ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26043b (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-2022അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി നടത്തി.ജൂലായ് 11 ലോകജനസംഖ്യാദിനത്തിന്റെ പ്രാധാന്യം ഡോക്യുമെൻഡേഷനായി അവതരിപ്പിച്ചു.

ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ സന്ദേശം ഡോക്യുമെൻഡേഷനായി അവതരിപ്പിച്ചു.XD യിലെ റ്റിൽന മരിയ സന്ദേശം പങ്കുവച്ചു.ഒൻപതാം ക്ളാസിലെ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണവും എട്ടാംക്ളാസിലെ വിദ്യാർത്ഥികൾ സഡാക്കോ കൊറ്റികളുടെ നിർമ്മാണവും പ്രദർശനവും നടത്തി.

ഹിരോഷിമ ദിനം സഡാക്കോ നിർമ്മാണം

സ്വാതന്ത്ര്യദിന ആഘോഷങ്ങളോടനുബന്ധിച്ച് പ്രസംഗമത്സരവും ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷപ്രച്ചന്നമത്സരവും, ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രവും സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരവും സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷപ്രച്ചന്നമത്സരം

സെപ്റ്റംബർ 16 ലോക ഓസോൺ സംരക്ഷണ ദിനത്തിന് പോസ്റ്റർ നിർമ്മാണവും പ്രദർശനവും നടത്തുകയുണ്ടായി .ഓസോൺ സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന ഡോക്യുമെൻഡേഷൻ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.ഗാന്ധിജയന്തിക്ക് ഗാന്ധിയൻ ചിന്തകളും ചരിത്രവും ഉൾപ്പെടുത്തി ഡോക്യുമെൻഡേഷൻ തയ്യാറാക്കി ഗ്രൂപ്പിൽ അവതരിപ്പിച്ചു .പ്രസംഗമത്സരവും സംഘടിപ്പിച്ചു