വി. ശിവൻകുട്ടി
വി. ശിവൻകുട്ടി | |
---|---|
പ്രമാണം:V sivankutty.jpg വി. ശിവൻകുട്ടി | |
ജനനം | ചെറുവക്കൽ, കേരളം, ഇന്ത്യ | 10 നവംബർ 1954
ഭവനം | പെരുന്താന്നി തിരുവനന്തപുരം |
ദേശീയത | ഇന്ത്യാക്കാരൻ |
കാലയളവ് | മേയ് 20 2021 |
മുൻഗാമി | സി. രവീന്ദ്രനാഥ് , ടി.പി. രാമകൃഷ്ണൻ |
രാഷ്ട്രീയപ്പാർട്ടി | സി.പി.ഐ.(എം) |
ജീവിത പങ്കാളി(കൾ) | ആർ. പാർവ്വതീദേവി |
കേരളത്തിലെ ഒരു സി.പി.ഐ.(എം) നേതാവാണ് വി. ശിവൻകുട്ടി. 2011-ലേയും 2021-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു.[1] 2021 മെയ് 20 മുതൽ, കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.
ജീവിത ചരിത്രം
1954 നവംബർ 10-ന് ചെറുവക്കലിൽ എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. പൂർത്തിയാക്കിയിട്ടുണ്ട്[2][1]. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയെ ആണ് വി. ശിവൻകുട്ടി വിവാഹം ചെയ്തിരിക്കുന്നത്[3].
രാഷ്ട്രീയ ചരിത്രം
എസ്.എഫ്.ഐ.-യിലൂടെയാണ് വി. ശിവൻകുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐ-യുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് എസ്.എഫ്.ഐ-യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിരുന്നു.[1]
ഉള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോർപ്പറേഷന്റെ മേയർ, അഖിലേന്ത്യാ മേയേഴ്സ് കൌൺസിലിന്റെ ജോയിന്റ് സെക്രട്ടറി എന്നിവയൊക്കെ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[1]
ഇപ്പോൾ സി.ഐ.ടി.യു.-വിന്റെ ജില്ലാ പ്രസിഡന്റും, സി.പി.ഐ. (എം)-ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. കേരള യൂണിവേഴ്സിറ്റി സെനറ്റിൽ 9 വർഷത്തോളമായിട്ട് അംഗമാണ്. [1]
2006-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റിൽ[2] നിന്നും മൽസരിച്ച് ജയിച്ചിരുന്നു. [1]
2011-ലെ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും ഭാരതീയ ജനതാ പാർട്ടിയിലെ ഓ. രാജഗോപാലിനെ 6415 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടു.[1]
അവലംബം
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index field '?' (a nil value)
- ↑ 2.0 2.1 ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index field '?' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index field '?' (a nil value)