എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
പെരിങ്ങത്തൂർ നാടോടി വിജ്ഞാനകോശം
പേരുവന്ന വഴി

പെരിയ യുദ്ധക്കളം എന്നർത്ഥം വരുന്ന പെരുംകളം ആണ് പെരിങ്ങളം എന്നും പിന്നീട് പെരിങ്ങത്തൂർ എന്നും ആയി മാറിയത്.

പെരിങ്ങത്തൂർ ഭാഷാ നിഘണ്ടു
മോന്തി = രാത്രി
മംഗലം = വിവാഹം
നാസ്ത = പ്രഭാത ഭക്ഷണം
കുയ്യൽ - സ്‌പൂൺ
പുയ്യട്ട്യാർ = മണവാട്ടി
വണ്ണം = നീളം
പാർക്കുക = വൈകുക
നീറാൽ = അടുക്കള
ഒറോട്ടി = പത്തിരി (പത്തൽ)
കലാരൂപങ്ങൾ

തെയ്യം
വടക്കൻകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ പ്രധാനപ്പെട്ട ഒന്നാണ് തെയ്യം. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിൻറെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിൻറെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി) . കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു.(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌. ഒപ്പന
കല്ല്യാണത്തിനാണ് പ്രധാനമായും ഒപ്പന പാടുന്നത്. മാർക്ക കല്ല്യാണം, കാതുകുത്ത്, നാല്പതുകുളി, പിറപ്പുമുടികളയൽ തുടങ്ങിയ ചടങ്ങുകളുടെ ഭാഗമായും ഒപ്പന അരങ്ങേറാറുണ്ട്. വധൂവരന്മാരുടെ അതിരുകവിഞ്ഞ നാണം മാററുക, കാതുകുത്തിനും സുന്നത്തിനും മററും വിധേയരാകുന്ന കുട്ടികളുടെ ഭയം മാററുക ഇവ ആയിരുന്നു ഈ കലാരൂപത്തിന്റെ ദൗത്യം. കല്ല്യാണത്തിന് വരന്റേയും വധുവിന്റേയും ഭാഗത്തുള്ള സംഘങ്ങൾ മത്സരബുദ്ധിയോടെ ഒപ്പന പാടും.