടോടുകൂടി പരിസരത്ത് നിരവധി സി.ബി.എസ്സ്.ഇ സ്കൂളുകളുടെ ആവിർഭാവം സെൻ്റ്. എഫ്രേംസി ലേയ്ക്കുള്ള കുട്ടികളുടെ പ്രവാഹം കുറയുകയും ചെയ്തു. എന്നാൽ, 2015-2016 അധ്യായന വർഷത്തോടു കൂടി ആ ആവസ്ഥ മാറുകയും 2016-2017 – ൽ ഷഷ്ഠിപൂർത്തി ആഘോഷിച്ചു. ഈ സ്കൂളിൽ ഇപ്പോൾ 22 കുട്ടികളോടു കൂടി V, VI, VII ക്ലാസ്സുകളിൽ പഠനം തുടരുന്നു.